Thursday, October 13, 2016

വിശപ്പ് (ഒരു മിനി കഥ)


ഞാൻ ഉറങ്ങാൻ കിടന്നിരുന്നുവെങ്കിലും അന്ന് വക്കീൽ പറഞ്ഞ കഥ എന്നെ അസ്വസ്ഥനാക്കി. ആ മുഖങ്ങൾ എന്റെ കൺമുൻപിൽ നിന്നും മായാതെ നിൽക്കുന്നതു പോലെ. ആ കഥ ഞാൻ വീണ്ടും അയവിറക്കി.

വക്കീൽ അന്നത്തെ ജോലിയുടെ വിരസതയിൽ നിന്നും മുക്തി നേടി തിരക്കേറിയ നഗരത്തിലെ വഴിയോരത്തുകൂടി നടന്നു. തിരക്ക് കുറഞ്ഞ പ്രാന്തപ്രദേശത്തെത്തിയപ്പോൾ കെട്ടിടങ്ങളുടെ ബാഹുല്യം കുറഞ്ഞു. അങ്ങിങ്ങു വീടുകളും തൊടികളും കാണാൻ തുടങ്ങി. വഴിയോരത്തു ഒരു സ്ത്രീ നിൽക്കുന്നു. ഒക്കത്തു ഒരു കൈക്കുഞ്ഞു. താഴെ തന്റെ അരികത്തുതന്നെ ഏഴോ എട്ടോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺ കുട്ടി. അവൾ ആരോടോ സംസാരിച്ചുകൊണ്ടു നിൽക്കുന്നു.

അയാൾ പണം നീട്ടുന്നതും അവൾ അതു സ്വീകരിക്കുന്നതും കണ്ടപ്പോഴാണ് പന്തികേട് മനസ്സിലാകുന്നത്.  മറ്റുള്ളവർ ശ്രദ്ധിക്കുന്നത് അവൾക്കു യാതൊരു കൂസലുമില്ലാ എന്ന് അവളുടെ അവഗണനാ ഭാവത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു.  അയാൾ അടുത്തുള്ള കുറ്റിക്കാട്ടിലേക്കു നീങ്ങി. അവൾ ആൺകുട്ടിയോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് കൈക്കുഞ്ഞുമായി അയാളുടെ പിറകെ നടന്നു. 

വക്കീൽ അടുത്തുള്ള ചായക്കടയുടെ മുൻപിൽ എത്തി കുറെ നേരം അവിടെത്തന്നെ നിന്നു. പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞില്ല. അവൾ തിരിച്ചു വന്നു. കുട്ടികളുമായി ചായക്കടയുടെ നേരെ നടന്നു വന്നു. ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തോടെ. അവളുടെ ഉപഭോക്താവ് നടന്നു നീങ്ങുന്നതു കാണാമായിരുന്നു. തന്റെ വിശപ്പ് ശമിപ്പിച്ചതിനു ശേഷം.  അവൾ ചായക്കടയിൽ വന്ന് കുട്ടികൾക്ക് ആഹാരം വാങ്ങിക്കൊടുത്തു. അവളും കഴിച്ചു. അവർ വിശപ്പടക്കി.

വക്കീലിന് അവളോട് നേരത്തെ തോന്നിയ വെറുപ്പ് സഹതാപമായി മാറിയിരുന്നു.

ഞാൻ ചിന്തിച്ചു. ജീവിതം വിശപ്പിന്റെ ഒരു ശമനം മാത്രം. ഒരു ക്രയവിക്രയ പ്രതിഭാസം. അതിൽ അർത്ഥവും കാമവും സംഗമിക്കുന്നു. അതിൽ തന്നെ ധർമ്മവും മോക്ഷവും. എങ്കിലും ആ കുട്ടികളുടെ മുഖങ്ങളും അവരുടെ ഭാവി ലോകത്തെ പറ്റിയുള്ള ചിന്തയും എന്നെ അലട്ടിക്കൊണ്ടേയിരുന്നു. സുനിത കൃഷ്ണൻ പറഞ്ഞ ചുവന്ന തെരുവിലെ കുട്ടികളുടെ കഥകൾ മനസ്സിൽ മായാതെ നിന്നു.

-പൊന്നോലി

Tuesday, October 4, 2016

ആരാണ് കുറ്റവാളി? കുറ്റകൃത്യങ്ങളും, ശിക്ഷയും, നീതിയും, സാമൂഹ്യ സുരക്ഷയും (ലേഖനം--പൊന്നോലി)

മനുഷ്യ ജീവിതത്തിന്റെ കറുത്ത വശവും, വ്യക്തി ജീവിതത്തിന്റെ താളപ്പിഴകളും, സമൂഹത്തിലെ അഴുക്കു ചാലുകളുമാണ് കുറ്റവാളികളും കുറ്റകൃത്യങ്ങളും ചൂണ്ടിക്കാണിക്കുന്നത്. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടുന്നുണ്ടോ? നമ്മുടെ നീതിന്യായ വ്യവസ്ഥയും നിയമങ്ങളും എത്രമാത്രം കാര്യക്ഷമതയുള്ളതാണ്? കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവർക്കു നീതിയും സംരക്ഷണവും കിട്ടുന്നുണ്ടോ? കുറ്റകൃത്യങ്ങളിൽ നിന്നും കുറ്റവാളികളിൽ നിന്നും വ്യക്തികൾക്കും സമൂഹത്തിനും സംരക്ഷണയുണ്ടോ? കുറ്റവാളികൾ ആരാണ്? ഈ ചോദ്യങ്ങൾക്കു ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ വളരെ ചുരുക്കമായി ഉത്തരം കണ്ടെത്താനാണ് ഇവിടെ ശ്രമിക്കുന്നത്. അതിന്റെകൂടെ ഒരു കുറ്റാന്വേഷകന്റെ തിരിഞ്ഞു നോട്ടവും.

ഒരു സെയിൽസ് ഗേൾ ആയി ജോലി ചെയ്തു സ്വരൂപിച്ച പണവും വസ്ത്രങ്ങളുമായി വിവാഹത്തിന് ഒരുങ്ങി വളരെ പ്രതീക്ഷകളുമായി സൗമ്യ എന്ന ആ പാവപ്പെട്ട യുവതി എറണാകുളത്തു നിന്നും നാട്ടിലേക്കു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ഷൊര്ണൂര് അടുത്തപ്പോൾ വിജനമായ ആ ലേഡീസ് കമ്പാർട്മെന്റിൽ കയറിയ അയാൾ അവളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. എതിർത്തപ്പോൾ അവളെ ട്രെയിനിൽ നിന്നും തള്ളിയിട്ടു. ബോധം നഷ്ടപ്പെട്ട അവളെ വലിച്ചിഴച്ചു റെയിൽ പാളങ്ങൾ സാക്ഷിയായി ക്രൂരമായി ബലാത്സംഗം ചെയ്തു വധിച്ചു. അവളുടെ പണവും, ആഭരണവും മോഷ്ടിച്ച് അയാൾ കടന്നു കളഞ്ഞു. കുറ്റകൃത്യം നടത്തിയ ഗോവിന്ദച്ചാമി എന്ന കുറ്റവാളിയെ തൂക്കി കൊല്ലണം എന്ന് കേരളത്തിൽ പൊതുവെ മുറവിളി ഉണ്ടായി. സുപ്രീം കോടതി തെളിവുകളുടെയും കോടതിയിയിൽ പ്രതിക്കുവേണ്ടിയും സ്റ്റേറ്റിനുവേണ്ടിയും അവതരിപ്പിച്ച വാദങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ആ കുറ്റവാളിക്ക് അർഹിക്കുന്ന ശിക്ഷ കിട്ടിയോ? സൗമ്യക്ക് നീതി ലഭിച്ചോ?

പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടിയുടെ ബലാത്സംഗവും ക്രൂരമായ വധവും കേരളീയ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആ കേസിൽ പോലീസ് അന്വേഷണത്തിന്റെ കാര്യക്ഷമതയിൽ പലർക്കും സംശയം ഉണ്ടായിരുന്നു. ജിഷക്ക് നീതി ലഭിച്ചോ?

ഇവിടെ പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്:
  1. കുറ്റവാളികൾ ആരാണ്? 
  2. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ എന്തുകൊണ്ട് നടക്കുന്നു? 
  3. ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം (നീതിന്യായ സംവിധാനം) അതായത് കുറ്റാന്വേഷണ സംവിധാനവും, പ്രോസിക്യൂഷനും, കോടതിയും, കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ? ഇല്ലെങ്കിൽ അതിന്റെ കാരണം എന്താണ്? ഈ സംവിധാനം കാര്യക്ഷമമാക്കാൻ എന്തു ചെയ്യാം? 
  4. കുറ്റകൃത്യങ്ങളെ ചെറുക്കാൻ നിയമങ്ങൾ പര്യാപ്തമാണോ? 
  5. നമ്മുടെ ജയിൽ സംവിധാനം കുറ്റ കൃത്യങ്ങൾ കുറയ്ക്കാൻ പര്യാപ്തമാണോ? 
കുറ്റകൃത്യങ്ങളുടെ കാൻവാസ്‌ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അന്വേഷണ ഏജൻസി ആയ കേന്ദ്ര കുറ്റാന്വേഷണ ബ്യൂറോ (സി. ബി. ഐ) യിൽ 1976 - 1998 കാലഘട്ടത്തിൽ ഒരു കുറ്റാന്വേഷകനായി ജോലി ചെയ്യുവാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഹൈദരാബാദിലെ നാഷണൽ പോലീസ് അക്കാഡമിയിൽ നിന്നും ക്രിമിനൽ നിയമം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഫോറൻസിക് സയൻസ്, ക്രിമിനോളജി മുതലായ വിഷയങ്ങൾ പഠിച്ചതിനു ശേഷം കേരള പോലീസിലും, സി.ബി.ഐ.യിലും, ഫോറൻസിക് ലാബുകളിലും പ്രായോഗിക പരിശീലനം നേടി. പിന്നീട് ചെന്നൈ (മദ്രാസ്) യിലാണ് ജോലി തുടങ്ങിയത്. 7 വർഷക്കാലം സാമ്പത്തിക കുറ്റങ്ങൾ ആണ് അന്വേഷിച്ചത്. സമൂഹത്തിൽ മാന്യതയുള്ള ബിസിനസ്സ്കാർ നടത്തുന്ന തട്ടിപ്പുകൾ. കയറ്റുമതി ഇറക്കുമതി വിദേശ നാണ്യ വിനിമയ തട്ടിപ്പുകൾ. അതിനു കൂട്ടു നിൽക്കുന്ന അഴിമതിക്കാരായ ചില ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയ നേതാക്കളും. രാഷ്ട്രത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെ അട്ടിമറിക്കുന്നവർ. രാഷ്ട്രത്തിന്റെ വികസനവും പുരോഗതിയും എന്നതിനേക്കാൾ സ്വന്തം പുരോഗതി ലക്ഷ്യമാക്കുന്നവർ. സത്യസന്ധമായി അന്വേഷിക്കുന്ന കേസുകൾ വക്കീലന്മാരുടെ മിടുക്കു കൊണ്ട് വര്ഷങ്ങളോളം നീണ്ടു പോകുന്നു. വിചാരണ, അപ്പീൽ, റിവിഷൻ സെഷൻസ്, ഹൈകോടതി, സുപ്രീം കോർട്ട് അങ്ങനെ വലിച്ചു നീളുന്ന കേസുകൾ. അവസാനം കുറ്റവാളികൾ മിക്കവാറും രക്ഷപെടുന്നു. അല്ലെങ്കിൽ കുറഞ്ഞ ഫൈനോടുകൂടെ ശിക്ഷ എന്ന പ്രഹസനം നടക്കുന്നു.

അടുത്ത 7 വര്ഷം, ഉയർന്ന അഴിമതി കേസുകളും ബാങ്ക് തട്ടിപ്പുകളും ആണ് അന്വേഷിച്ചത്. അതിനിടെ കേരളത്തിൽ ആദ്യമായി സി.ബി. ഐ. അന്വേഷണം ഏറ്റെടുത്ത 2 കൊലപാതക കേസിന്റെ അന്വേഷണത്തിലും പങ്കു ചേരുകയുണ്ടായി. രണ്ടു കേസുകളും (പാനൂർ SI സോമൻ കേസ്, പോളക്കുളം കേസ്) കേരള പോലീസ്, ക്രൈം ബ്രാഞ്ച് എന്നിവർ ആത്മഹത്യയായി എഴുതി തള്ളിയ കേസുകൾ ശാസ്ത്രീയമായ അന്വേഷണത്തിന് ശേഷം സി. ബി. ഐ. കൊലപാതകമാണെന്ന് കണ്ടു പിടിക്കുകയും, കുറ്റവാളികളെ കണ്ടു പിടിച്ചു നിയമത്തിന്റെ മുൻപിൽ കൊണ്ടു വരികയും ചെയ്‌തു . ശാസ്ത്രീയമായ കുറ്റാന്വേഷണം കേരളത്തിൽ പ്രചരിപ്പിക്കുന്നതിൽ ഈ കേസുകൾക്കു കഴിഞ്ഞു എന്ന് സി.ബി. ഐ.ക്കു അവകാശപ്പെടാം എന്ന് തോന്നുന്നു.

പിന്നീട് ഡൽഹി സിബിഐയിലേക്ക് സ്ഥലം മാറ്റം വാങ്ങിയ ഞാൻ സിബിഐയുടെ കമ്പ്യൂട്ടർവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും പല പ്രമാദമായ കേസുകളുടെ അന്വേഷണങ്ങളിലും പങ്കു ചേരേണ്ടി വന്നു. അതിൽ കൂടുതലും തീവ്രവാദ കേസുകൾ ആയിരുന്നു -- രാജീവ് ഗാന്ധി വധ കേസ്, പഞ്ചാബ് ചീഫ് മിനിസ്റ്റർ ബിയാന്ത് സിംഗിന്റെ വധം, ബോംബെ ബോംബ് സ്ഫോടനം, പുരുളിയ (പശ്ചിമ ബംഗാൾ) ആനന്ദ് മാർഗി കേസ്. ഇവയെ കൂടാതെ രാഷ്ട്രത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും, ഷെയർ വിപണിയേയും പിടിച്ചു കുലുക്കിയ ഹർഷദ് മേത്ത കേസുകൾ. സൈബർ കുറ്റ കൃത്യങ്ങളുടെ അന്വേഷണം.

ഇത്രയും എഴുതിയത് കുറ്റകൃത്യങ്ങളുടെ കാൻവാസ് എത്ര വലുതാണെന്നും കുറ്റാന്വേഷകരുടെ ജോലി എത്ര ദുഷ്കരമാണെന്നും ചൂണ്ടിക്കാണിക്കാനാണ്. കുറ്റകൃത്യങ്ങൾ എന്ന് പറയുമ്പോൾ പൊതുജന ശ്രദ്ധ ആകർഷിക്കുന്ന കൊലപാതകങ്ങൾക്കുപരിയായി സമൂഹത്തെ കാർന്നു തിന്നുന്ന സാമ്പത്തിക കുറ്റങ്ങളും, തീവ്രവാദ കൊലപാതകങ്ങളും, വൻ അഴിമതിയും, വഞ്ചനയും, സംഘടിതമായി നടക്കുന്ന കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു എന്ന് നമ്മൾ മറക്കുന്നു. ബോംബെ ബോംബ് സ്ഫോടനത്തിന്റെ അന്വേഷണത്തിലാണ് ബോംബെ അധോലോകത്തിന്റെ വ്യാപ്തി എത്ര വലുതാണെന്ന് മനസ്സിലാകുന്നത്.

ആരാണ് കുറ്റവാളി?
കുറ്റകൃത്യങ്ങൾ പല രീതിയിലുണ്ടെങ്കിലും കുറ്റവാളികൾ എല്ലാവര്ക്കും പൊതുവായ ഒരു സവിശേഷതയുണ്ട്. അവർ ചെയ്യുന്നത് തെറ്റാണ് എന്ന് അവർ വിശ്വസിക്കുന്നില്ല. തെറ്റ് എന്നൊരു വാക്ക് അവരുടെ നിഘണ്ടുവിൽ കാണുകയില്ല. സത്യസന്ധത അവർക്കു ബലഹീനതയാണ്.

ഒരാളെ കുറ്റവാളി എന്നു വിരൽ ചൂണ്ടാൻ സമൂഹത്തിൽ ആർക്കും എളുപ്പമാണ്. കുറ്റവാളികൾ, കുറ്റ കൃത്യങ്ങൾ എന്നീ വിഷയങ്ങൾ പഠിക്കുന്ന ക്രിമിനോളജിസ്റ്റുകൾ പറയുന്നത് ഓരോ മനുഷ്യരിലും ഒരു കുറ്റവാളി ഉറങ്ങി കിടപ്പുണ്ട് എന്നാണ്. സാഹചര്യങ്ങൾ ആണ് ഒരു മനുഷ്യനെ കുറ്റവാളി ആക്കുന്നത്. നിയമ ലംഘനം ആണ് കുറ്റകൃത്യമായി കണക്കാക്കപ്പെട്ടു ശിക്ഷിക്കപ്പെടുന്നത്. നിയമം സമൂഹത്തിന്റെ അംഗീകൃത പ്രവർത്തികളുടെ ഒരു ക്രോഡീകരണം ആണ്.

സമൂഹത്തിൽ നിന്നും നീതി ലഭിക്കാത്ത ആൾക്കാർക്ക് സമൂഹത്തോട് ഒരു പക വളരാനും അതു കുറ്റകൃത്യങ്ങളിലേക്കു വളരാനും എളുപ്പമാണ്. കെട്ടുറപ്പില്ലാത്ത കുടുംബങ്ങളും കുറ്റവാളികളെ സൃഷ്ടിക്കുന്നു. കുറ്റവാളികളെ സൃഷ്ടിക്കുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും നമ്മൾ ഓരോരുത്തരാണ്, നമ്മുടെ സമൂഹമാണ് എന്ന് അംഗീകരിക്കാൻ നമുക്ക് വിഷമമായിരിക്കാം.

ആട് ആന്റണി
ആട് ആന്റണിയുടെ കഥ ഒന്ന് പഠിച്ചാൽ ഇത് കുറച്ചുകൂടി വ്യക്തമാവും.കൊല്ലം ജില്ലയിലെ കുണ്ടറയിൽ കുമ്പളം എന്ന സ്ഥലത്തു ജനിച്ച വര്ഗീസ് എന്ന ആന്റണി അഞ്ചാം ക്‌ളാസ് വരെ പഠിച്ചതിനു ശേഷം പഠിത്തം നിർത്തി അമ്മയെ മീൻ പിടിത്തത്തിലും കച്ചവടത്തിലും സഹായിച്ചു, ആട് മോഷണത്തിലും വിൽപ്പനയിലും ഉപരിപഠനം നേടി. അങ്ങനെ ആടു ആന്റണി എന്ന പേര് സമ്പാദിച്ചു. 1990 കാലഘട്ടത്തിൽ ഭവന ഭേദനം നടത്തി പണവും ആഭരണവും മോഷ്ടിക്കുന്നതിലും അയാൾ വിരുതനായി. റേഡിയോ, ടെലിവിഷന്, കംപ്യൂട്ടർ, ഫോൺ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങൾ അയാൾക്കു ഹരമായിരുന്നു. സാങ്കേതിക വിദ്യ പെട്ടെന്നു പഠിച്ചെടുക്കാൻ അയാൾക്കു പ്രത്യേക കഴിവായിരുന്നു. തുടർന്നു തന്റെ മോഷണം ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കു അയാൾ കേന്ദ്രീകരിച്ചു.

ഇടയ്ക്കു ഗൾഫിൽ ജോലിക്കു പോയ അയാൾ തിരിച്ചു വന്ന് ഇലക്ട്രോണിക് ഉപകരണങ്ങളുടെ മോഷണത്തിലും, പെൺ വാണിഭത്തിലും നീലചിത്രങ്ങൾ നിർമ്മിക്കുന്ന ബിസിനസ്സിലും വ്യാപൃതനായി.2002 ൽ പല മോഷണ കേസിലും പ്രതിയായി അറസ്റ് ചെയ്യപ്പെട്ട അയാൾ നാലു വർഷം ശിക്ഷിക്കപ്പെട്ടു ജയിൽ വാസം അനുഭവിച്ചു. 2008 ൽ ജയിലിൽ നിന്നും മോചിതനായ അയാൾ തന്റെ കുറ്റവാളി ജീവിതത്തിലേക്ക് തിരിച്ചു വന്നതിനു ശേഷമാണ് 2012 ൽ മണിയൻപിള്ള എന്ന പോലീസ്കാരനെ കൊല്ലത്തെ പരിപള്ളിയിൽ വച്ച് കൊലപ്പെടുത്തിയത്.

സ്ത്രീകൾ ആട് ആന്റണിക്ക് ഒരു ബലഹീനത എന്നതിനേക്കാളുപരി തന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളികൾ ആയിരുന്നു. പലരെയും വഞ്ചിച്ചാണ് അയാൾ അവരെ ഭാര്യമാരാക്കി പിന്നെ ഉപേക്ഷിച്ചിരുന്നത്. പലരേയും വിവാഹം കഴിച്ചിരുന്നത് പത്രങ്ങളിൽ പരസ്യം കൊടുത്തായിരുന്നു. സുമുഖനായ ആന്റണിക്ക് സ്ത്രീകളെ വശീകരിക്കാൻ പ്രത്യേക കഴിവുണ്ടായിരുന്നു. 2002 ൽ 49 വയസ്സു പ്രായമായ ആന്റണിക്ക് പല സ്ഥലങ്ങളിലായി 28 ഭാര്യമാർ ഉണ്ടായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. തന്റെ ആദ്യ ഭാര്യയായിരുന്ന സൂസി തന്റെ കുറ്റകൃത്യങ്ങളിൽ എന്നും പങ്കാളി ആയിരുന്നു. സൂസിയിൽ തനിക്കു ജനിച്ച മകൾ ശ്രീകലയെയും അയാൾ സ്വന്തം ഭാര്യയാക്കി. ആ ബന്ധത്തിലും അയാൾക്ക്‌ ഒരു കുട്ടി ജനിച്ചിരുന്നു.പലപ്പോഴും അയാൾ തിരഞ്ഞെടുത്തിരുന്ന സ്ത്രീകൾ പാവപ്പെട്ടവരും, കുടുംബങ്ങളിൽ നിന്നും സഹായമോ താങ്ങോ കിട്ടാതിരുന്നവരും ആയിരുന്നു. വീടുകൾ വാടകയ്ക്കു എടുക്കാനും, മൊബൈൽ ഫോൺ, റേഷൻ കാർഡ്, എന്നിവ കരസ്ഥമാക്കാനും, താമസ സ്ഥലത്തിന്റെ അഡ്രസ് നേടുക, ബാങ്ക് അക്കൗണ്ട് തുടങ്ങുക എന്നീ ആവശ്യങ്ങൾ നേടാനും അവരെ അയാൾ സൗകര്യ പൂർവം ഉപയോഗിച്ചിരുന്നു. അയാൾ മോഷ്ടിച്ചിരുന്ന വസ്തുക്കൾ വിൽക്കാനും ഇവരെ ഉപയോഗിച്ചിരുന്നു. മോഷ്ടിച്ച സ്വർണം, പണം ഇവ അവർക്കു കൊടുത്തിരുന്നു.

 പല ബന്ധങ്ങളും ഏതാനും മാസങ്ങളേ നിലനിന്നിരുന്നുള്ളു. പെട്ടെന്ന് അയാൾ അപ്ര്യത്യക്ഷനായി വേറൊരു സ്ഥലത്തു ജീവിതം വേറൊരു പേരിൽ തുടങ്ങും. ഒരു ആഡംബര ജീവിതമാണ് അയാൾ നയിച്ചിരുന്നത്.തന്റെ വാക് ചാതുരി കൊണ്ടും, ബഹിർമുഖ വ്യക്തിത്വം കൊണ്ടും, ആരെയും ആകർഷിക്കാനുള്ള ഒരു കഴിവ് ആന്റണിക്ക് ഉണ്ടായിരുന്നു. അയാൾ പല പേരുകളും, വേഷങ്ങളും , ഭാവങ്ങളും സ്വയം അണിഞ്ഞു, പല സ്ഥലങ്ങളിലും തന്റെ ഭാര്യമാരെയും, പങ്കാളികളായ സ്ത്രീകളെയും ഉപയോഗിച്ചു തന്റെ കുറ്റകൃത്യങ്ങൾ തുടർന്നു കൊണ്ടിരുന്നു.

ഇരുന്നൂറിൽപരം മോഷണ കേസുകളിൽ അയാൾ പ്രതിയാണ്. തട്ടിപ്പ്, വഞ്ചന, മോഷണം എന്നിവയിൽ കേന്ദീകരിച്ചു ഒരു ഇലക്ട്രോണിക് മോഷ്ടാവായി അയാൾ വിരാജിച്ചു. വീടുകൾ, ഓഫീസുകൾ, സ്കൂളുകൾ, ബാങ്കുകൾ, വ്യക്തികൾ, ഇവ തന്റെ മോഷണത്തിന്റെ ഇരകൾ ആയിരുന്നു. 2002 ൽ മാത്രം 50 ലക്ഷം രൂപ വില വരുന്ന ഇലക്ട്രോണിക് വസ്തുക്കൾ അയാൾ മോഷ്ടിച്ചതായി പോലീസ് വിലയിരുത്തിയിരുന്നു. പെൺ വാണിഭം, നീല ചിത്രങ്ങളുടെ നിർമ്മാണം , വിതരണം എന്നീ ബിസിനസുകളും അയാൾ നടത്തിയിരുന്നു. ചെന്നൈയിലെ അടയാറിൽ അയാൾക്ക്‌ ഒരു ഒളിത്താവളം ഉണ്ടായിരുന്നു. മഹാരാഷ്ട്ര, കർണാടക, തമിഴ് നാട്, ആന്ധ്ര പ്രദേശ്, കേരള എന്നീ ദക്ഷിണേന്ത്യ സംസ്ഥാനങ്ങളിൽ എല്ലാം തന്നെ അയാൾക്ക്‌ ഒളിത്താവളങ്ങൾ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ശിർദിയിൽ ശ്രീനിവാസ ശാസ്ത്രി എന്ന പേരിൽ ലഡ്ഡു വില്പനക്കാരനായി അയാൾ കുറേ നാൾ കഴിഞ്ഞിരുന്നു.ഇതിൽ നിന്നും വ്യക്തമാകുന്ന ഒരു കാര്യം ഉണ്ട്. സമൂഹം കുറ്റവാളിയെ സൃഷ്ഠിക്കുന്നു. ഒരിക്കൽ കുറ്റവാളിയായി മുദ്ര ലഭിച്ചാൽ ആ സ്ത്രീക്കോ പുരുഷനോ സമൂഹത്തിൽ തിരിച്ചു വന്നു പുതിയ ഒരു ജീവിതം നയിക്കാൻ സാധിക്കാതെ വരുന്നു.

സാമൂഹ്യ സുരക്ഷ

കുറ്റ കൃത്യങ്ങൾ ചെറുക്കുന്നതിനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമങ്ങളുടെയും, നീതി ന്യായ വ്യവസ്ഥിതിയുടെയും കാര്യക്ഷമത തുടർച്ചയായി പരിശോധിക്കേണ്ടതുണ്ട്. നിയമങ്ങൾ, കുറ്റാന്വേഷണ സംവിധാനം, പ്രോസിക്യൂഷൻ, കോടതികൾ, ശിക്ഷാ സംവിധാനം, ജയിൽ സംവിധാനം ഇവയെല്ലാം ഇതിന്റെ പരിധിയിൽ പെടും. സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് നീതിന്യായ സംവിധാനത്തിന് എക്കാലവും ആവശ്യം. കുറ്റകൃത്യങ്ങളുടെ ഇരകളെ സംരക്ഷിക്കേണ്ട കടമയും സമൂഹത്തിനുണ്ട്.

കുറ്റവാളികൾ അതായത് സാമൂഹ്യ വിരുദ്ധതയുള്ളവർ സമൂഹത്തിൽ ഒരു ന്യൂന പക്ഷമാണ്. വ്യക്തികളുടെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുമ്പോൾ, സമൂഹത്തിലെ നിയന്ത്രണങ്ങൾ കുറയുകയും, കുറ്റ കൃത്യങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ കൂടുകയും ചെയ്യുമ്പോൾ, നീതിന്യായ സംവിധാനത്തിലെ ഓരോ ഉദ്യോഗസ്ഥനും തന്റെ കർത്തവ്യങ്ങൾ കൃത്യമായി ചെയ്യാതിരിക്കുമ്പോൾ, സാമൂഹ്യ നീതിക്കു കോട്ടം വരുമ്പോൾ, കുറ്റ കൃത്യങ്ങൾ കൂടുന്നു.

ഒരിക്കൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തികളെ സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാൻ സമൂഹത്തിലെ ഓരോരുത്തർക്കും കടമയുണ്ട്. കുറ്റവാളി എന്ന ലേബലിൽ ഒരാളെ ആജീവനാന്തം കുറ്റവാളി ആക്കുന്നത് സമൂഹത്തിനു തന്നെ ദോഷം ചെയ്യുന്നു. അങ്ങനെ ചെയ്താൽ അവർ കൂടുതൽ കുറ്റകൃത്യങ്ങളിലേക്കു വഴുതി വീഴുന്നു. ആട് ആന്റണി ഒരു ഉദാഹരണം. എങ്ങനെ കുറ്റ കൃത്യങ്ങൾ തടയാം, കുറയ്ക്കാം, എങ്ങനെ കുറ്റകൃത്യങ്ങളിൽ നിന്നും നമ്മളെ സംരക്ഷിക്കാം, കുറ്റവാളികളുടെ മേൽ കുറ്റവാളി എന്നു ലേബൽ ഇടാതെ എങ്ങനെ ശിക്ഷിക്കപെട്ടവരെയും ജയിലിൽ നിന്നും രൂപാന്തരപ്പെടുത്തി പുതിയ മനുഷ്യരാക്കി സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടു വരാം, എന്നീ ചോദ്യങ്ങൾക്കു ഓരോ കാലഘട്ടത്തിലും നമ്മൾ ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്താലേ തുടർച്ചയായ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്താനാവൂ

.“നിങ്ങൾ വിധിക്കാതിരിക്കൂ. നിങ്ങളും വിധിക്കപെടുകയില്ല” എന്ന ബൈബിളിലെ സന്ദേശം വളരെ അർത്ഥവത്താണ്. സാമൂഹ്യ നീതി ഉറപ്പു വരുത്താനും അതുവഴി കുറ്റകൃത്യങ്ങൾ തടയാനും നമ്മൾ ഓരോരുത്തർക്കും കടമയുണ്ട് എന്ന കാര്യം നമ്മൾ മറക്കാതിരിക്കട്ടെ.

-പൊന്നോലി 

Saturday, October 1, 2016

IS THE HUMAN RACE GETTING EXTINCT?


We are today mostly hooked to our televisions, smartphones and computers (even at the workplace) totally delinked physically with other humans. In the process, it appears human beings are losing their thinking and feeling capacity just like robots. This raises the question whether humanity is on the threshold of a world controlled by robots and interconnected devices and machines. 

Human social interactions are becoming less and less at the physical level. Social media has taken over for social interactions, but this appears to be at a superficial and impersonal level and the interaction is remote in cyberspace. We may soon miss the little joys that we used to have earlier, the intellectual discussions that we indulged in accompanied by disagreements, fights and even walking away, later to return, apologize and reconcile. 

TOO BUSY
Today we do not have the time for others. Young people do not even have time to consider marriage or raising a family. Pornography and short liaisons have taken over as the outlet for instant sexual gratification. Romance is fading away and is being relegated to the background as a waste of time. The family is already becoming an outdated concept for the new-gen.

Everyone appears to be busy,chasing money, wealth, and power.  This raises the question whether we are in a totalitarian regime ruled by money. In the bargain, we are losing all that makes human life worthwhile, the fellow-feeling, friendship, pursuit of things beyond one's own self, the pursuit of truth, knowledge, and beauty.  We seem to be losing the capacity to be kind and compassionate and to share one's wealth with others who are suffering or who are less fortunate.  

IS MORALITY OUTDATED?
Organized religion also is ruled by money and corrupted by power, relegating to the background morality, social justice, and what unites humans irrespective of race, religion, beliefs, color, nationality, or gender. In the process, religions of all shades appear to be dividing humans from humans and building walls instead of building bridges to promote and sustain human fraternity. 

THE MARCH TO SELF-DESTRUCTION
The 1981 movie 'My Dinner With Andre' echoed sentiments similar to these. The observations made in the movie are applicable to the world today.  Soon all that may remain on planet earth may be the faint memory of the times when human life existed on this planet when we had time to sip a coffee with our friends and family members and chat with one another.  T.S. Eliott in his masterpiece 'The Wasteland' spoke on similar lines, of a civilization that is becoming a wasteland. Quoting Brahadaranyako Upanishad, as the cure for the ills of the modern world, he exhorted 'dattam' (give, be generous), 'daya tvam'  (show kindness) and 'damyata' (show restraint and tolerance). 

Are we on the march to self-destruction and extinction from this universe?  Are we in a prison of our own making? Is it not the time to press 'escape'?  Is it not the time to go back to ancient wisdom to preserve human civilization?

-Ponnoly