Wednesday, September 28, 2016

കേരള റൈറ്റേഴ്‌സ് ഫോറം - ഹ്യുസ്റ്റൺ - സാഹിത്യ സമ്മേളനവും ഓണാഘോഷവും

കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്  കേന്ദ്ര­മായി പ്രവര്‍ത്തി­ക്കുന്ന എഴു­ത്തു­കാ­രു­ടേയും നിരൂ­പ­ക­രു­ടേയും വായ­ന­ക്കാ­രു­ടേയും ആസ്വാ­ദ­ക­രു­ടേയും സംയുക്ത സംഘ­ട­ന­യാണ്. ഫോറത്തിന്റെ  പ്രതി­മാസ ചര്‍ച്ചാ സമ്മേ­ളനം പ്രസി­ഡന്റ് മാത്യു നെല്ലി­ക്കുന്നിന്റെ അദ്ധ്യ­ക്ഷതയിൽ സെപ്തംബര് 25, 2016 ഞായറാഴ്ച നടത്തി.

സാഹിത്യ സമ്മേളനത്തിൽ എ.സി. ജോർജ്  മോഡറേറ്റർ ആയിരുന്നു. സമ്മേളനത്തിൽ അവതരിപ്പിച്ച കൃതികൾ:
  • യുദ്ധഭൂമി  (കവിത) തോമസ് കാളാശേരി
  • ഉത്തിരുപ്പു കടം  (ചെറു­കഥ) - ജോസഫ് തച്ചാറ 
  • അശരീരി  (കവിത) - അബ്ദുൾ പുന്നയൂർക്കുളം 
കഥ­യും  കവി­ത­യും അവ­ലോ­കനം ചെയ്തു കൊണ്ടും അപ­ഗ്ര­ഥിച്ചു കൊണ്ടും ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­ണിലെ ചിന്ത­കരും എഴു­ത്തു­കാ­രു­മായ  മാത്യു നെല്ലി­ക്കു­ന്ന്, ജോണ്‍ മാത്യു, ദേവ­രാ­ജ് കാരാ­വള്ളി, എ.­സി. ജോര്‍ജ്, മാത്യു വൈരമണ്, ബാബു കുര­വ­ക്കല്‍,  ജേക്കബ് ഈശൊ, ഇന്ദ്ര­ജിത് നായര്‍, ബോബി മാത്യു, ഗ്രേസി മാത്യു, മേരിക്കുട്ടി കുന്തറ, മോളി ജോർജ്,  ജെയിംസ് ചാക്കോ, മോട്ടി മാത്യു, ജോസഫ് തച്ചാ­റ, ബി. ജോണ്‍ കുന്ത­റ, തോമസ് കാളാശേരി, ജോസഫ് പൊന്നോ­ലി,  തുട­ങ്ങി­യ­വര്‍ സംസാ­രി­ച്ചു.

തുടർന്ന് സ്റ്റാഫ്‌ഫോർഡിലെ ദേശി റെസ്റ്റോറന്റിൽ വിഭവ സമൃദ്ധമായ ഒരു ഓണസദ്യയിൽ എല്ലാവരും പങ്കു ചേർന്നു. അതിനു ശേഷം ഇന്ദ്രജിത്  നായർ, ബോബി മാത്യു ടീമിന്റെ ഒരു ഗാനമേളയും നടന്നു.

No comments:

Post a Comment