ജൂൺ 26, 2012, 1 AM. നൈറ്റ് പട്രോൾ ഡ്യൂട്ടിയിലായിരുന്ന കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിലെ ASI K. ജോയിയും പോലീസ് ഡ്രൈവർ മണിയൻ പിള്ളയും വഴിയോരത്തു പാർക്കു ചെയ്തിരുന്ന ഒരു മാരുതി ഓംനി വാൻ കണ്ടു പോലീസ് ജീപ്പു നിർത്തി. വാനിന്റെ ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ സംശയം തോന്നി വാൻ പരിശോധിച്ചു. പല ഇലക്ട്രോണിക് സാമഗ്രികളും സ്ക്രൂ ഡ്രൈവർ, പ്ലയർ, കമ്പികൾ എന്നിവ കാണുകയും തക്കതായ മറുപടി അയാൾ നല്കാതിരുന്നതുകൊണ്ടു കൂടുതൽ ചോദ്യം ചെയ്യുവാനായി അയാളെ അറസ്റ് ചെയ്തു, പോലീസ് ജീപ്പിലേക്കു കയറാൻ ആവശ്യപ്പെട്ടു. പോലീസ് ജീപ്പിലേക്കു നടന്നു നീങ്ങുന്ന സമയത്തു തന്റെ കൈവശം ഒളിച്ചു വച്ചിരുന്ന കത്തി എടുത്തു അയാൾ മണിയൻ പിള്ളയുടെ നെഞ്ചത്തും, ജോയിയുടെ അടി വയറ്റിലും കുത്തിയതിനു ശേഷം തന്റെ വാനിൽ കയറി വാൻ ഓടിച്ചു രക്ഷപെട്ടു.
പരുക്കേറ്റ ASI ജോയി തന്റെ വയർലെസ്സ് സെറ്റ് ഉപയോഗിച്ചു പോലീസ് കൺട്രോൾ റൂമിലേക്ക് മെസ്സേജ് അയച്ചു. മണിയൻ പിള്ള അത്യാസന്ന നിലയിലായിരുന്നു. ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസുകാർ ജോയിയേയും മണിയന്പിള്ളയെയും പോലീസ് ജീപ്പിൽ കയറ്റി ദ്രുതഗതിയിൽ ആശുപത്രിയിൽ എത്തിച്ചു. പിള്ളയെ രക്ഷപെടുത്താൻ സാധിച്ചില്ല.
വാൻ ഡ്രൈവർ വർക്കലക്കു സമീപമുള്ള അയിരൂരിൽ വണ്ടി ഉപേക്ഷിച്ചു എങ്ങോട്ടോ പോയി മറഞ്ഞു ഉപേക്ഷിച്ച വാനിൽ കണ്ട രേഖകളിൽ നിന്നും, വിരൽ അടയാളങ്ങളിൽ നിന്നും, DNA ടെസ്റ്റിൽ നിന്നും, കൊലയാളി കുപ്രസിദ്ധ മോഷ്ടാവ് “ആട് ആന്റണി” ആണെന്നു തെളിഞ്ഞു. മൂന്നു വർഷത്തെ നീണ്ട തിരച്ചിലിനു ശേഷം 2015 ഒക്ടോബറിലാണ് സെൽവരാജ് എന്ന പേരിൽ തിരുപ്പൂരിൽ വസ്ത്ര വ്യാപാരം ചെയ്തിരുന്ന ആട് ആന്റണിയെ തന്റെ ഇരുപത്തിയെട്ടാമത്തെ ഭാര്യ ബിന്ദുവിന്റെ പാലക്കാട്ടെ വീട്ടിൽ നിന്നും പാലക്കാട് പോലീസ് അറസ്റ് ചെയ്തത്. മണിയൻപിള്ളയുടെ കൊലപാതക കേസിൽ വിചാരണ നേരിട്ട ആന്റണിയെ കൊല്ലം ജില്ലാ സെഷൻസ് ജഡ്ജി കുറ്റക്കാരനാണെന്ന് വിധിച്ചു.
ഇലക്ട്രോണിക് മോഷ്ടാവ്
കൊല്ലം ജില്ലയിലെ കുണ്ടറയിൽ കുമ്പളം എന്ന സ്ഥലത്തു ജനിച്ച വര്ഗീസ് എന്ന ആന്റണി അഞ്ചാം ക്‌ളാസ് വരെ പഠിച്ചതിനു ശേഷം പഠിത്തം നിർത്തി അമ്മയെ മീൻ പിടിത്തത്തിലും കച്ചവടത്തിലും സഹായിച്ചു, ആട് മോഷണത്തിലും വിൽപ്പനയിലും ഉപരിപഠനം നേടി. അങ്ങനെ ആടു ആന്റണി എന്ന പേര് സമ്പാദിച്ചു. 1990 കാലഘട്ടത്തിൽ ഭവന ഭേദനം നടത്തി പണവും ആഭരണവും മോഷ്ടിക്കുന്നതിലും അയാൾ വിരുതനായി. റേഡിയോ, ടെലിവിഷന്, കംപ്യൂട്ടർ, ഫോൺ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങൾ അയാൾക്കു ഹരമായിരുന്നു. സാങ്കേതിക വിദ്യ പെട്ടെന്നു പഠിച്ചെടുക്കാൻ അയാൾക്കു പ്രത്യേക കഴിവായിരുന്നു. തുടർന്നു തന്റെ മോഷണം ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കു അയാൾ കേന്ദ്രീകരിച്ചു.
ഇടയ്ക്കു ഗൾഫിൽ ജോലിക്കു പോയ അയാൾ തിരിച്ചു വന്ന് ഇലക്ട്രോണിക് ഉപകരണങ്ങളുടെ മോഷണത്തിലും, പെൺ വാണിഭത്തിലും നീലചിത്രങ്ങൾ നിർമ്മിക്കുന്ന ബിസിനസ്സിലും വ്യാപൃതനായി. എൻ.കെ. ശശിധരന്റെ ‘ഞാൻ ആദിത്യൻ’ എന്ന നോവൽ സിനിമ യാക്കാനുള്ള ഒരു ശ്രമവും അയാൾ നടത്തിയിരുന്നു.
2002 ൽ പല മോഷണ കേസിലും പ്രതിയായി അറസ്റ് ചെയ്യപ്പെട്ട അയാൾ നാലു വർഷം ശിക്ഷിക്കപ്പെട്ടു ജയിൽ വാസം അനുഭവിച്ചു. 2008 ൽ ജയിലിൽ നിന്നും മോചിതനായ അയാൾ തന്റെ കുറ്റവാളി ജീവിതത്തിലേക്ക് തിരിച്ചു വന്നതിനു ശേഷമാണ് 2012 ൽ മണിയൻപിള്ളയെ കൊലപ്പെടുത്തിയത്.
സ്ത്രീകൾ കുറ്റകൃത്യങ്ങളിലെ പങ്കാളികൾ
സ്ത്രീകൾ ആട് ആന്റണിക്ക് ഒരു ബലഹീനത എന്നതിനേക്കാളുപരി തന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളികൾ ആയിരുന്നു. പലരെയും വഞ്ചിച്ചാണ് അയാൾ അവരെ ഭാര്യമാരാക്കി പിന്നെ ഉപേക്ഷിച്ചിരുന്നത്. പലരേയും വിവാഹം കഴിച്ചിരുന്നത് പത്രങ്ങളിൽ പരസ്യം കൊടുത്തായിരുന്നു. സുമുഖനായ ആന്റണിക്ക് സ്ത്രീകളെ വശീകരിക്കാൻ പ്രത്യേക കഴിവുണ്ടായിരുന്നു. 2002 ൽ 49 വയസ്സു പ്രായമായ ആന്റണിക്ക് പല സ്ഥലങ്ങളിലായി 28 ഭാര്യമാർ ഉണ്ടായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. തന്റെ ആദ്യ ഭാര്യയായിരുന്ന സൂസി തന്റെ കുറ്റകൃത്യങ്ങളിൽ എന്നും പങ്കാളി ആയിരുന്നു. സൂസിയിൽ തനിക്കു ജനിച്ച മകൾ ശ്രീകലയെയും അയാൾ സ്വന്തം ഭാര്യയാക്കി. ആ ബന്ധത്തിലും അയാൾക്ക് ഒരു കുട്ടി ജനിച്ചിരുന്നു. തന്റെ മറ്റു ഭാര്യമാരായിരുന്നു ഗിരിജ (കണ്ണമ്മൂല, തിരുവനന്തപുരം), ഷൈല (വയനാട്), ഏയ്ഞ്ചൽ മേരി (പ്രക്കാനം), ബിന്ദു (പാലക്കാട്), സോജ (തൃശ്ശൂർ), സ്മിത (ചേർപ്പ്), വിജി (കോഴിക്കോട്), സുജ (കോട്ടയം), കൊച്ചുമോൾ (മഹാരാഷ്ട്ര), കുമാരി (കുഴിത്തുറ, തമിഴ് നാട്), ഗിരിജ (കൊല്ലം). വേറെ ഭാര്യമാരും ഉണ്ടായിരുന്നു. അയാൾക്കു പല ഭാര്യമാരിൽ നിന്നും എട്ടു കുട്ടികൾ ഉള്ളതായിട്ടാണ് അറിവ്.
പലപ്പോഴും അയാൾ തിരഞ്ഞെടുത്തിരുന്ന സ്ത്രീകൾ പാവപ്പെട്ടവരും, കുടുംബങ്ങളിൽ നിന്നും സഹായമോ താങ്ങോ കിട്ടാതിരുന്നവരും ആയിരുന്നു. വീടുകൾ വാടകയ്ക്കു എടുക്കാനും, മൊബൈൽ ഫോൺ, റേഷൻ കാർഡ്, എന്നിവ കരസ്ഥമാക്കാനും, താമസ സ്ഥലത്തിന്റെ അഡ്രസ് നേടുക, ബാങ്ക് അക്കൗണ്ട് തുടങ്ങുക എന്നീ ആവശ്യങ്ങൾ നേടാനും അവരെ അയാൾ സൗകര്യ പൂർവം ഉപയോഗിച്ചിരുന്നു. അയാൾ മോഷ്ടിച്ചിരുന്ന വസ്തുക്കൾ വിൽക്കാനും ഇവരെ ഉപയോഗിച്ചിരുന്നു. മോഷ്ടിച്ച സ്വർണം, പണം ഇവ അവർക്കു കൊടുത്തിരുന്നു.
പല ബന്ധങ്ങളും ഏതാനും മാസങ്ങളേ നിലനിന്നിരുന്നുള്ളു. പെട്ടെന്ന് അയാൾ അപ്ര്യത്യക്ഷനായി വേറൊരു സ്ഥലത്തു ജീവിതം വേറൊരു പേരിൽ തുടങ്ങും. ഒരു ആഡംബര ജീവിതമാണ് അയാൾ നയിച്ചിരുന്നത്.
പല വേഷങ്ങൾ, പല ഭാവങ്ങൾ
തന്റെ വാക് ചാതുരി കൊണ്ടും, ബഹിർമുഖ വ്യക്തിത്വം കൊണ്ടും, ആരെയും ആകർഷിക്കാനുള്ള ഒരു കഴിവ് ആന്റണിക്ക് ഉണ്ടായിരുന്നു. അയാൾ പല പേരുകളും, വേഷങ്ങളും , ഭാവങ്ങളും സ്വയം അണിഞ്ഞു, പല സ്ഥലങ്ങളിലും തന്റെ ഭാര്യമാരെയും, പങ്കാളികളായ സ്ത്രീകളെയും ഉപയോഗിച്ചു തന്റെ കുറ്റകൃത്യങ്ങൾ തുടർന്നു കൊണ്ടിരുന്നു. ഇരുന്നൂറിൽപരം മോഷണ കേസുകളിൽ അയാൾ പ്രതിയാണ്. തട്ടിപ്പ്, വഞ്ചന, മോഷണം എന്നിവയിൽ കേന്ദീകരിച്ചു ഒരു ഇലക്ട്രോണിക് മോഷ്ടാവായി അയാൾ വിരാജിച്ചു. വീടുകൾ, ഓഫീസുകൾ, സ്കൂളുകൾ, ബാങ്കുകൾ, വ്യക്തികൾ, ഇവ തന്റെ മോഷണത്തിന്റെ ഇരകൾ ആയിരുന്നു. 2002 ൽ മാത്രം 50 ലക്ഷം രൂപ വില വരുന്ന ഇലക്ട്രോണിക് വസ്തുക്കൾ അയാൾ മോഷ്ടിച്ചതായി പോലീസ് വിലയിരുത്തിയിരുന്നു. പെൺ വാണിഭം, നീല ചിത്രങ്ങളുടെ നിർമ്മാണം , വിതരണം എന്നീ ബിസിനസുകളും അയാൾ നടത്തിയിരുന്നു. ചെന്നൈയിലെ അടയാറിൽ അയാൾക്ക് ഒരു ഒളിത്താവളം ഉണ്ടായിരുന്നു. മഹാരാഷ്ട്ര, കർണാടക, തമിഴ് നാട്, ആന്ധ്ര പ്രദേശ്, കേരള എന്നീ ദക്ഷിണേന്ത്യ സ്ഥാനങ്ങളിൽ എല്ലാം തന്നെ അയാൾക്ക് ഒളിത്താവളങ്ങൾ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ശിർദിയിൽ ശ്രീനിവാസ ശാസ്ത്രി എന്ന പേരിൽ ലഡ്ഡു വില്പനക്കാരനായി അയാൾ കുറേ നാൾ കഴിഞ്ഞിരുന്നു.
കുറ്റവും ശിക്ഷയും
ഒരാളെ കുറ്റവാളി എന്നു വിരൽ ചൂണ്ടാൻ സമൂഹത്തിൽ ആർക്കും എളുപ്പമാണ്. കുറ്റവാളികൾ, കുറ്റ കൃത്യങ്ങൾ എന്നീ വിഷയങ്ങൾ പഠിക്കുന്ന ക്രിമിനോളജിസ്റ്റുകൾ പറയുന്നത് ഓരോ മനുഷ്യരിലും ഒരു കുറ്റവാളി ഉറങ്ങി കിടപ്പുണ്ട് എന്നാണ്. സാഹചര്യങ്ങൾ ആണ് ഒരു മനുഷ്യനെ കുറ്റവാളി ആക്കുന്നത്. നിയമ ലംഘനം ആണ് കുറ്റകൃത്യമായി കണക്കാക്കപ്പെട്ടു ശിക്ഷിക്കപ്പെടുന്നത്. നിയമം സമൂഹത്തിന്റെ അംഗീകൃത പ്രവർത്തികളുടെ ഒരു ക്രോഡീകരണം ആണ്. സമൂഹത്തിൽ നിന്നും നീതി ലഭിക്കാത്ത ആൾക്കാർക്ക് സമൂഹത്തോട് ഒരു പക വളരാനും അതു കുറ്റകൃത്യങ്ങളിലേക്കു വളരാനും എളുപ്പമാണ്. കെട്ടുറപ്പില്ലാത്ത കുടുംബങ്ങളും കുറ്റവാളികളെ സൃഷ്ടിക്കുന്നു. ഈ കുറ്റവാളികൾ അതായത് സാമൂഹ്യ വിരുദ്ധതയുള്ളവർ സമൂഹത്തിൽ ഒരു ന്യൂന പക്ഷമാണ്. വ്യക്തികളുടെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുമ്പോൾ, സമൂഹത്തിലെ നിയന്ത്രണങ്ങൾ കുറയുകയും, കുറ്റ കൃത്യങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ കൂടുകയും ചെയ്യുമ്പോൾ, പോലീസ് ഉദ്യോഗസ്ഥന്മാർ അവരുടെ കർത്തവ്യങ്ങൾ കൃത്യമായി ചെയ്യാതിരിക്കുമ്പോൾ കുറ്റ കൃത്യങ്ങൾ കൂടുന്നു.
ഒരിക്കൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തികളെ സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാൻ സമൂഹത്തിലെ ഓരോരുത്തർക്കും കടമയുണ്ട്. കുറ്റവാളി എന്ന ലേബലിൽ ഒരാളെ ആജീവനാന്തം കുറ്റവാളി ആക്കുന്നത് സമൂഹത്തിനു തന്നെ ദോഷം ചെയ്യുന്നു. അങ്ങനെ ചെയ്താൽ അവർ കൂടുതൽ കുറ്റകൃത്യങ്ങളിലേക്കു വഴുതി വീഴുന്നു. എങ്ങനെ കുറ്റ കൃത്യങ്ങൾ തടയാം, കുറയ്ക്കാം, എങ്ങനെ കുറ്റകൃത്യങ്ങളിൽ നിന്നും നമ്മളെ സംരക്ഷിക്കാം, കുറ്റവാളികളുടെ മേൽ കുറ്റവാളി എന്നു ലേബൽ ഇടാതെ എങ്ങനെ ശിക്ഷിക്കപെട്ടവരെയും ജയിലിൽ നിന്നും രൂപാന്തരപ്പെടുത്തി പുതിയ മനുഷ്യരാക്കി സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടു വരാം, എന്നീ ചോദ്യങ്ങൾക്കു ഓരോ കാലഘട്ടത്തിലും നമ്മൾ ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്താലേ തുടർച്ചയായ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്താനാവൂ.
-പൊന്നോലി

No comments:
Post a Comment