Wednesday, December 7, 2016
Friday, November 11, 2016
വിചാരവേദി പ്രവാസി എഴുത്തുകാരെ ആദരിക്കുന്നു

http://emalayalee.com/varthaFull.php?newsId=132584&utm_source=dlvr.it&utm_medium=facebook
അബ്ദുൾ പുന്നയൂർക്കുളം, ജോർജ് മണ്ണിക്കരോട്ട്, ജോൺ മാത്യു, ജോസഫ് നമ്പിമഠം, മുരളി ജെ. നായർ, ജോൺ വേറ്റം, നീന പനക്കൽ, ജോസ് ചേരിപുരം, നിർമല, ബാബു പാറക്കൽ, രാജു തോമസ്,

Thursday, October 13, 2016
വിശപ്പ് (ഒരു മിനി കഥ)
ഞാൻ ഉറങ്ങാൻ കിടന്നിരുന്നുവെങ്കിലും അന്ന് വക്കീൽ പറഞ്ഞ കഥ എന്നെ അസ്വസ്ഥനാക്കി. ആ മുഖങ്ങൾ എന്റെ കൺമുൻപിൽ നിന്നും മായാതെ നിൽക്കുന്നതു പോലെ. ആ കഥ ഞാൻ വീണ്ടും അയവിറക്കി.
വക്കീൽ അന്നത്തെ ജോലിയുടെ വിരസതയിൽ നിന്നും മുക്തി നേടി തിരക്കേറിയ നഗരത്തിലെ വഴിയോരത്തുകൂടി നടന്നു. തിരക്ക് കുറഞ്ഞ പ്രാന്തപ്രദേശത്തെത്തിയപ്പോൾ കെട്ടിടങ്ങളുടെ ബാഹുല്യം കുറഞ്ഞു. അങ്ങിങ്ങു വീടുകളും തൊടികളും കാണാൻ തുടങ്ങി. വഴിയോരത്തു ഒരു സ്ത്രീ നിൽക്കുന്നു. ഒക്കത്തു ഒരു കൈക്കുഞ്ഞു. താഴെ തന്റെ അരികത്തുതന്നെ ഏഴോ എട്ടോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു ആൺ കുട്ടി. അവൾ ആരോടോ സംസാരിച്ചുകൊണ്ടു നിൽക്കുന്നു.
അയാൾ പണം നീട്ടുന്നതും അവൾ അതു സ്വീകരിക്കുന്നതും കണ്ടപ്പോഴാണ് പന്തികേട് മനസ്സിലാകുന്നത്. മറ്റുള്ളവർ ശ്രദ്ധിക്കുന്നത് അവൾക്കു യാതൊരു കൂസലുമില്ലാ എന്ന് അവളുടെ അവഗണനാ ഭാവത്തിൽ നിന്നും മനസ്സിലാക്കാമായിരുന്നു. അയാൾ അടുത്തുള്ള കുറ്റിക്കാട്ടിലേക്കു നീങ്ങി. അവൾ ആൺകുട്ടിയോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് കൈക്കുഞ്ഞുമായി അയാളുടെ പിറകെ നടന്നു.
വക്കീൽ അടുത്തുള്ള ചായക്കടയുടെ മുൻപിൽ എത്തി കുറെ നേരം അവിടെത്തന്നെ നിന്നു. പത്തു പതിനഞ്ചു മിനിറ്റ് കഴിഞ്ഞില്ല. അവൾ തിരിച്ചു വന്നു. കുട്ടികളുമായി ചായക്കടയുടെ നേരെ നടന്നു വന്നു. ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തോടെ. അവളുടെ ഉപഭോക്താവ് നടന്നു നീങ്ങുന്നതു കാണാമായിരുന്നു. തന്റെ വിശപ്പ് ശമിപ്പിച്ചതിനു ശേഷം. അവൾ ചായക്കടയിൽ വന്ന് കുട്ടികൾക്ക് ആഹാരം വാങ്ങിക്കൊടുത്തു. അവളും കഴിച്ചു. അവർ വിശപ്പടക്കി.
വക്കീലിന് അവളോട് നേരത്തെ തോന്നിയ വെറുപ്പ് സഹതാപമായി മാറിയിരുന്നു.
ഞാൻ ചിന്തിച്ചു. ജീവിതം വിശപ്പിന്റെ ഒരു ശമനം മാത്രം. ഒരു ക്രയവിക്രയ പ്രതിഭാസം. അതിൽ അർത്ഥവും കാമവും സംഗമിക്കുന്നു. അതിൽ തന്നെ ധർമ്മവും മോക്ഷവും. എങ്കിലും ആ കുട്ടികളുടെ മുഖങ്ങളും അവരുടെ ഭാവി ലോകത്തെ പറ്റിയുള്ള ചിന്തയും എന്നെ അലട്ടിക്കൊണ്ടേയിരുന്നു. സുനിത കൃഷ്ണൻ പറഞ്ഞ ചുവന്ന തെരുവിലെ കുട്ടികളുടെ കഥകൾ മനസ്സിൽ മായാതെ നിന്നു.
-പൊന്നോലി
Tuesday, October 4, 2016
ആരാണ് കുറ്റവാളി? കുറ്റകൃത്യങ്ങളും, ശിക്ഷയും, നീതിയും, സാമൂഹ്യ സുരക്ഷയും (ലേഖനം--പൊന്നോലി)
മനുഷ്യ ജീവിതത്തിന്റെ കറുത്ത വശവും, വ്യക്തി ജീവിതത്തിന്റെ താളപ്പിഴകളും, സമൂഹത്തിലെ അഴുക്കു ചാലുകളുമാണ് കുറ്റവാളികളും കുറ്റകൃത്യങ്ങളും ചൂണ്ടിക്കാണിക്കുന്നത്. കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ കിട്ടുന്നുണ്ടോ? നമ്മുടെ നീതിന്യായ വ്യവസ്ഥയും നിയമങ്ങളും എത്രമാത്രം കാര്യക്ഷമതയുള്ളതാണ്? കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവർക്കു നീതിയും സംരക്ഷണവും കിട്ടുന്നുണ്ടോ? കുറ്റകൃത്യങ്ങളിൽ നിന്നും കുറ്റവാളികളിൽ നിന്നും വ്യക്തികൾക്കും സമൂഹത്തിനും സംരക്ഷണയുണ്ടോ? കുറ്റവാളികൾ ആരാണ്? ഈ ചോദ്യങ്ങൾക്കു ഇന്ത്യയിലെ സാമൂഹ്യ വ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ വളരെ ചുരുക്കമായി ഉത്തരം കണ്ടെത്താനാണ് ഇവിടെ ശ്രമിക്കുന്നത്. അതിന്റെകൂടെ ഒരു കുറ്റാന്വേഷകന്റെ തിരിഞ്ഞു നോട്ടവും.
ഒരു സെയിൽസ് ഗേൾ ആയി ജോലി ചെയ്തു സ്വരൂപിച്ച പണവും വസ്ത്രങ്ങളുമായി വിവാഹത്തിന് ഒരുങ്ങി വളരെ പ്രതീക്ഷകളുമായി സൗമ്യ എന്ന ആ പാവപ്പെട്ട യുവതി എറണാകുളത്തു നിന്നും നാട്ടിലേക്കു ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു. ഷൊര്ണൂര് അടുത്തപ്പോൾ വിജനമായ ആ ലേഡീസ് കമ്പാർട്മെന്റിൽ കയറിയ അയാൾ അവളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. എതിർത്തപ്പോൾ അവളെ ട്രെയിനിൽ നിന്നും തള്ളിയിട്ടു. ബോധം നഷ്ടപ്പെട്ട അവളെ വലിച്ചിഴച്ചു റെയിൽ പാളങ്ങൾ സാക്ഷിയായി ക്രൂരമായി ബലാത്സംഗം ചെയ്തു വധിച്ചു. അവളുടെ പണവും, ആഭരണവും മോഷ്ടിച്ച് അയാൾ കടന്നു കളഞ്ഞു. കുറ്റകൃത്യം നടത്തിയ ഗോവിന്ദച്ചാമി എന്ന കുറ്റവാളിയെ തൂക്കി കൊല്ലണം എന്ന് കേരളത്തിൽ പൊതുവെ മുറവിളി ഉണ്ടായി. സുപ്രീം കോടതി തെളിവുകളുടെയും കോടതിയിയിൽ പ്രതിക്കുവേണ്ടിയും സ്റ്റേറ്റിനുവേണ്ടിയും അവതരിപ്പിച്ച വാദങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു. ആ കുറ്റവാളിക്ക് അർഹിക്കുന്ന ശിക്ഷ കിട്ടിയോ? സൗമ്യക്ക് നീതി ലഭിച്ചോ?
പെരുമ്പാവൂരിൽ ജിഷ എന്ന പെൺകുട്ടിയുടെ ബലാത്സംഗവും ക്രൂരമായ വധവും കേരളീയ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. ആ കേസിൽ പോലീസ് അന്വേഷണത്തിന്റെ കാര്യക്ഷമതയിൽ പലർക്കും സംശയം ഉണ്ടായിരുന്നു. ജിഷക്ക് നീതി ലഭിച്ചോ?
ഇവിടെ പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്:
അടുത്ത 7 വര്ഷം, ഉയർന്ന അഴിമതി കേസുകളും ബാങ്ക് തട്ടിപ്പുകളും ആണ് അന്വേഷിച്ചത്. അതിനിടെ കേരളത്തിൽ ആദ്യമായി സി.ബി. ഐ. അന്വേഷണം ഏറ്റെടുത്ത 2 കൊലപാതക കേസിന്റെ അന്വേഷണത്തിലും പങ്കു ചേരുകയുണ്ടായി. രണ്ടു കേസുകളും (പാനൂർ SI സോമൻ കേസ്, പോളക്കുളം കേസ്) കേരള പോലീസ്, ക്രൈം ബ്രാഞ്ച് എന്നിവർ ആത്മഹത്യയായി എഴുതി തള്ളിയ കേസുകൾ ശാസ്ത്രീയമായ അന്വേഷണത്തിന് ശേഷം സി. ബി. ഐ. കൊലപാതകമാണെന്ന് കണ്ടു പിടിക്കുകയും, കുറ്റവാളികളെ കണ്ടു പിടിച്ചു നിയമത്തിന്റെ മുൻപിൽ കൊണ്ടു വരികയും ചെയ്‌തു . ശാസ്ത്രീയമായ കുറ്റാന്വേഷണം കേരളത്തിൽ പ്രചരിപ്പിക്കുന്നതിൽ ഈ കേസുകൾക്കു കഴിഞ്ഞു എന്ന് സി.ബി. ഐ.ക്കു അവകാശപ്പെടാം എന്ന് തോന്നുന്നു.
പിന്നീട് ഡൽഹി സിബിഐയിലേക്ക് സ്ഥലം മാറ്റം വാങ്ങിയ ഞാൻ സിബിഐയുടെ കമ്പ്യൂട്ടർവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിലും പല പ്രമാദമായ കേസുകളുടെ അന്വേഷണങ്ങളിലും പങ്കു ചേരേണ്ടി വന്നു. അതിൽ കൂടുതലും തീവ്രവാദ കേസുകൾ ആയിരുന്നു -- രാജീവ് ഗാന്ധി വധ കേസ്, പഞ്ചാബ് ചീഫ് മിനിസ്റ്റർ ബിയാന്ത് സിംഗിന്റെ വധം, ബോംബെ ബോംബ് സ്ഫോടനം, പുരുളിയ (പശ്ചിമ ബംഗാൾ) ആനന്ദ് മാർഗി കേസ്. ഇവയെ കൂടാതെ രാഷ്ട്രത്തിന്റെ സാമ്പത്തിക വ്യവസ്ഥയെയും, ഷെയർ വിപണിയേയും പിടിച്ചു കുലുക്കിയ ഹർഷദ് മേത്ത കേസുകൾ. സൈബർ കുറ്റ കൃത്യങ്ങളുടെ അന്വേഷണം.
ഇത്രയും എഴുതിയത് കുറ്റകൃത്യങ്ങളുടെ കാൻവാസ് എത്ര വലുതാണെന്നും കുറ്റാന്വേഷകരുടെ ജോലി എത്ര ദുഷ്കരമാണെന്നും ചൂണ്ടിക്കാണിക്കാനാണ്. കുറ്റകൃത്യങ്ങൾ എന്ന് പറയുമ്പോൾ പൊതുജന ശ്രദ്ധ ആകർഷിക്കുന്ന കൊലപാതകങ്ങൾക്കുപരിയായി സമൂഹത്തെ കാർന്നു തിന്നുന്ന സാമ്പത്തിക കുറ്റങ്ങളും, തീവ്രവാദ കൊലപാതകങ്ങളും, വൻ അഴിമതിയും, വഞ്ചനയും, സംഘടിതമായി നടക്കുന്ന കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു എന്ന് നമ്മൾ മറക്കുന്നു. ബോംബെ ബോംബ് സ്ഫോടനത്തിന്റെ അന്വേഷണത്തിലാണ് ബോംബെ അധോലോകത്തിന്റെ വ്യാപ്തി എത്ര വലുതാണെന്ന് മനസ്സിലാകുന്നത്.
ആരാണ് കുറ്റവാളി?
കുറ്റകൃത്യങ്ങൾ പല രീതിയിലുണ്ടെങ്കിലും കുറ്റവാളികൾ എല്ലാവര്ക്കും പൊതുവായ ഒരു സവിശേഷതയുണ്ട്. അവർ ചെയ്യുന്നത് തെറ്റാണ് എന്ന് അവർ വിശ്വസിക്കുന്നില്ല. തെറ്റ് എന്നൊരു വാക്ക് അവരുടെ നിഘണ്ടുവിൽ കാണുകയില്ല. സത്യസന്ധത അവർക്കു ബലഹീനതയാണ്.
ഒരാളെ കുറ്റവാളി എന്നു വിരൽ ചൂണ്ടാൻ സമൂഹത്തിൽ ആർക്കും എളുപ്പമാണ്. കുറ്റവാളികൾ, കുറ്റ കൃത്യങ്ങൾ എന്നീ വിഷയങ്ങൾ പഠിക്കുന്ന ക്രിമിനോളജിസ്റ്റുകൾ പറയുന്നത് ഓരോ മനുഷ്യരിലും ഒരു കുറ്റവാളി ഉറങ്ങി കിടപ്പുണ്ട് എന്നാണ്. സാഹചര്യങ്ങൾ ആണ് ഒരു മനുഷ്യനെ കുറ്റവാളി ആക്കുന്നത്. നിയമ ലംഘനം ആണ് കുറ്റകൃത്യമായി കണക്കാക്കപ്പെട്ടു ശിക്ഷിക്കപ്പെടുന്നത്. നിയമം സമൂഹത്തിന്റെ അംഗീകൃത പ്രവർത്തികളുടെ ഒരു ക്രോഡീകരണം ആണ്.
സമൂഹത്തിൽ നിന്നും നീതി ലഭിക്കാത്ത ആൾക്കാർക്ക് സമൂഹത്തോട് ഒരു പക വളരാനും അതു കുറ്റകൃത്യങ്ങളിലേക്കു വളരാനും എളുപ്പമാണ്. കെട്ടുറപ്പില്ലാത്ത കുടുംബങ്ങളും കുറ്റവാളികളെ സൃഷ്ടിക്കുന്നു. കുറ്റവാളികളെ സൃഷ്ടിക്കുന്നതും അവരെ പ്രോത്സാഹിപ്പിക്കുന്നതും നമ്മൾ ഓരോരുത്തരാണ്, നമ്മുടെ സമൂഹമാണ് എന്ന് അംഗീകരിക്കാൻ നമുക്ക് വിഷമമായിരിക്കാം.
ആട് ആന്റണി
ആട് ആന്റണിയുടെ കഥ ഒന്ന് പഠിച്ചാൽ ഇത് കുറച്ചുകൂടി വ്യക്തമാവും.കൊല്ലം ജില്ലയിലെ കുണ്ടറയിൽ കുമ്പളം എന്ന സ്ഥലത്തു ജനിച്ച വര്ഗീസ് എന്ന ആന്റണി അഞ്ചാം ക്‌ളാസ് വരെ പഠിച്ചതിനു ശേഷം പഠിത്തം നിർത്തി അമ്മയെ മീൻ പിടിത്തത്തിലും കച്ചവടത്തിലും സഹായിച്ചു, ആട് മോഷണത്തിലും വിൽപ്പനയിലും ഉപരിപഠനം നേടി. അങ്ങനെ ആടു ആന്റണി എന്ന പേര് സമ്പാദിച്ചു. 1990 കാലഘട്ടത്തിൽ ഭവന ഭേദനം നടത്തി പണവും ആഭരണവും മോഷ്ടിക്കുന്നതിലും അയാൾ വിരുതനായി. റേഡിയോ, ടെലിവിഷന്, കംപ്യൂട്ടർ, ഫോൺ എന്നീ ഇലക്ട്രോണിക് ഉപകരണങ്ങൾ അയാൾക്കു ഹരമായിരുന്നു. സാങ്കേതിക വിദ്യ പെട്ടെന്നു പഠിച്ചെടുക്കാൻ അയാൾക്കു പ്രത്യേക കഴിവായിരുന്നു. തുടർന്നു തന്റെ മോഷണം ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കു അയാൾ കേന്ദ്രീകരിച്ചു.
ഇടയ്ക്കു ഗൾഫിൽ ജോലിക്കു പോയ അയാൾ തിരിച്ചു വന്ന് ഇലക്ട്രോണിക് ഉപകരണങ്ങളുടെ മോഷണത്തിലും, പെൺ വാണിഭത്തിലും നീലചിത്രങ്ങൾ നിർമ്മിക്കുന്ന ബിസിനസ്സിലും വ്യാപൃതനായി.2002 ൽ പല മോഷണ കേസിലും പ്രതിയായി അറസ്റ് ചെയ്യപ്പെട്ട അയാൾ നാലു വർഷം ശിക്ഷിക്കപ്പെട്ടു ജയിൽ വാസം അനുഭവിച്ചു. 2008 ൽ ജയിലിൽ നിന്നും മോചിതനായ അയാൾ തന്റെ കുറ്റവാളി ജീവിതത്തിലേക്ക് തിരിച്ചു വന്നതിനു ശേഷമാണ് 2012 ൽ മണിയൻപിള്ള എന്ന പോലീസ്കാരനെ കൊല്ലത്തെ പരിപള്ളിയിൽ വച്ച് കൊലപ്പെടുത്തിയത്.
സ്ത്രീകൾ ആട് ആന്റണിക്ക് ഒരു ബലഹീനത എന്നതിനേക്കാളുപരി തന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളികൾ ആയിരുന്നു. പലരെയും വഞ്ചിച്ചാണ് അയാൾ അവരെ ഭാര്യമാരാക്കി പിന്നെ ഉപേക്ഷിച്ചിരുന്നത്. പലരേയും വിവാഹം കഴിച്ചിരുന്നത് പത്രങ്ങളിൽ പരസ്യം കൊടുത്തായിരുന്നു. സുമുഖനായ ആന്റണിക്ക് സ്ത്രീകളെ വശീകരിക്കാൻ പ്രത്യേക കഴിവുണ്ടായിരുന്നു. 2002 ൽ 49 വയസ്സു പ്രായമായ ആന്റണിക്ക് പല സ്ഥലങ്ങളിലായി 28 ഭാര്യമാർ ഉണ്ടായിരുന്നു എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. തന്റെ ആദ്യ ഭാര്യയായിരുന്ന സൂസി തന്റെ കുറ്റകൃത്യങ്ങളിൽ എന്നും പങ്കാളി ആയിരുന്നു. സൂസിയിൽ തനിക്കു ജനിച്ച മകൾ ശ്രീകലയെയും അയാൾ സ്വന്തം ഭാര്യയാക്കി. ആ ബന്ധത്തിലും അയാൾക്ക് ഒരു കുട്ടി ജനിച്ചിരുന്നു.പലപ്പോഴും അയാൾ തിരഞ്ഞെടുത്തിരുന്ന സ്ത്രീകൾ പാവപ്പെട്ടവരും, കുടുംബങ്ങളിൽ നിന്നും സഹായമോ താങ്ങോ കിട്ടാതിരുന്നവരും ആയിരുന്നു. വീടുകൾ വാടകയ്ക്കു എടുക്കാനും, മൊബൈൽ ഫോൺ, റേഷൻ കാർഡ്, എന്നിവ കരസ്ഥമാക്കാനും, താമസ സ്ഥലത്തിന്റെ അഡ്രസ് നേടുക, ബാങ്ക് അക്കൗണ്ട് തുടങ്ങുക എന്നീ ആവശ്യങ്ങൾ നേടാനും അവരെ അയാൾ സൗകര്യ പൂർവം ഉപയോഗിച്ചിരുന്നു. അയാൾ മോഷ്ടിച്ചിരുന്ന വസ്തുക്കൾ വിൽക്കാനും ഇവരെ ഉപയോഗിച്ചിരുന്നു. മോഷ്ടിച്ച സ്വർണം, പണം ഇവ അവർക്കു കൊടുത്തിരുന്നു.
പല ബന്ധങ്ങളും ഏതാനും മാസങ്ങളേ നിലനിന്നിരുന്നുള്ളു. പെട്ടെന്ന് അയാൾ അപ്ര്യത്യക്ഷനായി വേറൊരു സ്ഥലത്തു ജീവിതം വേറൊരു പേരിൽ തുടങ്ങും. ഒരു ആഡംബര ജീവിതമാണ് അയാൾ നയിച്ചിരുന്നത്.തന്റെ വാക് ചാതുരി കൊണ്ടും, ബഹിർമുഖ വ്യക്തിത്വം കൊണ്ടും, ആരെയും ആകർഷിക്കാനുള്ള ഒരു കഴിവ് ആന്റണിക്ക് ഉണ്ടായിരുന്നു. അയാൾ പല പേരുകളും, വേഷങ്ങളും , ഭാവങ്ങളും സ്വയം അണിഞ്ഞു, പല സ്ഥലങ്ങളിലും തന്റെ ഭാര്യമാരെയും, പങ്കാളികളായ സ്ത്രീകളെയും ഉപയോഗിച്ചു തന്റെ കുറ്റകൃത്യങ്ങൾ തുടർന്നു കൊണ്ടിരുന്നു.
ഇരുന്നൂറിൽപരം മോഷണ കേസുകളിൽ അയാൾ പ്രതിയാണ്. തട്ടിപ്പ്, വഞ്ചന, മോഷണം എന്നിവയിൽ കേന്ദീകരിച്ചു ഒരു ഇലക്ട്രോണിക് മോഷ്ടാവായി അയാൾ വിരാജിച്ചു. വീടുകൾ, ഓഫീസുകൾ, സ്കൂളുകൾ, ബാങ്കുകൾ, വ്യക്തികൾ, ഇവ തന്റെ മോഷണത്തിന്റെ ഇരകൾ ആയിരുന്നു. 2002 ൽ മാത്രം 50 ലക്ഷം രൂപ വില വരുന്ന ഇലക്ട്രോണിക് വസ്തുക്കൾ അയാൾ മോഷ്ടിച്ചതായി പോലീസ് വിലയിരുത്തിയിരുന്നു. പെൺ വാണിഭം, നീല ചിത്രങ്ങളുടെ നിർമ്മാണം , വിതരണം എന്നീ ബിസിനസുകളും അയാൾ നടത്തിയിരുന്നു. ചെന്നൈയിലെ അടയാറിൽ അയാൾക്ക് ഒരു ഒളിത്താവളം ഉണ്ടായിരുന്നു. മഹാരാഷ്ട്ര, കർണാടക, തമിഴ് നാട്, ആന്ധ്ര പ്രദേശ്, കേരള എന്നീ ദക്ഷിണേന്ത്യ സംസ്ഥാനങ്ങളിൽ എല്ലാം തന്നെ അയാൾക്ക് ഒളിത്താവളങ്ങൾ ഉണ്ടായിരുന്നു. മഹാരാഷ്ട്രയിലെ ശിർദിയിൽ ശ്രീനിവാസ ശാസ്ത്രി എന്ന പേരിൽ ലഡ്ഡു വില്പനക്കാരനായി അയാൾ കുറേ നാൾ കഴിഞ്ഞിരുന്നു.ഇതിൽ നിന്നും വ്യക്തമാകുന്ന ഒരു കാര്യം ഉണ്ട്. സമൂഹം കുറ്റവാളിയെ സൃഷ്ഠിക്കുന്നു. ഒരിക്കൽ കുറ്റവാളിയായി മുദ്ര ലഭിച്ചാൽ ആ സ്ത്രീക്കോ പുരുഷനോ സമൂഹത്തിൽ തിരിച്ചു വന്നു പുതിയ ഒരു ജീവിതം നയിക്കാൻ സാധിക്കാതെ വരുന്നു.

- കുറ്റവാളികൾ ആരാണ്?
- സമൂഹത്തിൽ കുറ്റകൃത്യങ്ങൾ എന്തുകൊണ്ട് നടക്കുന്നു?
- ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം (നീതിന്യായ സംവിധാനം) അതായത് കുറ്റാന്വേഷണ സംവിധാനവും, പ്രോസിക്യൂഷനും, കോടതിയും, കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ? ഇല്ലെങ്കിൽ അതിന്റെ കാരണം എന്താണ്? ഈ സംവിധാനം കാര്യക്ഷമമാക്കാൻ എന്തു ചെയ്യാം?
- കുറ്റകൃത്യങ്ങളെ ചെറുക്കാൻ നിയമങ്ങൾ പര്യാപ്തമാണോ?
- നമ്മുടെ ജയിൽ സംവിധാനം കുറ്റ കൃത്യങ്ങൾ കുറയ്ക്കാൻ പര്യാപ്തമാണോ?

സാമൂഹ്യ സുരക്ഷ
കുറ്റ കൃത്യങ്ങൾ ചെറുക്കുന്നതിനും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിനും നിയമങ്ങളുടെയും, നീതി ന്യായ വ്യവസ്ഥിതിയുടെയും കാര്യക്ഷമത തുടർച്ചയായി പരിശോധിക്കേണ്ടതുണ്ട്. നിയമങ്ങൾ, കുറ്റാന്വേഷണ സംവിധാനം, പ്രോസിക്യൂഷൻ, കോടതികൾ, ശിക്ഷാ സംവിധാനം, ജയിൽ സംവിധാനം ഇവയെല്ലാം ഇതിന്റെ പരിധിയിൽ പെടും. സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് നീതിന്യായ സംവിധാനത്തിന് എക്കാലവും ആവശ്യം. കുറ്റകൃത്യങ്ങളുടെ ഇരകളെ സംരക്ഷിക്കേണ്ട കടമയും സമൂഹത്തിനുണ്ട്.
കുറ്റവാളികൾ അതായത് സാമൂഹ്യ വിരുദ്ധതയുള്ളവർ സമൂഹത്തിൽ ഒരു ന്യൂന പക്ഷമാണ്. വ്യക്തികളുടെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുമ്പോൾ, സമൂഹത്തിലെ നിയന്ത്രണങ്ങൾ കുറയുകയും, കുറ്റ കൃത്യങ്ങൾ ചെയ്യാനുള്ള അവസരങ്ങൾ കൂടുകയും ചെയ്യുമ്പോൾ, നീതിന്യായ സംവിധാനത്തിലെ ഓരോ ഉദ്യോഗസ്ഥനും തന്റെ കർത്തവ്യങ്ങൾ കൃത്യമായി ചെയ്യാതിരിക്കുമ്പോൾ, സാമൂഹ്യ നീതിക്കു കോട്ടം വരുമ്പോൾ, കുറ്റ കൃത്യങ്ങൾ കൂടുന്നു.
ഒരിക്കൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തികളെ സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാൻ സമൂഹത്തിലെ ഓരോരുത്തർക്കും കടമയുണ്ട്. കുറ്റവാളി എന്ന ലേബലിൽ ഒരാളെ ആജീവനാന്തം കുറ്റവാളി ആക്കുന്നത് സമൂഹത്തിനു തന്നെ ദോഷം ചെയ്യുന്നു. അങ്ങനെ ചെയ്താൽ അവർ കൂടുതൽ കുറ്റകൃത്യങ്ങളിലേക്കു വഴുതി വീഴുന്നു. ആട് ആന്റണി ഒരു ഉദാഹരണം. എങ്ങനെ കുറ്റ കൃത്യങ്ങൾ തടയാം, കുറയ്ക്കാം, എങ്ങനെ കുറ്റകൃത്യങ്ങളിൽ നിന്നും നമ്മളെ സംരക്ഷിക്കാം, കുറ്റവാളികളുടെ മേൽ കുറ്റവാളി എന്നു ലേബൽ ഇടാതെ എങ്ങനെ ശിക്ഷിക്കപെട്ടവരെയും ജയിലിൽ നിന്നും രൂപാന്തരപ്പെടുത്തി പുതിയ മനുഷ്യരാക്കി സമൂഹത്തിലേക്ക് തിരിച്ചു കൊണ്ടു വരാം, എന്നീ ചോദ്യങ്ങൾക്കു ഓരോ കാലഘട്ടത്തിലും നമ്മൾ ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു. അങ്ങനെ ചെയ്താലേ തുടർച്ചയായ സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്താനാവൂ
.“നിങ്ങൾ വിധിക്കാതിരിക്കൂ. നിങ്ങളും വിധിക്കപെടുകയില്ല” എന്ന ബൈബിളിലെ സന്ദേശം വളരെ അർത്ഥവത്താണ്. സാമൂഹ്യ നീതി ഉറപ്പു വരുത്താനും അതുവഴി കുറ്റകൃത്യങ്ങൾ തടയാനും നമ്മൾ ഓരോരുത്തർക്കും കടമയുണ്ട് എന്ന കാര്യം നമ്മൾ മറക്കാതിരിക്കട്ടെ.

Saturday, October 1, 2016
IS THE HUMAN RACE GETTING EXTINCT?
We are today mostly hooked to our televisions, smartphones and computers (even at the workplace) totally delinked physically with other humans. In the process, it appears human beings are losing their thinking and feeling capacity just like robots. This raises the question whether humanity is on the threshold of a world controlled by robots and interconnected devices and machines. Human social interactions are becoming less and less at the physical level. Social media has taken over for social interactions, but this appears to be at a superficial and impersonal level and the interaction is remote in cyberspace. We may soon miss the little joys that we used to have earlier, the intellectual discussions that we indulged in accompanied by disagreements, fights and even walking away, later to return, apologize and reconcile.
TOO BUSY
Today we do not have the time for others. Young people do not even have time to consider marriage or raising a family. Pornography and short liaisons have taken over as the outlet for instant sexual gratification. Romance is fading away and is being relegated to the background as a waste of time. The family is already becoming an outdated concept for the new-gen.
Everyone appears to be busy,chasing money, wealth, and power. This raises the question whether we are in a totalitarian regime ruled by money. In the bargain, we are losing all that makes human life worthwhile, the fellow-feeling, friendship, pursuit of things beyond one's own self, the pursuit of truth, knowledge, and beauty. We seem to be losing the capacity to be kind and compassionate and to share one's wealth with others who are suffering or who are less fortunate.
IS MORALITY OUTDATED?
Organized religion also is ruled by money and corrupted by power, relegating to the background morality, social justice, and what unites humans irrespective of race, religion, beliefs, color, nationality, or gender. In the process, religions of all shades appear to be dividing humans from humans and building walls instead of building bridges to promote and sustain human fraternity.
THE MARCH TO SELF-DESTRUCTION
The 1981 movie 'My Dinner With Andre' echoed sentiments similar to these. The observations made in the movie are applicable to the world today. Soon all that may remain on planet earth may be the faint memory of the times when human life existed on this planet when we had time to sip a coffee with our friends and family members and chat with one another. T.S. Eliott in his masterpiece 'The Wasteland' spoke on similar lines, of a civilization that is becoming a wasteland. Quoting Brahadaranyako Upanishad, as the cure for the ills of the modern world, he exhorted 'dattam' (give, be generous), 'daya tvam' (show kindness) and 'damyata' (show restraint and tolerance).
Are we on the march to self-destruction and extinction from this universe? Are we in a prison of our own making? Is it not the time to press 'escape'? Is it not the time to go back to ancient wisdom to preserve human civilization?
-Ponnoly
Wednesday, September 28, 2016
യുദ്ധഭൂമി (കവിത)- തോമസ് കാളാശ്ശേരി ഹ്യുസ്റ്റൺ
യുദ്ധഭൂമി
പണ്ടൊരു കാൽവരി ഗിരി തന്നിലായ്
ചേതനയറ്റ തൻ പുത്രന്റെ ദേഹം
കൈകളിലേന്തിയൊരാ അമ്മയെപ്പോൽ
ഇന്നിതാ കേഴുന്നോരമ്മയാം ഞാനും
മരവിച്ചൊരെൻ മനസ്സിന് വികാരം
ദുഖമോ, കോപമോ, നൈരാശ്യമോ
എന്തെന്നറിയുവാൻ കഴിയുന്നതില്ല
നിണമാർന്ന മക്കൾ തൻ പിഞ്ചു ദേഹങ്ങൾ
എന്തു പിഴച്ചു ഈ ശിക്ഷയേൽക്കാൻ
ചേതനയറ്റൊരെൻ മക്കൾക്ക് പകരം
കൈക്കൊള്ളുമോ നീയെന്നെ ദേവാ
കേൾക്കാം ദൂരെയായി ഗർജ്ജനങ്ങൾ
ഒപ്പം ഒരായിരം വിലാപങ്ങളും
എന്തിനീ കോലാഹലം ദൈവമേ
ചെയ്യുന്നിതെല്ലാം, നിന്റെ നാമത്തിൽ
അറിയാമെനിക്ക് ഇത് നിൻ ഹിതമല്ലൊരിക്കലും
തമ്മിൽ തല്ലിയും കൊന്നൊടുക്കിയും നമ്മൾ
നേടുന്നതില്ല യാതൊന്നുമീ ഭൂമിയിൽ
തീർക്കുന്നതില്ലിവിടെ ദൈവരാജ്യം
--- തോമസ് കാളാശ്ശേരി ഹ്യുസ്റ്റൺ
പണ്ടൊരു കാൽവരി ഗിരി തന്നിലായ്ചേതനയറ്റ തൻ പുത്രന്റെ ദേഹം
കൈകളിലേന്തിയൊരാ അമ്മയെപ്പോൽ
ഇന്നിതാ കേഴുന്നോരമ്മയാം ഞാനും
മരവിച്ചൊരെൻ മനസ്സിന് വികാരം
ദുഖമോ, കോപമോ, നൈരാശ്യമോ
എന്തെന്നറിയുവാൻ കഴിയുന്നതില്ല
നിണമാർന്ന മക്കൾ തൻ പിഞ്ചു ദേഹങ്ങൾ
എന്തു പിഴച്ചു ഈ ശിക്ഷയേൽക്കാൻ
ചേതനയറ്റൊരെൻ മക്കൾക്ക് പകരം
കൈക്കൊള്ളുമോ നീയെന്നെ ദേവാ
കേൾക്കാം ദൂരെയായി ഗർജ്ജനങ്ങൾ
ഒപ്പം ഒരായിരം വിലാപങ്ങളും
എന്തിനീ കോലാഹലം ദൈവമേ
ചെയ്യുന്നിതെല്ലാം, നിന്റെ നാമത്തിൽ
അറിയാമെനിക്ക് ഇത് നിൻ ഹിതമല്ലൊരിക്കലും
തമ്മിൽ തല്ലിയും കൊന്നൊടുക്കിയും നമ്മൾ
നേടുന്നതില്ല യാതൊന്നുമീ ഭൂമിയിൽ
തീർക്കുന്നതില്ലിവിടെ ദൈവരാജ്യം
--- തോമസ് കാളാശ്ശേരി ഹ്യുസ്റ്റൺ
കേരള റൈറ്റേഴ്‌സ് ഫോറം - ഹ്യുസ്റ്റൺ - സാഹിത്യ സമ്മേളനവും ഓണാഘോഷവും
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ് കേന്ദ്രമായി പ്രവര്ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയാണ്. ഫോറത്തിന്റെ പ്രതിമാസ ചര്‍ച്ചാ സമ്മേളനം പ്രസിഡന്റ് മാത്യു നെല്ലിക്കുന്നിന്റെ അദ്ധ്യക്ഷതയിൽ സെപ്തംബര് 25, 2016 ഞായറാഴ്ച നടത്തി.
സാഹിത്യ സമ്മേളനത്തിൽ എ.സി. ജോർജ് മോഡറേറ്റർ ആയിരുന്നു. സമ്മേളനത്തിൽ അവതരിപ്പിച്ച കൃതികൾ:

കഥയും കവിതയും അവലോകനം ചെയ്തു കൊണ്ടും അപഗ്രഥിച്ചു കൊണ്ടും ഗ്രെയിറ്റര് ഹ്യൂസ്റ്റണിലെ ചിന്തകരും എഴുത്തുകാരുമായ മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ദേവരാജ് കാരാവള്ളി, എ.സി. ജോര്‍ജ്, മാത്യു വൈരമണ്, ബാബു കുരവക്കല്, ജേക്കബ് ഈശൊ, ഇന്ദ്രജിത് നായര്‍, ബോബി മാത്യു, ഗ്രേസി മാത്യു, മേരിക്കുട്ടി കുന്തറ, മോളി ജോർജ്, ജെയിംസ് ചാക്കോ, മോട്ടി മാത്യു, ജോസഫ് തച്ചാറ, ബി. ജോണ്‍ കുന്തറ, തോമസ് കാളാശേരി, ജോസഫ് പൊന്നോലി, തുടങ്ങിയവര് സംസാരിച്ചു.
തുടർന്ന് സ്റ്റാഫ്‌ഫോർഡിലെ ദേശി റെസ്റ്റോറന്റിൽ വിഭവ സമൃദ്ധമായ ഒരു ഓണസദ്യയിൽ എല്ലാവരും പങ്കു ചേർന്നു. അതിനു ശേഷം ഇന്ദ്രജിത് നായർ, ബോബി മാത്യു ടീമിന്റെ ഒരു ഗാനമേളയും നടന്നു.

സാഹിത്യ സമ്മേളനത്തിൽ എ.സി. ജോർജ് മോഡറേറ്റർ ആയിരുന്നു. സമ്മേളനത്തിൽ അവതരിപ്പിച്ച കൃതികൾ:
- യുദ്ധഭൂമി (കവിത) തോമസ് കാളാശേരി
- ഉത്തിരുപ്പു കടം (ചെറുകഥ) - ജോസഫ് തച്ചാറ
- അശരീരി (കവിത) - അബ്ദുൾ പുന്നയൂർക്കുളം

കഥയും കവിതയും അവലോകനം ചെയ്തു കൊണ്ടും അപഗ്രഥിച്ചു കൊണ്ടും ഗ്രെയിറ്റര് ഹ്യൂസ്റ്റണിലെ ചിന്തകരും എഴുത്തുകാരുമായ മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, ദേവരാജ് കാരാവള്ളി, എ.സി. ജോര്‍ജ്, മാത്യു വൈരമണ്, ബാബു കുരവക്കല്, ജേക്കബ് ഈശൊ, ഇന്ദ്രജിത് നായര്‍, ബോബി മാത്യു, ഗ്രേസി മാത്യു, മേരിക്കുട്ടി കുന്തറ, മോളി ജോർജ്, ജെയിംസ് ചാക്കോ, മോട്ടി മാത്യു, ജോസഫ് തച്ചാറ, ബി. ജോണ്‍ കുന്തറ, തോമസ് കാളാശേരി, ജോസഫ് പൊന്നോലി, തുടങ്ങിയവര് സംസാരിച്ചു.തുടർന്ന് സ്റ്റാഫ്‌ഫോർഡിലെ ദേശി റെസ്റ്റോറന്റിൽ വിഭവ സമൃദ്ധമായ ഒരു ഓണസദ്യയിൽ എല്ലാവരും പങ്കു ചേർന്നു. അതിനു ശേഷം ഇന്ദ്രജിത് നായർ, ബോബി മാത്യു ടീമിന്റെ ഒരു ഗാനമേളയും നടന്നു.

Sunday, September 25, 2016
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക
“മലയാള ബോധവൽക്കരണവും ഭാഷയുടെ വളർച്ചയും ഉയർച്ചയും” ലക്ഷ്യമാക്കി ഹൂസ്റ്റണിൽ പ്രവർത്തിക്കുന്ന ഒരു സാഹിത്യ സംഘടനയാണ് 
“മലയാളം സൊസൈറ്റി ഓഫ് അമേരിക്ക”. പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ടിന്റെ അധ്യക്ഷതയിൽ സെപ്തംബര് , 10 2016 നു കൂടിയ യോഗത്തിൽ മണ്ണിക്കരോട്ടിന്റെ “ആടു വിലാപം” എന്ന ലേഖനം ചർച്ച ചെയ്തു. കൂടാതെ സുരേഷ് ചീയേടത്ത് “വ്യായാമത്തിന്റെ അനിവാര്യത” എന്ന ലേഖനം അവതരിപ്പിച്ചു. എ. സി. ജോർജ് മോഡറേറ്റർ ആയിരുന്നു.
സൊസൈറ്റിയുടെ ഭാരവാഹികൾ:
പ്രസിഡന്റ്: ജോർജ് മണ്ണിക്കരോട്ട്
വൈസ് പ്രസിഡന്റ്:
പൊന്നു പിള്ള, ജോളി വില്ലി
http://www.emalayalee.com/varthaFull.php?newsId=129186
Saturday, September 24, 2016
കേരളാ റൈറ്റേഴ്‌സ് ഫോറം - പുസ്തക പ്രകാശനം

ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്ത്തിക്കുന്ന എഴുത്തുകാരുടേയും നിരൂപകരുടേയും വായനക്കാരുടേയും ആസ്വാദകരുടേയും സംയുക്ത സംഘടനയായ കേരളാ റൈറ്റേഴ്‌സ് ഫോറം പ്രതിമാസ ചര്‍ച്ചാ സമ്മേളനം പ്രസിഡന്റ് മാത്യു നെല്ലിക്കുന്നിന്റെ അദ്ധ്യക്ഷതയിൽ ആഗസ്റ്റ് 21, 2016 നു നടത്തി. ഡോ. സണ്ണി എഴുമറ്റൂര് രചിച്ച 'വീണുപോയ ദൂതന്മാര്' എന്ന പുസ്തകത്തിന്റെ ഒരു കോപ്പി മാത്യു നെല്ലിക്കുന്ന് പ്രസിദ്ധ സാഹിത്യകാരനായ ബാബു കുരവക്കലിന് നല്കിക്കൊണ്ട് പുസ്തക പ്രകാശനം നിര്വഹിച്ചു.
തുടര്‍ന്നു നടന്ന സാഹിത്യ സമ്മേളനത്തിൽ ഡോ. സണ്ണി എഴുമറ്റൂർ മോഡറേറ്റർ ആയിരുന്നു. സമ്മേളനത്തിൽ അവതരിപ്പിച്ച കൃതികൾ:
- ഒരു പുഴയുടെ ഗീതം (കവിത) തോമസ് കാളാശേരി
- മൈ പ്രിന്‍സസ് ജാസ്മിന്‍ (കവിത- English ) മേരി കുരവക്കൽ
- യൂദാസിന്റെ സുവിശേഷം (ചെറുകഥ) - ടോം വിരിപ്പന്
- നിഗംബോധ്ഘാട്ടിലെ അഗ്നിനാളങ്ങള് (ചെറുകഥ) -ജോസഫ് പൊന്നോലി
കഥകളേയും കവിതകളേയും അവലോകനം ചെയ്തു കൊണ്ടും അപഗ്രഥിച്ചു കൊണ്ടും ഗ്രെയിറ്റര് ഹ്യൂസ്റ്റനിലെ ചിന്തകരും എഴുത്തുകാരുമായ ടി.എന്‍. സാമുവല്, ഇന്ദ്രജിത് നായര്‍, എ.സി. ജോര്‍ജ്, ബോബി മാത്യു, ജോണ്‍ മാത്യു, ദേവരാജ് കാരാവള്ളി, മാത്യു നെല്ലിക്കുന്ന്, ജോണ്‍ ചാക്കൊ, മോട്ടി മാത്യു, പീറ്റര്‍ പൗലോസ്, ജോസഫ് തച്ചാറ, ബി. ജോണ്‍ കുന്തറ, ഷാജി ഫാംസ്ആര്‍ട്ട്, വല്‍സന്‍ മഠത്തിപറമ്പില്, റോഷന്‍ ഈശൊ, ബാബു കുരവക്കല്, മേരി കുരവക്കല്, ടോം വിരിപ്പന്, ജേക്കബ് ഈശൊ, ഡോക്ടര്‍ സണ്ണി എഴുമറ്റൂര്, ജോസഫ് പൊന്നോലി, തോമസ് കാളാശേരി തുടങ്ങിയവര് സംസാരിച്ചു.
(എ.സി.ജോർജിന്റെ റിപ്പോർട്ടിനോട് കടപ്പാട്)
http://kalavedionline.com/index.php?cat=Cultural_News&news=2464
അനന്തയാനം -- നെല്ലിക്കുന്നിന്റെ നോവൽ

ഗോവിന്ദൻകുട്ടി എന്ന അമേരിക്കൻ മലയാളി ബിസിനസ്സ്കാരന്റെ കഥയാണ് ‘അനന്തയാനം’ എന്ന നോവലിൽ മാത്യു നെല്ലിക്കുന്ന് അനാവരണം ചെയ്യുന്നത്.
ഉപജീവനത്തിനായി സ്വപ്നഭൂമിയായ അമേരിക്കയിൽ എത്തുന്ന ഗോവിന്ദൻകുട്ടി രൂപാന്തരപ്പെടുന്നത് ധനാഢ്യനായ ഒരു സ്വർണ വ്യാപാരിയായിട്ടാണ്. പിന്നീട് ഹോട്ടൽ ഉടമ. നാട്ടിൽ കാന്തല്ലൂരിൽ തോട്ടങ്ങളുടെ ഉടമ. സാമൂഹ്യ സംഘടനാ നേതാവ്. മലയാളി കലാ സാംസ്കാരിക സംഘടനകളുടെ നിറ സാന്നിദ്ധ്യം എന്നീ നിലകളിലും. എല്ലാം വെട്ടിപ്പിടിക്കാനുള്ള ആ ഇച്ചാശക്തി തന്റെ നേട്ടങ്ങൾക്കു വഴി തെളിച്ചു.
അമേരിക്കൻ സമ്പന്നതയുടെയും നേട്ടങ്ങളുടെയും ഒരു മറു വശമാണ് ഗോവിന്ദൻകുട്ടി എന്ന മനുഷ്യന്റെ സ്വകാര്യ ജീവിതം. പടിഞ്ഞാറൻ സംസ്കാരത്തിന്റെ നല്ല വശങ്ങൾ സാംശീകരിക്കുന്നതിലുപരി അതിന്റെ അഴുക്കു ചാലുകളിൽ അലിഞ്ഞു ചേർന്ന ഒരു കുത്തഴിഞ്ഞ ജീവിതം. മദ്യവും മദിരാക്ഷിയും നിശാ ക്ലബ്ബ്കളും തന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകം. വസ്ത്രങ്ങൾ മാറുന്നതുപോലെ ബന്ധങ്ങൾ മാറുന്നു.
അയാളുടെ വക്രതയാർന്ന ചിലന്തിവലയിൽ പല ഇരകളും വീണു. കാവേരി, കുമുദം, ശാരദ അക്കച്ചി. പിന്നെ ശാലിനി, ഗൗതമി, അപർണ. ആ പണക്കൊഴുപ്പാകുന്ന അഗ്നിഗോളത്തിന്റെ സൗരയൂഥത്തിൽ നട്ടംതിരിയുന്ന ചാണ്ടിച്ചായൻ, രംഗസ്വാമി, അളഗപ്പൻ, തമ്പാൻ. എതിരാളിയായ ഗോപാലിനെ അയാൾ നിഷ്പ്രയാസം ഒതുക്കുന്നു. പണം വാരി എറിഞ്ഞാൽ എന്തും സാധിക്കാമെന്ന അഹങ്കാരം. മൂകസാക്ഷിയായ ഭാര്യ വനജ. നിസ്സഹായരായ മക്കൾ.
അമേരിക്കൻ പ്രവാസി ജീവിതത്തിന്റെ ഒരു മോശമായ വശമാണ് ഈ നോവലിൽ നെല്ലിക്കുന്ന് പ്രതിഫലിപ്പിക്കുന്നത്. കുത്തഴിഞ്ഞ ലൈംഗീകത. അതു പൂര്ണമായിട്ടും നോവലിസ്റ്റ് വിവരിക്കുന്നുമുണ്ട്. എങ്ങനെയും പണവും പ്രശസ്തിയും സമ്പാദിക്കുക എന്ന ലക്‌ഷ്യം മാത്രമായി ശൂന്യമായ ജീവിതം നയിക്കുന്ന ഗോവിന്ദൻകുട്ടി . നിശാക്ലബ്ബിനടുത്തുള്ള ചൂതുകളി സ്ഥലത്തു അയാൾ മോഷ്ടാക്കളുടെ അടിയേറ്റു വീഴുന്നു. ആരോഗ്യം നഷ്ടപ്പെട്ട അയാളെയും കൊണ്ട് ഭാര്യ നാട്ടിലേക്കു പുറപ്പെടുന്നു. എല്ലാം നഷ്ടപ്പെട്ട് അവസാനം നിത്യമായ ശൂന്യതയിലേക്ക് അയാൾ യാത്രയാകുന്നു.
ജീവിതം എന്ന ശൂന്യത. വിഡ്ഢി പറഞ്ഞ ഒരു കടങ്കഥ. കുറെ ബഹളങ്ങളും, ഉഗ്രകോപം പൂണ്ട ശബ്ദ കോലാഹലങ്ങളും. അതായിരുന്നു മദ്യവും, മദിരാക്ഷിയും, വക്രതയും സ്വാർത്ഥതയും നിറഞ്ഞ ഗോവിന്ദന്കുട്ടി എന്ന അമേരിക്കൻ പ്രവാസി മലയാളിയുടെ ജീവിതം. ‘അനന്തയാനം’ -- ശവ മഞ്ചത്തിലെ ആ അവസാന യാത്ര -- ആ മനുഷ്യ ജീവിത സത്യം നെല്ലിക്കുന്ന് ഈ നോവലിൽക്കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു.

Sunday, September 18, 2016
സാഹിത്യ സല്ലാപം
ജെയിൻ മുണ്ടക്കൽ അമേരിക്കയിലെ ഡാളസിൽ നിന്നും എല്ലാ മാസവും ടെലികോൺഫറൻസ് മുഖേന "സാഹിത്യ സല്ലാപം" നടത്താറുണ്ട്.
ഈ കഴിഞ്ഞ രണ്ടു മാസങ്ങളിൽ സാഹിത്യ സല്ലാപത്തിൽ പരിചയപ്പെടുത്തിയത് മാത്യു നെല്ലിക്കുന്ന്, ത്രേസിയാമ്മ നാടാവള്ളി എന്ന രണ്ടു പ്രഗത്ഭരായ എഴുത്തുകാരെ ആയിരുന്നു. അവരുടെ ജീവിതം, സാഹിത്യ ലോകത്തിന് അവർ ചെയ്ത സംഭാവനകൾ ഇവയായിരുന്നു ചർച്ച.വളരെ വിജ്ഞാനപ്രദവും, പ്രചോദനപരവും ആണ് എല്ലാ മാസവും നടക്കുന്ന 'സാഹിത്യ സല്ലാപം'. പങ്കെടുക്കാൻ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പർ:
1-857-232-0476 കോഡ് 365923.
അടുത്ത സാഹിത്യ സല്ലാപം: ഒക്ടോബര്. 1, 2016 ശനിയാഴ്ച, 10 AM മുതൽ 12 വരെ (EST) "ഔസേപ്പറമ്പിലച്ചനോടൊപ്പം". ഡാ. ഔസേപ്പറമ്പിൽ ഒരു സംസ്കൃത പണ്ഡിതനും, ഭാഷാ സ്നേഹിയും, ആത്മീയ- തത്വ ചിന്തകനുമാണ്.
കഴിഞ്ഞ സാഹിത്യ സല്ലാപത്തെക്കുറിച്ചു മലയാള മനോരമയിൽ വന്ന റിപ്പോർട്ട് വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
http://www.manoramaonline.com/news/nri-news/us/106sahithya-sallapam.html
-പൊന്നോലി
Friday, September 16, 2016
ചാവേറുമായി ഒരഭിമുഖം
രാജീവ് ഗാന്ധി വധക്കേസിന്റെ അന്വേഷണവുമായി 1992 ൽ ശ്രീ ലങ്ക സന്ദർശിച്ചപ്പോൾ മനസ്സിനെ അലട്ടിയ ഒരു അനുഭവമാണ് ഇവിടെ വിവരിക്കുന്നത്.1991 May 21 നാണ് ശ്രീ രാജീവ് ഗാന്ധി തമിഴ് നാട്ടിലെ ശ്രീപെരംബുദൂരിൽ ഒരു ചാവേറിന്റെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്. 14 പേരുകൂടി കൂടെ മരിച്ചു. തനു എന്ന ഒരു പെൺ കുട്ടി തന്റെ അരയ്ക്കു ചുറ്റിയ ബെൽറ്റിൽ നിറച്ച RDX എക്സ്പ്ലോസീവ് പൊട്ടിച്ചാണ് ആത്മാഹൂതി ചെയ്തു രാജീവ് ഗാന്ധിയെ വധിച്ചത്. കേസ് അന്വേഷണം ഏറ്റെടുത്ത സിബിഐ, വധത്തിനു പിന്നിൽ ശ്രീ ലങ്കയിലെ എൽ.ടി.ടി.ഇ. യുടെ കരങ്ങളാണ് എന്ന് കണ്ടു പിടിച്ചു. അന്വേഷണം ശ്രീ ലങ്കയിലേക്കും വ്യാപിച്ചിരുന്നു.
ശ്രീ ലങ്കയിൽ അന്വേഷണത്തിനു പോയ പല ടീമുകളിൽ ഒന്നായിരുന്നു ഞങ്ങളുടെ മൂന്നംഗ സംഘം. ശ്രീ രാധാവിനോദ് രാജുവിന്റെ നേതൃത്വത്തിൽ ആർ. ശിവാജിയും, പിന്നെ ഞാനും. ഞാൻ അന്ന് സി.ബി.ഐ യുടെ ഡൽഹി ഹെഡ്ക്വാർട്ടേഴ്സിൽ കമ്പ്യൂട്ടർ സെന്റർ ഇൻ ചാർജ് ആയിരുന്നു. രാജീവ് ഗാന്ധി കേസിന്റെ മേൽനോട്ടം വഹിച്ചിരുന്ന അഡിഷണൽ ഡയറക്ടർ ശ്രി എസ്.കെ.ദത്തയുടെ സഹായിയായിട്ടും ജോലി ചെയ്യുകയായിരുന്നു. ശ്രീ ദത്തയുടെ നേതൃത്വത്തിലും പ്രേരണയിലും കമ്പ്യൂട്ടർ ഉപയോഗിച്ച് ‘ടെലിഫോൺ അനാലിസിസ്” എന്നൊരു പുതിയ രീതി ക്രിമിനൽ ഇന്റലിജൻസിനു വേണ്ടി സി.ബി.ഐ യിൽ ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത് അന്നായിരുന്നു. ഒരു ക്രിമിനൽ ഇന്റലിജൻസ് യൂണിറ്റ് സ്ഥാപിച്ചു എന്നെ അതിന്റെ ഒറ്റയാൾ പട്ടാളമാക്കി. എൽ. ടി.ടി.ഇ. യുടെ ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന ശൃംഖല അനാവരണം ചെയ്യുകയായിരുന്നു എന്റെ ദൗത്യം. രാജീവ് ഗാന്ധി കേസിൽ ഇന്റലിജൻസ് ടീമിന്റെ നേതൃത്വം ചെന്നൈയിൽ ശ്രീ സലിം അലിക്കായിരുന്നു.
ശ്രീ ലങ്കൻ അന്വേഷണ ദൗത്യത്തിൽ പ്രധാനമായിട്ടുണ്ടായിരുന്നത് രാജീവ് വധത്തിന്റെ പ്ലാൻ നടപ്പാക്കാൻ നേതൃത്വം നൽകിയ ഒറ്റക്കണ്ണൻ ശിവരാസന്റെ ശ്രീലങ്കൻ ഉത്ഭവം ഡി.എൻ.എ. സാംപ്ലിങ് വഴി ശാസ്ത്രീയമായിട്ടു തെളിയിക്കുക എന്നതായിരുന്നു. അതേസമയം അയാളുടെ ശ്രീലങ്കൻ ഐഡന്റിറ്റിയും എൽ.ടി.ടി.ഇ. ബന്ധവും കണ്ടുപിടിക്കുക, തുടങ്ങി പലതും.
ശിവരാസന്റെ അനുജത്തിയെ ശ്രീ ലങ്കൻ പട്ടാളം ജാഫ്‌നയിൽ നിന്നും അറസ്റ്റ് ചെയ്തു കൊളോമ്പോയിൽ കൊണ്ടു വന്നിരുന്നു. ശ്രീ ലങ്കൻ മെഡിക്കൽ ടീമിന്റെ സഹായത്തോടെ പരിശോധനക്കായി രക്തം, ഉമിനീർ, മുതലായവയുടെ സാമ്പിൾ എടുത്ത ശേഷം അവരെ ചോദ്യം ചെയ്തു. ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ് അവർക്കു പറയാനുണ്ടായിരുന്നത്.
ജാഫ്‌നയിൽ ഉടുപ്പിടിയിൽ ഒരു സ്കൂൾ അധ്യാപിക ആയിരുന്നു അവർ. മാസ ശമ്പളം 150 ശ്രീലങ്കൻ രൂപ. ജാഫ്‌നയിൽ ശ്രീലങ്കൻ ആർമിയും എൽ.ടി.ടി.ഇ. യും തമ്മിൽ യുദ്ധം നടക്കുകയാണ്. ഇലക്ട്രിസിറ്റി ഇല്ല. മണ്ണെണ്ണപോലും തമിഴ് നാട്ടിൽ നിന്നും കള്ളക്കടത്തു നടത്തി കൊണ്ടുവരണം. ആ ശ്രീലങ്കൻ തമിഴ് അധ്യാപികയുടെ ശമ്പളത്തിന് അനുപാതമായി ഇന്ത്യൻ എംബസി ഞങ്ങൾക്ക് തന്ന സിംഹള ഡ്രൈവറുടെ ശമ്പളം ഏകദേശം 7000 ശ്രീലങ്കൻ രൂപയോളം വരും. ഇതിൽനിന്നു തന്നെ സിംഹള - തമിഴ് വിവേചനം മനസ്സിലാക്കാം.
അവർ എൽ. ടി.ടി. ഇ. യുടെ ചാവേര്പടയിലെ അംഗമാണെന്നു അവർ പറഞ്ഞു. തന്റെ സഹോദരൻ മരിച്ചതിനു ശേഷമാണ് അവർ ചാവേർ പടയിൽ ചേർന്നത്. വേറൊരു സഹോദരനെ എൽ. ടി.ടി.ഇ. സ്വിറ്റ്സർലണ്ടിലേക്കു കൊണ്ടുപോയി ജോലി വാങ്ങിച്ചു കൊടുത്തു. മറ്റു കുടുംബാംഗങ്ങൾ എതിർത്തെങ്കിലും അവർ എൽ. ടി.ടി. ഇ. യുടെ ചാവേർ പടയിൽ ചേരാനുള്ള തീരുമാനത്തിൽ ഉറച്ചു നിന്നു. തമിഴ് ഈലത്തിനുവേണ്ടി പട പൊരുതുക. ആത്മാഹൂതി ചെയ്യുക. സഹോദരൻ ചന്ദ്രശേഖര പാക്കിയചന്ദ്രൻ എന്ന ശിവരാസൻ തന്നെ തന്റെ മാതൃകാ പുരുഷൻ. കർണാടകത്തിലെ കോനനകുണ്ടയിൽ 1991 ഓഗസ്റ്റ് മാസം ശിവരാസൻ സയനൈഡ് ഗുളിക കഴിച്ച് സ്വയം വെടിവച്ചു സംഘമായി മരിച്ചതിനു ശേഷം അഖിലയുടെ നേതൃത്വത്തിലുള്ള ചാവേർപ്പടയിൽ അവർ അംഗമായി പരിശീലനം നേടി.
തമിഴ് ഈലം ഒരു യാഥാർഥ്യമാക്കുക. അതിനുവേണ്ടി എൽ. ടി.ടി.ഇ. പറയുന്നവരെ തന്ത്രപൂർവം കൊല്ലുക. സ്വയം മരിക്കുക. സയനൈഡ് ഗുളിക എപ്പോഴും കഴുത്തിൽ ഒരു ചരടിൽ തൂങ്ങിക്കിടക്കും. ആവശ്യം വന്നാൽ പെട്ടെന്ന് ഉപയോഗിക്കാൻ. പോക്കറ്റിൽ ഗ്രെനേഡ്, ആവശ്യ നേരത്തു അരയ്ക്ക് ചുറ്റും RDX എസ്‌പ്ലോസീവ് നിറച്ച ബെൽറ്റ്. അവ ഡിറ്റനേറ്റ് ചെയ്യാനുള്ള ബാറ്ററിയും സ്വിച്ച്ചും. ഒളിവിൽ ഉള്ള ജീവിതം. ആൾക്കൂട്ടത്തിൽ ഒരു നിഴലായി. ഇരകളെ തേടി.
നിർവികാരതയോടെ മുന്നിൽ ഇരിക്കുന്ന 20 വയസ്സുള്ള പൊക്കം കുറഞ്ഞ കറുത്ത അഴകുള്ള ആ യുവതിയുടെ മനസ്സ് മനസ്സിലാക്കാൻ വിഷമമുണ്ടായില്ല.
രാഷ്ട്രീയ സാമൂഹ്യ അനീതിയുടെ ഇരകൾ. അതിൽനിന്നും ഉത്ഭവിച്ച കടുത്ത നിരാശയും വിദ്വേഷവും. അക്രമത്തിന്റെയും കൊലയുടെയും ബലിയാടുകൾ. ഉറ്റവരും ഉടയവരും ഇല്ലാത്തവർ. കണ്മുൻപിൽ സ്വന്തമായവർ കൊല്ലപ്പെടുന്നതും ബലാത്സംഗം ചെയ്യപ്പെടുന്നതും കണ്ടു മടുത്തവർ. ആ മുഖത്ത് കടുത്ത വെറുപ്പ്, വിദ്വേഷം, പക. ക്രൂരതക്കും അനീതിക്കും വിവേചനത്തിനും എതിരെ ക്രൂരത, കൊലക്കു പകരം കൊല. തമിഴ് ഈലം എന്ന വിദൂര സ്വപ്നത്തിനുവേണ്ടി, ഒരു മായാലോകത്തിനുവേണ്ടിയുള്ള സ്വന്തം ജീവന്റെ അർപ്പണം -- ആത്മാഹൂതിക്ക് ഇപ്പോഴും തയ്യാർ. അവരുടെ മനസ്സും ചിന്തകളും ഘനീഭവിച്ചിരിക്കുന്നു. മുഖത്തെ നിർവികാരതയും ക്രൂരഭാവവും അതിന്റെ സൂചനകൾ മാത്രം.
ലക്ഷ്യങ്ങൾ മാർഗത്തെ ന്യായീകരിക്കുമോ? ഭീകരത, കൊല ഇവ ലക്ഷ്യപ്രാപ്തിക്കുള്ള മാർഗമാണോ? ഭീകരർ, കൊലയാളികൾ, ഭ്രാന്തന്മാർ അവർ സഹതാപം അർഹിക്കുന്നുണ്ടോ?
ഒരു കുറ്റാന്വേഷകന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് ഞാൻ എന്റെ പ്രവർത്തിമണ്ഡലത്തിലെ കർത്തവ്യങ്ങൾ തുടർന്നു.
എങ്കിലും മനസ്സിന്റെ ഉള്ളിൽ ആ ചോദ്യം അവശേഷിച്ചു: “ഭീകരരായി മുദ്ര കുത്തിയ മനുഷ്യക്കോലങ്ങളുടെ കാണാപ്പുറം കാണാതെ ഭീകരത തുടച്ചു മാറ്റാൻ കഴിയുമോ?”

Thursday, September 15, 2016
Monday, September 12, 2016
ബഷീര് - ഒരു അനുസ്മരണം
വൈക്കം മുഹമ്മദ് ബഷീര് (1908-1994) കാലം മറഞ്ഞിട്ട് 22 വര്ഷമായി.
കാലത്തെ അതിജീവിക്കുന്ന ബഷീര് കൃതികൾ ഇന്നും സാഹിത്യകാരന്മാര്ക്ക് മാര്ഗദര്ശികൾ ആണ്. സാഹിത്യ പ്രേമികൾക്ക് ഹരവും.
ബാല്യകാലസഖി, മതിലുകൾ, ഇന്ടുപ്പുപ്പാക്കൊരാന ഉണ്ടായിരുന്നു, പാത്തുമ്മായുടെ ആട്, മുച്ചീട്ടുകാരന്റെ മകൾ, ആനവാരിയും പൊന്കുരിശു തോമായും, മുതലായ കൃതികൾ കഴിഞ്ഞ നൂറ്റാണ്ടിലെ മലയാളി ജീവിതത്തിന്റെ ഹൃദയ സ്പന്ദനങ്ങൾ പ്രതിഫലിപ്പിക്കുന്നു. സ്വാതന്ത്ര്യ സമരം, ദാരിദ്യം, വര്ഗീയത, ഗ്രാമീണ ജീവിതം, കമ്മ്യൂണിസ്റ്റ് ചിന്താഗതി ഇവയെല്ലാം ബഷീര് കൃതികളിൽ പ്രതിപാതിക്കപ്പെടുന്നുണ്ട്.
സ്കൂൾ വിദ്യാഭ്യാസ കാലത്ത് വൈക്കം സത്യാഗ്രഹത്തിന് ദൃക്സാക്ഷിയായി ഗാന്ധിജിയുടെ പാത പിന്തുടർന്നു. പിന്നീട് 1930 ലെ ഉപ്പു സത്യാഗ്രഹ സമരത്തിൽ പങ്കെടുത്തു കണ്ണൂരിൽ ജയിൽ വാസം അനുഭവിച്ചു. ‘ഉജ്ജീവിനി’ എന്ന വിപ്ലവ മാസിക പ്രസിദ്ധീകരിച്ചതിന്റെ പേരിൽ നാടു വിടേണ്ടി വന്നു. 1930 കളിൽ ഏഴു വര്ഷക്കാലത്തോളം ഭാരത്തിന്റെ പല സ്ഥലങ്ങളിലും ആഫ്രിക്കയിലും സഞ്ചരിക്കുകയും, പട്ടിണിയും , തൊഴിലില്ലായ്മയും അനുഭവിച്ചറിയുകയും ചെയ്തു. അജ്മീർ, പെഷവാർ, സിയാൽകോട്ട്, കൽക്കട്ട, എന്നിങ്ങനെ പല സ്ഥലങ്ങളിലും യാത്ര ചെയ്തു സമ്പാദിച്ച തന്റെ ജീവിതാനുഭവങ്ങളുടെ ഒരു പ്രതിഫലനം ആണ് ബഷീര് കൃതികൾ.
സാധാരണക്കാരന്റെ ഭാഷ, സാധാരണ ജീവിത സ്വപ്നങ്ങളും യാഥാർത്ഥ്യങ്ങളും -- ചുരുക്കത്തിൽ അതാണ് ബഷീര് കൃതികൾ. ആ കൃതികളിൽ സ്നേഹവും, പ്രേമവും, കാമവും , വിശപ്പും, പട്ടിണിയും ഉണ്ട്. സാമുഹ്യ നീതിക്കെതിരെ വിരൽ ചൂണ്ടുന്നും ഉണ്ട്. ആ വികാരങ്ങളാണ് ബഷീര് കൃതികളെ അനശ്വരമാക്കുന്നത്.
മതിലുകൾ എന്ന നോവലിൽ, ജയിലിൽ നിന്നും മോചിതനാകുന്ന ബഷീര്, ആര്ക്കു വേണം മോചനം. വെളിയിൽ ഇതിലും വലിയ ജയിൽ അല്ലേ എന്ന് ചോദിക്കുന്നു. വലിയ ജയിലിൽ ജീവിക്കുന്ന മനുഷ്യ മനസ്സിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി തൂലിക ചലിപ്പിച്ച ബേപ്പൂര് സുൽത്താൻ മലയാളിയുടെ മനസ്സില് എന്നും ജീവിക്കും.
യാഥാസ്ഥിതികയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് കാലത്തിനതീതമായി ചിന്തിക്കുകയും, മനുഷ്യ വികാരങ്ങളെ മാനുഷികമായ വീക്ഷണത്തിലൂടെ കാണാനും, തന്റെ ചിന്തകളും, വികാരങ്ങളും, തന്റെ കൃതികളിൽ താൻ സൃഷ്ടിച്ച കഥാ പാത്രങ്ങളിലൂടെ അവതരിപ്പിക്കുകയും അതിൽ വിജയിക്കുകയും ചെയ്ത, ആ മഹത് വ്യക്തിയുടെ ഓർമ്മയ്ക്ക് മുൻപിൽ പ്രണാമം.
- പൊന്നോലി
മാത്യു നെല്ലിക്കുന്നിന്റെ 'സൂര്യ വെളിച്ചം' (1996) നോവൽ - ഒരു ആസ്വാദനം
ഇടുക്കിയിലെ മഞ്ഞൾപുരം ഗ്രാമത്തിൽ ദാരിദ്ര്യത്തിൽ ജനിച്ചു വളര്ന്ന തോമ്മായുടെ ജീവിതത്തിന്റെ വളര്ച്ചയും താഴ്ചയും. യൌവനത്തിന്റെ താളപ്പിഴകൾ, മദ്യം, ചീട്ടുകളി, വഴക്ക്, ലൈംഗിക ബന്ധം - അവയിൽ നിന്നെല്ലാം ഒരു ഒളിച്ചോട്ടം---ജീവിക്കുവാൻ വേണ്ടി.
ഏലിയാമ്മ എന്ന നേഴ്സ് ജീവിതത്തിൽ കടന്നു കൂടി ജീവിത പങ്കാളി ആകുമ്പോൾ തന്റെ ജീവിതത്തിൽ വന്ന പരിണാമം. ബോംബെ, ഡല്ഹി ജീവിതം. പിന്നെ അമേരിക്കയിൽ ന്യൂ യോർക്ക്, ഹുസ്റ്റണ്‍ നഗരങ്ങളിലെ പ്രവാസി ജീവിതം.
അവസാനം ജീവിതത്തിന്റെ അർത്ഥമില്ലായ്മ മനസ്സിനെ ഗ്രസിക്കുമ്പോൾ സൂര്യവെളിച്ചത്തിനു വേണ്ടി സ്വന്തം നാട്ടിലേക്ക് -- തന്റെ ബാല്യകാല സഖി ശൈലജയുമായി സന്യസിക്കുവാൻ 'വടക്ക് ഏതോ ലക്ഷ്യത്തിലേക്ക്'.
ലൈംഗികതയുടെ വിവിധ മുഖങ്ങൾ തോമ്മായുടെയും ചുറ്റുമുള്ള ജീവിതങ്ങളുടെയും അവിഭാജ്യ ഘടകമായി ഈ നോവലിന്റെ കഥയെ ബന്ധിപ്പിക്കുന്നു. സഭ്യതയുടെ വരമ്പുകൾ ലംഘിക്കാതെ, വളരെ തന്മയത്തത്തോടുകൂടി ലൈംഗികത നോവലിസ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നു.
അമേരിക്കൻ മലയാളി പ്രവാസി ജീവിതത്തിന്റെ ശൂന്യത. പണം വരുമ്പോൾ മനുഷ്യനിൽ വരുന്ന മാറ്റങ്ങൾ -- പ്രത്യേകിച്ച് മനുഷ്യ ബന്ധങ്ങളിലും, കുടുംബ ബന്ധങ്ങളിലും -- ഇവ പ്രതിഫലിപ്പിക്കുവാനുള്ള ഒരു ശ്രമം -- അതാണ് ചുരുക്കത്തിൽ 'സൂര്യ വെളിച്ചം'.
-പൊന്നോലി
-പൊന്നോലി
വേലിയിറക്കം - മാത്യു നെല്ലിക്കുന്നിന്റെ നോവൽ

രാജൻ എന്ന അമേരിക്കൻ പ്രവാസി മലയാളിയുടെ ദുരന്ത ജീവിതത്തിന്റെ കഥയാണ് വേലിയിറക്കത്തിൽ മാത്യു നെല്ലിക്കുന്ന് അവതരിപ്പിക്കുന്നത്. അമേരിക്കൻ സ്വപ്നങ്ങളുടെ ബലികുടീരമാകുന്ന രാജന്റെ ജീവിതത്തിന്റെ വേലിയേറ്റവും പരാജയവും ഡിട്രോയിറ്റ്, ന്യുയോർക്ക് ജീവിതങ്ങളുടെ പശ്ചാത്തലത്തിൽ വിവരിക്കുന്നു. കഷ്ടപ്പെട്ട് ജീവിതം കെട്ടിപ്പടുക്കുന്ന അയാൾ, തന്നെക്കാൾ സ്വന്തം വളർത്തു നായ്ക്കളെ സ്നേഹിക്കുന്ന മദാമ്മയായ ഭാര്യയുമായി രമ്യതപ്പെട്ടു പോകാൻ കഴിയാതെ, വിവാഹ മോചനം നേടി, വിധവയാകുന്ന മലയാളി സാറാക്കുട്ടിയുമായി ജീവിതം തുടരുന്നു. സാറാക്കുട്ടിയുടെ വ്യഭിചാരം ആ ബന്ധം തകര്ക്കുന്നു. ഡിട്രോയിറ്റിൽ നിന്നും ന്യുയോര്ക്കിലേക്ക് ചേക്കേറുന്ന രാജൻ മദ്യത്തിന്റെയും ചീട്ടുകളിയുടെയും അടിമയായി ജീവിതം തുടരുന്നു. തോൽവി സമ്മതിക്കാതെ നാട്ടിൽ പോയി പഴയ ബന്ധങ്ങൾ മറച്ചു വച്ച് യുവതിയായ ബീനയെ വിവാഹം കഴിച്ചു ന്യുയോർക്കിൽ തിരിച്ചു എത്തുന്നു. ബീനയെ സത്യാവസ്ത മനസ്സിലാക്കി സ്വന്തം സുഹൃത്ത് സ്വന്തമാക്കുന്നു. കള്ള കേസിൽ പ്രതിയാക്കി രാജനെ മാനസിക രോഗിയാക്കി ചിത്രീകരിച്ചു മാനസിക ആശുപത്രിയിൽ ആക്കുന്നു. അവിടെ നിന്നും ഇറങ്ങുന്ന അയാൾ ജീവിത സ്വപ്ന മരീചികയിൽ നിന്നും രക്ഷ പെടുന്നത് ആത്മഹത്യയിലൂടെ ആണ്. ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാത്ത ആ ശൂന്യതയിലേക്ക് അയാൾ യാത്രയാകുന്നു.
അമേരിക്കൻ പ്രവാസി ജീവിതത്തിന്റെ വിവിധ മുഖങ്ങൾ നോവലിസ്റ്റ് അവതരിപ്പിക്കുന്നു. മൂല്യങ്ങളുടെയും സംസ്കാരത്തിന്റെയും അന്തരം. അമേരിക്കയിൽ നിന്നും കല്യാണ ആലോചന വരുമ്പോൾ ഒന്നും ആലോചിക്കാതെ സമ്മതം മൂളുന്ന മാതാപിതാക്കൾ. വിവാഹ ചതിക്കുഴിയിൽ വീഴുന്ന പെണ്‍കുട്ടികൾ. ഇവയെല്ലാം അതിൽ ഉൾപ്പെടുന്നു. പ്രവാസി ജീവിതത്തിന്റെ ദുരന്തങ്ങളുടെ ഘടകങ്ങളും ഇതിൽ സൂചിപ്പിക്കുന്നുണ്ട്. മദ്യം, പണം കൂടുമ്പോൾ ഉള്ള കുത്തഴിഞ്ഞ ജീവിതം, ലൈംഗിക ബന്ധങ്ങൾ, സഹായത്തിനായി എത്തുന്നവരുടെ ചൂഷണം.. ഇങ്ങനെ പലതും. അമേരിക്കൻ പ്രവാസി ജീവിതം ഒരു മരീചിക ആണോ? ആ ചോദ്യം ഇന്നും അവശേഷിക്കുന്നു.
--പൊന്നോലി
Thursday, September 8, 2016
Wednesday, September 7, 2016
മത്തായിയുടെ കുന്തം
അന്നക്കുട്ടി രാവിലെ എഴുന്നേറ്റു കുരിശുവര കഴിഞ്ഞ് അടുക്കളയിൽ കയറും. ആവശ്യമുള്ളതും ഇല്ലാത്തതുമായ പാത്രങ്ങൾ നിരത്തി വയ്ക്കും. പിന്നെ കാപ്പി അനത്ത്. അപ്പോഴായിരിക്കും മത്തായി വായിക്കോട്ട വിട്ട് എഴുന്നേറ്റുവന്ന് നേരെ കമ്പ്യൂട്ടറിന്റെ മുൻപിലേക്ക് പോകുന്നത്. പല്ലു തേക്കാനും ബാത്ത് റൂമിൽ പോകാനും ഐ-പാഡും കൊണ്ടാണ് യാത്ര. അന്നക്കുട്ടിക്ക് അത് ഒട്ടും സുഖിക്കുന്നില്ല. പണ്ടൊക്കെ എഴുന്നേറ്റു വന്നാലുടൻ ചക്കരേ കരളേ എന്നു പറഞ്ഞു കൂടുമായിരുന്നു. ഇപ്പോൾ ചക്കരയും കരളും ഒക്കെ ആ കുന്ത്രാണ്ടം ആണ്.
കമ്പ്യൂട്ടറൊക്കെ വരുന്നതിനു മുൻപ് മത്തായി എപ്പോഴും ടി. വി. യുടെ മുൻപിൽ ആയിരുന്നു പ്രതിഷ്ഠ. അതു പോയി ഓഫ് ചെയ്തു മത്തായിയോടു കലി തീർക്കുമായിരുന്നു. ഈ ഐ-പാഡ് എന്ത് ചെയ്യും?
തന്റെ അരിശം തീർക്കാൻ അടുക്കളയിലെ പാത്രങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തട്ടി കുറെ ശബ്ദം ഉണ്ടാക്കി. എന്നിട്ടും മത്തായി ശ്രദ്ധിക്കുന്ന ലക്ഷണമില്ല.
രണ്ടും കല്പിച്ചു അന്നക്കുട്ടി തീരുമാനിച്ചു ഒരു ഡിറ്റെക്റ്റീവ് വേഷം കെട്ടാൻ. ഈ ഐ-പാഡ് എന്ന കുന്തം കൊണ്ട് മത്തായി എന്താണ് ചെയ്യുന്നത് എന്നറിയണം.
സ്ക്രീനിൽ ഒളിഞ്ഞു നോക്കിയപ്പോൾ തരുണീ മണികളുടെ ഫോട്ടോ.
‘രാവിലെ തുടങ്ങും ഈ കുന്തം കൊണ്ടൊരിരുപ്പു. ഹേ മനുഷ്യാ, എന്തോന്നാ ഇതും കൊണ്ട് ചെയ്യുന്നത്?’
‘എടീ അന്നക്കുട്ടി, ഇതു കമ്പ്യൂട്ടർ യുഗമാണ്. ഫേസ് ബുക്ക് ഇല്ലേൽ ഇപ്പോൾ ജീവിക്കാൻ പറ്റുകേല.’
‘ബുക്കേലെ ഫേസ്കൾ ഞാൻ കണ്ടു. ഏത് അവളാ ഇപ്പോൾ കൂടെ പൊറുതി?’
‘അന്നക്കുട്ടി, ദൈവത്തിന് നിരക്കാത്തത് നീ പറയാതേ. അതെല്ലാം എന്റെ ഫ്രണ്ട്ൻസ് ആണ്. ‘
II
അന്നക്കുട്ടി പ്രതിഷേധം അറിയിക്കാൻ മഹാത്മജിയെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് നിസ്സഹകരണ പ്രസ്ഥാനം തുടങ്ങി. അതിന്റെ ആദ്യ ഭാഗമായി ‘ബ്രേക്ക് ഫാസ്റ്റ്’ തയ്യാറാക്കാതെ നേരെ പള്ളിയിലേക്ക് തിരിച്ചു.
കുർബാന കഴിഞ്ഞു അച്ചനെ കണ്ടു.
‘എന്റച്ചോ, അങ്ങേർ ഇപ്പോൾ സ്ഥിരം കമ്പ്യൂട്ടറിന്റെ മുൻപിലാ’.
അച്ചൻ അന്നക്കുട്ടിയുടെ പക്ഷം കൂടി. വല്ലപ്പോഴും അന്നക്കുട്ടിയിൽനിന്നേ വല്ല പിരിവും പ്രതീക്ഷിക്കാവൂ.
‘ശരിയാ. മത്തായിയെ ഇപ്പോൾ പള്ളിയിൽ കണ്ടിട്ടു കുറേയായി.
ദൈവ വിചാരം ഇല്ലാതെ മനുഷ്യൻ നശിച്ചു കൊണ്ടിരിക്കുകയാ. സൂക്ഷിക്കണം. ‘
വീട്ടിൽ തിരിച്ചു വന്നപ്പോൾ മത്തായി ജോലിക്കു പോയിരുന്നു. അന്നക്കുട്ടി ഒരുറച്ച തീരുമാനത്തിലെത്തി. എങ്ങനെയെങ്കിലും ഈ കമ്പ്യൂട്ടർ എന്ന കുന്തം ഉപയോഗിക്കാൻ പഠിക്കുക. മത്തായിയുടെ മുൻപിൽ തോൽക്കുന്ന പ്രശ്നമില്ല. അതൊരു വാശിയാണ്.
സ്വന്തം കൂട്ടുകാരി ലിസ്സിയെ ഫോണിൽ വിളിച്ചു.
‘എടീ ലിസ്സീ, നീയെന്നെ ഒന്ന് സഹായിക്കണം. എനിക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാൻ പഠിക്കണം.’
ലിസ്സി കൂട്ടുകാരിയുടെ സദുദ്ദേശത്തെ അഭിനന്ദിച്ചു. അടുത്ത ദിവസങ്ങളിൽ ലിസ്സി വീട്ടില് വന്നു കമ്പ്യൂട്ടർ ഉപയോഗത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു കൊടുത്തു. ഒരു ഈ-മെയിൽ അക്കൗണ്ട് തുടങ്ങി. അറിയാവുന്ന കൂട്ടുകാരികൾക്കൊക്കെ മെയിൽ അയച്ചു.
അന്നക്കുട്ടിയുടെ കമ്പ്യൂട്ടറിനോടുള്ള പുതിയ സ്നേഹം മത്തായിയെ ആശ്ചര്യപ്പെടുത്തി. എനിക്കും കമ്പ്യൂട്ടറൊക്കെ അറിയാം എന്നുള്ള ഭാവത്തോടെയുള്ള അന്നക്കുട്ടിയുടെ കമ്പ്യൂട്ടറിന്റെ മുന്പിലുള്ള ആ ഇരിപ്പ് ഒന്ന് കാണേണ്ടതു തന്നെയായിരുന്നു.
ഈ-മെയിലിൽ നിന്നും ഫേസ് ബുക്കിലേക്കുള്ള യാത്ര വളരെ വേഗത്തിലായിരുന്നു. താമസിയാതെ തന്നെ അന്നക്കുട്ടിക്ക് 100 ഫ്രണ്ട്സ് ആയി. അന്ന് ഫേസ് ബുക്കിൽ കയറിയപ്പോൾ ഇതാ കിടക്കുന്നു ഒരു ഫ്രണ്ട് റിക്വെസ്റ്റ്. സാക്ഷാൽ മോഹൻലാൽ തന്നെ തന്റെ സുഹൃത്ത് ആകാൻ ആഗ്രഹിക്കുന്നു. എലിവാണത്തിന്റെ വേഗതയിൽ തന്നെ അത് സ്വീകരിച്ചു.
III
പിന്നെ മോഹൻലാലിന്റെ ഈ-മെയിലും കാത്തുള്ള ഇരിപ്പായിരുന്നു ഓരോ ദിവസവും. ഇപ്പോൾ മത്തായിയെ പോലെ തന്നെ എഴുന്നേറ്റാലുടൻ കമ്പ്യൂട്ടറിന്റെ മുൻപിൽ പോയി ഇരിക്കും. അധികം താമസിച്ചില്ല മോഹൻലാലിന്റെ മെയിൽ വീണ്ടും. തന്റെ സുഹൃത്തായതിൽ ലാലിന്റെ സന്തോഷം. പാരിതോഷികമായി 100 ഡോളർ. ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫെർ ചെയ്യും. ലിങ്ക് ക്ലിക്ക് ചെയ്തു. ആവശ്യപ്പെട്ടതനുസരിച്ചു ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ടൈപ്പ് ചെയ്തു ‘സബ്മിറ്റ്’ ചെയ്തു. പാസ്സ്‌വേർഡ് ചോദിച്ചത് എന്തിനാണെന്ന് മനസ്സിലായില്ല. സാരമില്ല. ആ 100 ഡോളർ കിട്ടിയിട്ട് വേണം മത്തായിയുടെ മുൻപിലൊന്നു ഞെളിഞ്ഞു നില്ക്കാൻ. സംഗതി അതു വരെ രഹസ്യമായിരിക്കണം.
കുറെ ദിവസങ്ങളായി മോഹൻലാലിന്റെ മെയിൽ വന്നിട്ട്. ബാങ്കിൽ പോയിട്ടും കുറെ നാളുകളായി. അന്നക്കുട്ടി ബാങ്കിലേക്ക് തിരിച്ചു. ആ 100 ഡോളർ എടുത്തു ഒരു പുതിയ ഷൂസ് മേടിക്കണം. 30000 ഡോളർ ബാലൻസ് അവിടെ കിടക്കട്ടെ.
ബാങ്കിലെ സ്വീകരണം അത്ര പന്തിയായി തോന്നിയില്ല. ബാലൻസ് വെറും 50 ഡോളർ. താൻ അറിയാതെ മത്തായി പണം എടുത്തോ? ബാങ്ക് സ്റ്റേറ്റ്മെന്റ് വാങ്ങിച്ചു നോക്കി. തന്റെ അക്കൌണ്ടിൽ നിന്നും ആരോ 29950 ഡോളർ പിൻവലിച്ചിരിക്കുന്നു. അത് താനല്ല എന്ന് പറഞ്ഞിട്ടും അവര്ക്കൊരു വിശ്വാസക്കുറവ്. മോഹൻലാലിന്റെ 100 ഡോളറിനെ കുറിച്ച് ചോദിച്ചപ്പോൾ അവർ കൈ മലർത്തി. ഒരു പരാതി എഴുതി കൊടുത്തിട്ടു വീട്ടിലേക്കു മടങ്ങി.
വൈകുന്നേരം മത്തായി വീട്ടിൽ എത്തിയപ്പോൾ അന്നക്കുട്ടിയുടെ മുഖം വീർത്തിരുന്നു. കരഞ്ഞതിന്റെ ‘ഫോറെൻസിക്ക്’ തെളിവ് മുഖത്ത് കാണാമായിരുന്നു.
അന്നക്കുട്ടി മത്തായിയെ പ്രതിയാക്കി. ‘ഹേ മനുഷ്യാ. നിങ്ങളുടെ ആ കുന്തം കാരണമാ ഇങ്ങനെയൊക്കെ സംഭവിച്ചത്.’ മത്തായി മനസ്സില് ഊറെ ചിരിച്ചു. അങ്ങ് അകലെ ആകാശത്ത് കാർമേഘ പടലങ്ങൾ കരയാൻ വെമ്പി നില്ക്കുന്നത് കാണാമായിരിന്നു.
-പൊന്നോലി
ജ്ഞാനപീഠം മലയും യക്ഷിയും (മിനി കഥ) - പൊന്നോലി
ചെറുപ്പം മുതലേ ജ്ഞാന പീഠം മല കയറാൻ അവനു വലിയ മോഹമായിരുന്നു. വീടിന്റെ മുൻപിൽ അങ്ങകലെ ശിരസ്സുയർത്തി നിന്നിരുന്ന ഒരു കൂറ്റൻ മല. ചുറ്റും കൊടും കാട്. പലപ്പോഴും ജ്ഞാന പീഠം മല കയറാൻ അവൻ ശ്രമിച്ചിട്ടുണ്ട്. അവിടെയുള്ള യക്ഷിയെ അവനു ഭയമായിരുന്നു. രക്തം കുടിക്കുന്ന യക്ഷി.
അടുത്തു ചെന്നപ്പോൾ ആണു മനസ്സിലായത് അത് സ്നേഹമയിയായ യക്ഷി ആയിരുന്നു എന്ന്. പക്ഷേ അവൾ ജ്ഞാന പീഠം മല കയറാൻ അവനെ വിലക്കി.
"എന്തിനു കഷ്ടപ്പെട്ട് ആ മല കയറണം?'
"കയറിയിട്ട് എന്ത് കിട്ടാനാണ്?"
"ഈ മെലിഞ്ഞ ശരീരം കൊണ്ട് അവിടം വരെ കയറാൻ പറ്റുമെന്നു തോന്നുന്നുണ്ടോ?"
അവൾ പറഞ്ഞതു ശരിയെന്നു തോന്നി. അവളുടെ മടിയിൽ തല ചായ്ച്ചു ഉറങ്ങിയതിനു ശേഷം അവൻ മടങ്ങും. അവളുടെ ആഗ്രഹ പ്രകാരം അവൻ നാട്ടിന്പുറത്തു കൃഷിയിലും ബിസിനസ്സിലും ശ്രദ്ധ പതിപ്പിച്ചു. ഒരു കോടീശ്വരനാകാൻ അധികം താമസം വന്നില്ല. എങ്കിലും മനസ്സിലെ ആ ആഗ്രഹം നില നിന്നിരുന്നു. ജ്ഞാന പീഠം മല കയറാനുള്ള ആ മോഹം.
ഒരിക്കൽ അവൾ കാണാതെ, അവളുടെ വിലക്ക് അവഗണിച്ചുകൊണ്ട് അവൻ ആ മല കയറാൻ തീരുമാനിച്ചു ശ്രമം തുടങ്ങി. കൂട്ടിനു വന്നവർ ഓരോന്നായി ഇടയ്ക്കു വച്ചു പിരിഞ്ഞു. അവസാനം അവൻ ഒറ്റയ്ക്ക്. ഇനിയും ഒന്ന് രണ്ടു മൈൽ കാട്ടിനുള്ളിലൂടെ കടന്നാൽ മലയുടെ മുകളിൽ എത്താം. പെട്ടന്ന് അവൾ മുന്നിൽ. സ്നേഹമയിയായ യക്ഷി രക്തത്തിനു വേണ്ടി കൊതിച്ചു.
ചേതനയറ്റു കിടന്ന അവന്റെ ആത്മ ശാന്തിക്കായി മതം വില പേശുമ്പോൾ അവൻ അനന്തതയിൽ ഒരു "ഡാർക്ക് മാറ്റർ" ആയി രൂപാന്തരപ്പെട്ടിരുന്നു. ജ്ഞാന പീഠം മല കുലുങ്ങി ചിരിക്കുന്നതിന്റെ മാറ്റൊലി ബഹുദൂരം കേൾക്കാമായിരുന്നു . അവന്റെ കറന്സി നോട്ടുകൾ ശക്തമായ കാറ്റിൽ പറന്നു കൊണ്ടിരുന്നു. യക്ഷിയുടെ വിറപ്പിക്കുന്ന ഗർജ്ജനം ഒരു ഭൂകമ്പമായി മാറിയിരുന്നു.

GONE WITH THE INDIAN WIND
Has Indian democracy lost its soul since Independence? When will India be truly secular and free from power-mongers? Have we abused our freedom and democracy? Is there still hope for a new and resurgent India?

India is the second most populous country in the world with 1.3 billion people.
On August 14-15, 1947, when the clock struck the midnight hour, India became an independent nation, ending nearly three centuries of British colonial rule. Jawaharlal Nehru, the first Prime Minister of India, in his address to the nation on that momentous occasion said: “ At the stroke of the midnight hour, when the world sleeps, India will awake to life and freedom. A moment comes, which comes but rarely in history, when we step out from the old to the new, when an age ends, and when the soul of a nation, long suppressed, finds utterance. It is fitting that at this solemn moment we take the pledge of dedication to the service of India and her people and to the still larger cause of humanity.” Pandit Nehru and other political leaders tried to build a new nation.
THE POWER-MONGERS
It is almost seven decades since India became a democracy. There has been much progress on many fronts. But power-mongers have prevented rapid socio-economic development. Today democracy has become a mockery in India. The major national parties and the political parties mushrooming every now and then, appear to have no major social or economic agenda other than to grab and keep power at any cost. Towards that end, they will enter into any coalition agreement even with parties having opposing ideologies and try to topple the government in power, preventing even well-meaning governments to implement developmental schemes. Corrupt politicians, fraudulent businessmen and corrupt bureaucrats and public functionaries have usurped and maintained power by hook or by crook, abused authority and swindled developmental funds, throughout the history of this fledgling democracy. They have divided India along communal lines, promoted intolerance, hatred, and violence. As a result, they have thwarted social and economic progress, while lining their own pockets. Many politicians have taken to politics as a career and as a lucrative business and passed on the positions of power to family members.
Power-hungry public men have thrown democratic ideals and values to the winds. The common man is taken for a ride with election promises that are seldom fulfilled. The Constitution of India now appears to be fit only to gather dust in libraries. Freedom, equality, fraternity and social justice remain ideals yet to be fully practiced or implemented. Integrity of character, patriotism, and dedication to public service are qualities rarely found in public life today.
COMMUNALISM
The greatest threat to democracy in India today is communalism. Politicians of every hue have promoted communal vote banks and sectarian interests. As a result, secularism enshrined in the Constitution of India, remains only on paper. Secularism means respect for all religions while promoting freedom of thought and worship. India has been the haven of spirituality and had been the birth place of major religions such as Buddhism, Jainism and Sikhism. Hinduism has been hailed as the religion of tolerance. But militant Hinduism has reared its head in recent times. Islamic fundamentalism is also tearing the country apart. Great philosophers such as Adi Sankara, Swami Vivekananda, Dr. Sarvepalli Radhakrishnan and their writings have given way to radical Hinduism. Advaita Vedanta and the Upanishads are long forgotten by Hindutva advocates. Similarly, Sufism is not a philosophy to be followed by many radical Moslems. When the nation denounces Mahatma Gandhi and tries to make Nathuram Ghodse, Gandhiji’s assassin as a national hero, Gandhian ideals take a back seat and violence, killing and looting become the order of the day.
SHINING BEACONS
However, now and then we have seen shining examples of great leaders. Dr APJ Abdul Kalam, aerospace engineer and scientist, who became President of India, endeared himself to the Indian masses. Many business leaders in the information technology sector were responsible for launching India as a global leader in information technology. Prime Minister Dr Manmohan Singh, a globally renowned economist, was able to liberate Indian economy from excessive governmental controls. His liberalization policies helped to attract foreign direct investments into India and propel the economic development of India. It has also to be admitted that by a rough estimate, at least one-third of the bureaucrats are committed to public service and maintain absolute integrity and devotion to duty. They are the ones who maintain the system. Such committed public servants including some patriotic politicians and businessmen have helped Indian democracy to survive while neighboring Pakistan had been oscillating between military dictatorship and democracy through its checkered history.
CONCERNS
But what is of concern is that old values are on the decline. There is a craze to amass wealth by fair means or foul. An underground or black economy is growing. Social disparities are widening. India has some of the top billionaires of the world. They indulge in ostentatious living and wasteful expenditures rather than contributing to corporate social responsibilities and promoting education, research or social welfare. Excessive governmental controls coupled with political and bureaucratic corruption have prevented remittances from expatriates to be channeled to promote industrial growth or to fund developmental projects. One-fourth of the 1.3 billion population of India, do not have even $1.25 per day to eke out their living. Dowry deaths and crimes against women are on the increase. There is unplanned development of cities. Agriculture, the mainstay of the Indian population has been on the decline. The craze for degrees has prevented the promotion of quality education particularly in professional colleges for medicine or engineering and in other professions.
THERE IS STILL HOPE
All these indicate that there is a leadership vacuum in India calling for a new vision for Indian society. India today needs role models for men in public life and a new rallying point. India needs a new brand of leaders in every sphere of human activity, politics, business, government, education, etc. India needs leaders with integrity of character, leaders with a vision, who can think differently and act differently, to take the nation to new heights of glory within the global fraternity. The existing political parties have to reexamine and redefine their mission and allow socially committed youngsters to take the reins of power. The future of India lies in its youth. There is still hope.

REDEFINING KERALA CULTURE
Kerala is widely known as ‘God’s own country’. The narrow strip of land sandwiched between the Arabian Sea and the High Ranges of the Western Ghats in the south-western region of India is endowed with a natural beauty. The greenery of the paddy fields, the coconut palms, and the tea gardens is breathtaking. The visitor is struck by the natural beauty of the beaches, lagoons, backwaters, perennial rivers with waterfalls and dams, and the thick equatorial forests on the highlands with their rich flora and fauna. The forests host a variety of wildlife including elephants, tigers, leopards, wild buffaloes, deer, peacocks, langur and others.
A UNIQUE CULTURE
A unique Kerala culture has evolved over centuries as a result of interactions with foreigners and arising from a flourishing maritime trade with the Egyptians, Romans, Phoenicians, Arabs and the Chinese. From the fifteenth century onward, the region saw colonization by the Portuguese, the Dutch and also the British. Kerala, also known as ‘spice country’, attracted the foreigners who came in search of various spices such as pepper, cardamom, cinnamon, nutmeg, chilli, ginger, nutmeg and cloves. Ivory and timber from the forests also attracted foreigners.
The cosmopolitan outlook and character of the people have made Keralites friendly, jovial, highly sociable, helpful, informal and concerned about others. Keralites are a hardworking people and wherever they are they will send money to their families and friends and visit their native State and villages as often as they can. They love their music, dance and movies and their traditional cuisine. They like to sit around and play cards and have their sip of country liquor or at least tea or coffee. They celebrate their festivals Onam, Vishu, Christmas, Easter, Bakrid, and Muharram. The temples, mosques, and churches are a part of their lives. There is harmony between people of different religious faiths. Keralites are also highly politically conscious and they will fight and argue for their respective political parties-- Communists, Congress, Kerala Congress or Muslim League and various outfits of two main fronts-- the United Democratic Front and the Left Democratic Front. No Keralite will pass a day without reading the daily newspaper, and nowadays without watching the news on TV.
The diaspora is now spread throughout the world. Their remittances from the Gulf and other foreign countries in Europe, America, Africa, South East Asia and Australia, have helped to fuel the economic development of this region. Today the State’s development on many fronts --literacy, healthcare, housing, education, infrastructure, tourism--is the envy of many of the other States of India. The IT sector has been booming in recent times, while traditional agriculture has been on the wane and industries have closed down mostly because of labor unrest.
While there appears to be all-round economic prosperity for individuals, cracks are appearing on the social fabric of Kerala society, indicative of a social and cultural decline. Recent incidents such as the Jisha rape and murder and the Chengannur NRI murder and the gruesome nature of the crimes involved, indicate a psyche of violence that is emerging that must raise red flags. They are pointers to the weakening of traditional Kerala culture.
PURSUIT OF WEALTH
A new culture is emerging where 'wealth accumulates and men decay', as pointed out by Oliver Goldsmith in 'the deserted village'. Alcoholism, drugs, pornography, violence and crime and also increasing divorce and suicides, are major social issues. Violence and sex in movies appear to have a negative influence on the youth. Marriage as an institution and the family as a cohesive unit, extended family ties or ties to one's village, appear to be on the decline. The exposure to the gun culture of the West is also a social issue to be studied for its impact on society and on youth in particular. Quotation gangs or contract killers and organized crime gangs have emerged in various parts of the State. Sexual liberation with the decline of social taboos and social restraint is leading to divorces, sexual abuses, rape, violence, sexual trafficking, online sex rackets and even murder. Kerala cannot now claim to be a place that is safe for women folk. Even men folk particularly public figures are being victimized through sexual blackmailing by women of easy virtue. With many Keralites working abroad, the major focus of Keralites has become the pursuit of wealth by hook or by crook and exhibition of wealth as a mark of social status.
DECLINING VALUES
Not giving adequate attention to a basic value system is having an adverse social impact. Kerala is a region where traditional religions Hinduism, Islam and Christianity are strong. Religions appear to be focusing on material prosperity (of those in authority), accumulation of wealth for the institutions and advocating pomp and show in the place of simple living and high thinking. Public advocacy of each religion and rite's superiority is leading to the division of society on communal lines. Religions appear to give emphasis on rites and rituals instead of promoting social and individual values and the larger cause of humanity that should lead to universal brotherhood, peace, tolerance and social order.
Political and bureaucratic corruption, abuse of authority by everyone in authority including religious authority, corporate and business frauds and widespread violence in society, appear to have become the order of the day. Democratic values are given scant regard. Respect for law and order irrespective of social status, position or authority, is yet to seep into the social psyche. Education has lost its sobering impact and teachers have lost their dignity and influence.
STEMMING THE TIDE
How to stem the tide is the challenge that must be faced by all, particularly the youth, who have to shape their destiny in a new world order.

പുറമ്പോക്ക്
പുറമ്പോക്കിൽ 3 സെന്റ് സ്ഥലത്ത് അവളുടെ കൂരയും സ്വപ്നങ്ങളും വളര്ന്നു. നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ ആ സ്വപ്‌നങ്ങൾ തകരാൻ.
ദളിത്, പട്ടിണിപ്പാവങ്ങൾ, പുറമ്പോക്കുകാർ, എന്ന മുദ്രയും തലയിൽ പേറി, സമുദായത്തിൻറെ അവഗണയിലും, അഴിമതിയിലും, ചൂഷണങ്ങളിലും പെട്ട് ജിഷ എന്ന പെൺകുട്ടിയുടെ മനസ്സ് കലുഷിതമായിരുന്നു. നിശ്ചയ ദാർഡ്യത്തോടെ അവൾ പഠിച്ചു. അവളെ ജീവനു തുല്യം സ്നേഹിക്കുന്ന തന്റെ അമ്മയ്ക്കും, സഹോദരിക്കും, അകന്നു ജീവിക്കുന്ന തന്റെ അച്ഛനും അഭിമാനിക്കാവുന്ന രീതിയിൽ ഒരു വക്കീലായി ജീവിതത്തിൽ വിജയിക്കണം എന്നതായിരുന്നു അവളുടെ ലക്‌ഷ്യം.
ഏപ്രിൽ 28, 2016 എന്ന ദിവസം പെരുമ്പാവൂരിൽ, ജിഷ എന്ന പെൺകുട്ടി മനുഷ്യനിലെ പൈശാചികതയുടെ, മൃഗീയമായ ബലാൽസംഗത്തിന്റെയും കൊലപാതകത്തിന്റെയും, ബലിയാടായി. അവളുടെ അമ്മ തേങ്ങി ക്കരഞ്ഞു. അലറി. അവരുടെ തേങ്ങലിൽ ആ അശരീരി ഗര്ജ്ജിച്ചു. അവളുടെ ഗർജ്ജനത്തിൽ അവർ വീണ്ടും തേങ്ങി.
രാജേശ്വരി തേങ്ങി. മനസ്സിന്റെ സമനില തെറ്റി അവൾ അലറി.
വര്ഷങ്ങള്ക്ക് മുൻപ് യുവത്വത്തിന്റെ രക്തത്തിളപ്പിൽ പാപ്പുവും അവളും സംഗമിച്ചു. അതിന്റെ ഫലമായിരുന്നു ദീപയും ജിഷയും. ജിഷക്ക് രണ്ടു വയസ്സായപ്പോൾ പാപ്പു അവരെ ഉപേക്ഷിച്ചു പോയി വേറെ താമസ്സമായി. അവൾ ആ പുറമ്പോക്കിൽ ഒരു കുടിലിൽ കൂലിവേല ചെയ്ത് ആ പിഞ്ചു കുഞ്ഞുങ്ങളെ വളര്ത്തി. അവരെ പഠിപ്പിച്ചു. 16 വയസ്സായപ്പോൾ മൂത്ത മകൾ ദീപയെ പ്രലോഭിപ്പിച്ച് ഒരാള് കൊണ്ടുപോയി, അവളെ ഗര്ഭം ധരിപ്പിച്ചു. കുഞ്ഞിനു 1 വയസ്സായപ്പോൾ അയാള് അവളെ ഉപേക്ഷിച്ചു. അവളേയും കാത്തു രക്ഷിക്കേണ്ട ചുമതല രാജേശ്വരിക്കായി.
പഠിത്തത്തിലും ഡാന്സിലും ജിഷ മിടുക്കിയായിരുന്നു. BA പാസ്സായതിനു ശേഷം എറണാകുളം ലോ കോളേജിൽ നിന്നും മൂന്നു വര്ഷത്തെ പഠനം കഴിഞ്ഞു. LLB പൂർത്തിയാക്കാൻ രണ്ടു വിഷയങ്ങൾ കൂടി പാസ്സാകേണ്ടിയിരുന്നു. അതിന്റെ ശ്രമത്തിലായിരുന്നു അവൾ.
April 27,2016:രാജേശ്വരിയും ജിഷയും ആ പുറമ്പോക്കിൽ, കുറുപ്പുംപാടി ഇരിങ്ങോൾ കനാലിന്റെ തീരത്ത്, ആസ്ബസ്ടോസ് ഷീറ്റ് പാകിയ മേല്പ്പുരയുടെ കീഴിൽ ഉറങ്ങാൻ കിടന്നു. രാത്രി 11.30 ആയിക്കാണും. മേല്പ്പുരയുടെമേൽ കല്ലുകൾ ആരോ എറിയുന്ന ശബ്ദം. അവർ പുറത്തിറങ്ങി ചുറ്റും നോക്കി. ആരെയും കണ്ടില്ല. വീണ്ടും ഉറങ്ങാൻ കിടന്നു. കുറെ കഴിഞ്ഞു വീണ്ടും കല്ലെറിയുന്ന ശബ്ദം. പേടിച്ചു വിറച്ചു അവർ ആ രാത്രി കഴിച്ചു.
April 28, 2016:പിറ്റേന്ന് രാജേശ്വരി ജിഷയെ തനിച്ചാക്കി ഇറങ്ങി തിരിച്ചു. എങ്ങനെയെങ്കിലും പഞ്ചായത്തിൽ നിന്നും അനുവദിച്ചു കിട്ടിയ 5 സെന്റ് സ്ഥലത്ത് ഒരു വീട് പൂർത്തിയാക്കി അങ്ങോട്ടു മാറണം. അവിടെ കുറച്ചു കൂടി ഭദ്രതയുണ്ട്. ജിഷയെ കഴുകന്മാരിൽ നിന്നും സംരക്ഷിക്കാൻ, അവളുടെ 16 വയസ്സു മുതൽ അവൾ വളരെയധികം പണിപ്പെടുന്നുണ്ടായിരുന്നു. ഇപ്പോൾ അവൾക്കു 29 വയസ്സായി. അവളുടെ ചേച്ചിയുടെ അനുഭവം അവള്ക്കുണ്ടാകരുത്.
വൈകുന്നേരം 5 മണിയോടു കൂടി രാജേശ്വരി ജിഷയെ ഫോണിൽ വിളിച്ചു. മറുപടിയില്ല. ഏകദേശം 8 മണിയോടെ അവൾ വീട്ടിലെത്തി. വീട് പൂട്ടിയിരിക്കുന്നു. ജിഷ വിളി കേള്ക്കുന്നില്ല. അവളെ കാണ്മാനില്ല. രാജേശ്വരി ബഹളം വച്ചു. ആൾക്കാർ കൂടി. പോലീസിനെ വിവരം അറിയിച്ചു. പോലീസ് വന്നു കതകു തല്ലിപ്പൊളിച്ചു അകത്തു കയറി.
അവർ കണ്ട കാഴ്ച മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്നതായിരുന്നു. രക്തത്തിൽ കുളിച്ചു കിടക്കുന്ന ജിഷയുടെ നഗ്നമായ ജഡം. രാജേശ്വരി നെഞ്ചത്തടിച്ചു നിലവിളിച്ചു. അവളുടെ ജീവിത സ്വപ്നമായിരുന്നു ജിഷ. രാജേശ്വരി സമനില തെറ്റി അലറി. പാപ്പു രാജേശ്വരിയിൽ നിന്നും അകന്നു കഴിഞ്ഞിരുന്നെങ്കിലും മക്കളോട് സ്നേഹമായിരുന്നു. താൻ ആശുപത്രിയിൽ കിടന്നപ്പോൾ ജിഷയായിരുന്നു രണ്ടു മാസം തന്നെ ശുശ്രൂഷിച്ചിരുന്നത്. ലോട്ടറി വില്പനക്കാരനായി ഉപജീവനം കഴിച്ചിരുന്ന പാപ്പു ജിഷയുടെ കൊലപാതകവിവരം അറിഞ്ഞപ്പോൾ ഒരു മനുഷ്യശവമായി മാറി. അവളുടെ ജഡം കണ്ടു അയാളുടെ മനസ്സും മരവിച്ചു. നാക്കും നിശബ്ദമായി. അയാളുടെതേങ്ങലിൽ അയാളെ ആശ്വസിപ്പിക്കാൻ ആര്ക്കും കഴിഞ്ഞിരുന്നില്ല.
ദളിത്, പട്ടിണിപ്പാവങ്ങൾ, പുറമ്പോക്കുകാർ, എന്ന മുദ്രയും തലയിൽ പേറി, സമുദായത്തിൻറെ അവഗണയിലും, അഴിമതിയിലും, ചൂഷണങ്ങളിലും പെട്ട് ജിഷ എന്ന പെൺകുട്ടിയുടെ മനസ്സ് കലുഷിതമായിരുന്നു. നിശ്ചയ ദാർഡ്യത്തോടെ അവൾ പഠിച്ചു. അവളെ ജീവനു തുല്യം സ്നേഹിക്കുന്ന തന്റെ അമ്മയ്ക്കും, സഹോദരിക്കും, അകന്നു ജീവിക്കുന്ന തന്റെ അച്ഛനും അഭിമാനിക്കാവുന്ന രീതിയിൽ ഒരു വക്കീലായി ജീവിതത്തിൽ വിജയിക്കണം എന്നതായിരുന്നു അവളുടെ ലക്‌ഷ്യം.
പൂവാലന്മാരെയും മറ്റും അവൾ ധൈര്യ പൂർവ്വം നേരിട്ടു. മൂന്ന് മാസം മുൻപ് തന്റെ അമ്മയുടെ പുറകെ വന്നു ബൈക്കു മുട്ടിച്ചു താഴെ വീഴിച്ച യുവാവിനെ അവൾ തന്നെ കൈകാര്യം ചെയ്തു പോലീസിനെ ഏല്പിച്ചു.
28 ഏപ്രിൽ 2016: പരീക്ഷക്കു വേണ്ടി പഠിച്ചു കൊണ്ടിരുന്ന ജിഷ അമ്മ വരുമ്പോഴേക്കും ആഹാരം തയ്യാറാക്കാൻ കനാലിൽ നിന്നും വെള്ളം എടുത്തുകൊണ്ടു വന്നു. വീട്ടില് കയറി ഒളിഞ്ഞിരുന്ന ആ മനുഷ്യ മൃഗത്തെ അവൾ കണ്ടില്ല.
പെട്ടെന്നായിരുന്നു ആ കാപാലികന്റെ ആക്രമണം. അവൾ ഒച്ച വെച്ചപ്പോൾ അയാള് അവളുടെ വായും മുഖവും ശക്തിയായി പൊത്തി അവളുടെ കഴുത്തിൽ തുണി കൊണ്ട് മുറുക്കി. അവളുടെ ശബ്ദം നിലച്ചു. അവളുടെ അലർച്ചയും നിസ്സഹായതയുടെ തേങ്ങലും ആരും ശ്രവിച്ചില്ല. ആ കാപാലികന്റെ കാമ കേളിക്കു അവളുടെ ചലനമറ്റ ശരീരം അയാള് ഇട്ടു തട്ടി. അവളുടെ കഴുത്തു ഞെരിച്ചു അവളെ കൊന്നു. ആ ശരീരം വെട്ടി ഞുറുക്കി. രക്തത്തിൽ കുളിച്ച അവളുടെ നഗ്നത അവിടെ ഉപേക്ഷിച്ചു അവൻ രക്ഷപെട്ടു. സമൂഹത്തിൽ മൂടു പടമണിഞ്ഞു വീണ്ടും ബലിയാടുകളെ തേടി.
സമൂഹം നിസ്സംഗതയോടെ നോക്കി നിന്നു.
രാജേശ്വരി തേങ്ങി ക്കരഞ്ഞു. അലറി. അവൾ ഗര്ജിച്ചു. ജിഷയുടെ അശരീരിയും ഗര്ജിച്ചു. അവരുടെ ഗര്ജനത്തിൽ സമൂഹം തല താഴ്ത്തി. ആര് ആര് ആരാണ് കൊലപാതകി എന്ന ജിഷയുടെ ചോദ്യത്തിന് സമൂഹത്തിനു മറുപടിയില്ലായിരുന്നു. അവൾ വിരൽ ചൂണ്ടി. ആൺ വര്ഗത്തിലെ കഴുകന്മാര്ക്കു നേരെ. സമൂഹത്തിലെ അസന്തുലിതയ് ക്കെതിരെ...അക്രമണത്തിനും, അഴിമതിക്കും, ചൂഷണത്തിനും എതിരെ. “നിങ്ങൾ എന്നെ കൊന്നു” ...ആ അശരീര ശബ്ദത്തിന്റെ മാറ്റൊലി ദൈവത്തിന്റെ നാട്ടിലെങ്ങും കേൾക്കാമായിരുന്നു. ദൈവങ്ങളും തല താഴ്ത്തി. മറുപടി ഇല്ലാതെ.
-- പൊന്നോലി
-- പൊന്നോലി
സ്വപ്ന മരീചിക (ഒരു മിനി കഥ)
അമേരിക്ക എന്ന സ്വപ്നം തേടി കടലുകൾ താണ്ടി അമേരിക്കയിൽ എത്തുന്ന മലയാളി. കഷ്ഠപ്പെട്ട് പടുത്തുയർത്തുന്ന മോഹന സ്വപ്നങ്ങളും സൌധങ്ങളും. ഒരു സുപ്രഭാതത്തിൽ ആ സ്വപ്‌നങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ. കാല യവനികയ്ക്കുള്ളിൽ ജീവിതം കത്തിയെരിയുമ്പോൾ. ആകസ്മികമായ ഒരു ദുരന്തത്തിലേക്ക് ജീവിതം വലിച്ചെറിയപ്പെടുമ്പോൾ.
ജോർജ് ഇന്ത്യയിൽ മിലിട്ടറിയിൽ ഉദ്യോഗസ്ഥനായിരുന്നു . ഡൽഹിയിൽ വച്ചാണ് മറിയമ്മ എന്ന നേഴ്സ്മായി പരിചയപ്പെടുന്നത്. ആ പരിചയം പ്രണയമായി പുഷ്പിച്ചു വിവാഹത്തിലേക്ക് നടന്നു നീങ്ങി. ആ ദാമ്പത്യ വല്ലരിയിൽ രണ്ടു പുഷ്പങ്ങൾ വിടര്ന്നു. മോന്സും മോളിയും.
1970 ൽ ഡൽഹിയിൽ നിന്നും മറ്റും അമേരിക്കയിലേക്കുള്ള നേഴ്സ് മാരുടെ ചേക്കേറിൽ മറിയമ്മക്കും കുറി വീണു. അമേരിക്കൻ സ്വപ്നങ്ങളുമായി അവർ ന്യൂയോര്ക്കിലും ചിക്കാഗോയിലും പല ഷിഫ്റ്റ് ജോലി ചെയ്തു. ജോര്ജും കുഞ്ഞുങ്ങളും താമസിയാതെ അമേരിക്കയിലെത്തി.
ജോർജ് റീയൽ എസ്റ്റേറ്റ് ബിസിനസ്സിൽ പടി പടിയായി ഉയര്ന്നു കോടീശ്വരനായി. മറിയമ്മ പല ഹോസ്പിറ്റലുകളിലും ജോലി ചെയ്തു പണം സമ്പാദിച്ചു. നാട്ടിലുള്ള കുടുംബത്തിനു അവൾ എന്നും ഒരു കറവപ്പശു ആയിരുന്നു. കാലക്രമേണ അമേരിക്കയിലും നാട്ടിലും മണി മാളികകൾ ഉയര്ന്നു. സ്വന്തമായിട്ട് ബെൻസ് കാറുകൾ. സ്വിമ്മിംഗ് പൂളുകൾ. പള്ളി കമ്മിറ്റികളിൽ ജോർജും മറിയമ്മയും നിറ സാന്നിദ്ധ്യമായി. അഹങ്കരിക്കാനുള്ള എല്ലാ നേട്ടങ്ങളും.
കുട്ടികൾ മോന്സും മോളിയും വളര്ന്നു. രണ്ടു പേരും പഠിത്തത്തിലും മറ്റും മിടുക്കരായിരുന്നു. മോളി ഡോക്ടറായി, തന്റെ അമേരിക്കക്കാരൻ ബോയ് ഫ്രെണ്ടിനെ കല്യാണം കഴിച്ചു മാറി താമസിച്ചു. രണ്ടു വർഷങ്ങൾ വേണ്ടി വന്നില്ല അവരുടെ വിവാഹ മോചനത്തിന്.
മോൻസ് പൊതുവെ ഉഴപ്പനായിരുന്നു. തന്റെ കൂട്ടുകെട്ടുകളിൽ അമ്മയ്ക്കും അപ്പനും ആശങ്കയുണ്ടായിരുന്നു. അമേരിക്കയിൽ കുട്ടികളെ ശാസിക്കാൻ പറ്റുകയില്ലാത്തത് കൊണ്ട് അവനെ അവന്റെ സ്വാതന്ത്ര്യത്തിനു വിട്ടു. അവൻ ക്ഷോഭിക്കുമ്പോൾ ആ വീട് കുലുങ്ങും. എന്ത് ചെയ്യാം വിധിയെ പഴിക്കുകയല്ലാതെ.
നാട്ടിലെ സ്വത്തുക്കൾ അപ്പന്റെ ആൾക്കാർ സ്വന്തമാക്കുന്നു എന്ന പരാതി മറിയമ്മയ്ക്കും മകൻ മോന്സിനുമുണ്ടായിരുന്നു. ശല്യവും വഴക്കും സഹിക്ക വയ്യാതെ ഭാര്യയേയും മകനേയും കൂട്ടി ജോർജ് നാട്ടിലേക്ക് തിരിച്ചു. തിരുവല്ലായിലെ കൊട്ടാരം പോലുള്ള വീട്ടില് ചെന്നപ്പോൾ മുതൽ മറിയമ്മയുടെയും മോൻസിന്റെയും പരാതികളും വഴക്കുകളും ഏറിക്കൊണ്ടേയിരുന്നു.
തിരുവല്ലായിലെ സ്വന്തം ഷോപ്പിംഗ് സെന്റെറിൽ വച്ച് വഴക്ക് മൂത്തു. മോൻസ് തോക്ക് എടുത്തു. ഒറ്റ വെടിയിൽ ജോർജ് താഴെ വീണു. പിന്നീട് ശവം മറവു ചെയ്യുന്നതിനുള്ള വെപ്രാളമായിരുന്നു. ഗോഢൌണിൽ ശവം കുറെ കത്തിച്ചതിനു ശേഷം പമ്പാ നദിയിലേക്ക് ശവം തള്ളിയിട്ടു. മോൻസ് എവിടേക്കോ വണ്ടി കയറി. മറിയമ്മ ഒരു ഭ്രാന്തിയായി മാറിയിരുന്നു.
ആ സ്വപ്നമരീചികയെത്തേടി വിമാനത്താവളത്തിൽ ആളുകളുടെ തിക്കു തുടര്ന്നുകൊണ്ടേയിരുന്നു.

പ്രവാസികളുടെ നാട്ടിലെ അന്യ സംസ്ഥാന തൊഴിലാളികൾ
സാക്ഷര കേരളത്തിലെ മലയാളി പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടി കേരളത്തിനു വെളിയിൽ, ഇന്ത്യക്കകത്തും പുറത്തും ചേക്കേറുമ്പോൾ, ഒരു വിരോധാഭാസം എന്നോണം ഇന്ന് കേരളത്തിൽ 40 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നു. ഇതു കേരളത്തിൻറെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയെ എങ്ങനെ ബാധിച്ചിരിക്കുന്നു, അവർ ഉയർത്തുന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നീ ചോദ്യങ്ങളിലേക്കു വിരൽ ചൂണ്ടാനാണ് ഇവിടെ ശ്രമിക്കുന്നത്.
ഗുലാത്തി ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സഷൻ നടത്തിയ സർവ്വേ അനുസരിച്ചു 2013 ൽ 25 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഉണ്ടായിരുന്നത് 2016 ൽ 40 ലക്ഷമായി ഉയർന്നു. കൂടുതൽ വേതനം, കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം, ഇവ ഇവരെ കേരളത്തിലേക്കു ആകർഷിക്കുന്നു. ഓരോ വർഷവും 2.5 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വരുന്നു. അവരുടെ ശമ്പളമായി 25000 കോടി രൂപയാണ് ഇവർ സമ്പാദിക്കുന്നത്. ഇതിനു സമാനമായി പ്രവാസി മലയാളികളുടെ വാർഷിക വരുമാനം 75000 കോടി രൂപയാണ്. പ്രവാസി മലയാളികളുടെ സംഖ്യ വെറും 16 ലക്ഷം മാത്രം.
വര്ഷങ്ങള്ക്കു മുൻപ് കേരളത്തിൽ തമിഴ് നാട്ടിൽ നിന്നും തൊഴിലാളികൾ വന്നിരുന്നു. ആ അവസ്ഥ ഇന്ന് മാറി പശ്ചിമ ബംഗാൾ, ബിഹാർ, ആസ്സാം, ഉത്തർ പ്രദേശ്, ഒടിസ്സാ, ജാർഖണ്ഡ്, ഛത്തീസ്‌ഗട്, മദ്ധ്യ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഉത്തര ഖണ്ഡ്, മണിപ്പൂർ, നേപ്പാൾ, ബംഗ്ലാ ദേശ് എന്നിവടങ്ങളിൽ നിന്നും വൈദഗ്ദ്യം ആവശ്യമില്ലാത്ത തൊഴിൽ മേഖലയിൽ തൊഴിലാളികൾ ജോലി ചെയ്യുന്നു. കൂടുതലും കെട്ടിട നിർമ്മാണ മേഖലയിലാണ് ഇവർ ജോലി ചെയ്യുന്നത്. ആശുപത്രികൾ, കൃഷി, ഫാക്ടറികൾ, കച്ചവടം എന്നീ രംഗങ്ങളിലും അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നു. വൈദഗ്ദ്യം ആവശ്യമുള്ള ചില മേഖലകളിലും അവർ ജോലി ചെയ്യുന്നു. കല്പണിക്കാർ, മരപ്പണിക്കാർ, ഇലെക്ട്രിഷ്യൻ എന്നീ ജോലികളും അവർ ചെയ്യുന്നു. കേരളത്തിൽ ജോലി ചെയ്യാതെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന മലയാളി തൊഴിലാളിക്കു പകരം കേരളത്തിലെ തൊഴിൽ മേഖലയിൽ അന്യ സംസ്ഥാന തൊഴിലാളികൾ ചെയ്യുന്ന സേവനം അംഗീകരിക്കാതെ പറ്റുകയില്ല.
കുറ്റ കൃത്യങ്ങൾ
കേരളം സാമ്പത്തികമായി പുരോഗമിക്കുമ്പോൾ കുറ്റ കൃത്യങ്ങൾ കൂടുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. ഇതിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ പങ്കു എന്തു മാത്രം എന്നു അന്വേഷിക്കേണ്ടിയിരിക്കുന്നു. 18 വയസ്സിനും 35 വയസ്സിനും ഇടയ്ക്കു പ്രായമുള്ള യുവാക്കളാണ് ഇവർ ഭൂരിപക്ഷവും. ഇവർ അവിവാഹിതരോ, കുടുംബത്തിൽ നിന്നും അകന്നു ജീവിക്കുന്നവരോ ആണ്. കേരളത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ കൂടാൻ ഇതു കാരണമായിട്ടുണ്ടോ എന്നു പഠിക്കേണ്ടിയിരിക്കുന്നു. ഈ അടുത്ത കാലത്തു കേരളത്തെ ഞെട്ടിച്ച ജിഷാ വധത്തിൽ ഇപ്പോൾ അറസ്റ് ചെയ്തിരിക്കുന്നത് ആസ്സാമിൽ നിന്നുള്ള ഒരു തൊഴിലാളിയെയാണ്.
രാഷ്ട്രീയ പാർട്ടികൾ എതിരാളികൾക്കെതിരെ അക്രമം അഴിച്ചുവിടാൻ ശ്രമിക്കുമ്പോൾ അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നത് നന്നായിരിക്കും. കുറ്റ വാസനയുള്ള തൊഴിലാളികൾ ഇവരുടെ ഇടയിൽ ഉണ്ടെങ്കിൽ അവരെ കണ്ടു പിടിച്ചു നീക്കേണ്ട കടമ പോലീസിനും അവർക്കു തൊഴിൽ കൊടുക്കുന്നവർക്കും, താമസിപ്പിക്കുന്നവർക്കും ഉണ്ട്. തിരിച്ചറിയൽ , ബാക്ക്ഗ്രൗണ്ട് ചെക്ക് എന്നിവ നിര്ബന്ധമാക്കേണ്ടതുണ്ട്.
അതേ സമയം അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടതായിട്ടും ഉണ്ട്. പലരും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് താമസിക്കുന്നത്. ഇതു രോഗങ്ങൾ പരത്തുന്നതിനു കാരണമാകുന്നു. കുടുംബ സമേതം താമസിക്കാനുള്ള അവസരം അവർക്ക് നൽകിയാൽ പല കുറ്റ കൃത്യങ്ങളും ഒഴിവാക്കാൻ സാധിക്കും. പ്രവാസിയായ മലയാളി പ്രവാസികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്കു പരിഹാരം കണ്ടെത്താൻ കൂടുതൽ ശ്രമിക്കണം.
കേരള സംസ്കാരം
ഇന്ന് കേരളത്തിൽ ഹിന്ദി സംസാരിക്കാതെ പറ്റുകയില്ല എന്ന അവസ്ഥയായി. ബംഗാളി ഹോട്ടലുകൾ, ഒറിയ ഭാഷയിൽ കുർബാന, ബംഗാളി ഒറിയ ഇമാമുകൾ, ആസാമിസ്, ബംഗാളി, ഒറിയ സിനിമകൾ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ, ഇവ കേരളത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ഇന്ന് കേരളത്തിന്റെ ജനസംഖ്യയുടെ 10 ശതമാനത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ ആണ്. അവരുടെ സംഖ്യ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കേരള സംസ്കാരത്തിനും ജീവിതത്തിനും പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ താമസിക്കാതെ, മലയാളം സംസാരിക്കാൻ മടിക്കുന്ന മലയാളിക്ക്, ചെറിയ തൊഴിലിന്റെ മാഹാത്മ്യം അംഗീകരിക്കാൻ വിഷമിക്കുന്ന മലയാളിക്ക്, കേരളം നഷ്ടപ്പെടുന്നോ എന്ന ചോദ്യം അവശേഷിക്കുന്നു. എന്തായാലും വരും തലമുറ കാണുന്ന കേരളം ഇന്നത്തെ തലമുറയുടെ കേരളത്തിൽ നിന്നും വ്യത്യസ്ഥമായിരിക്കും. ഈ മാറ്റങ്ങളിൽ കേരള തനിമ എങ്ങനെ സംരക്ഷിക്കാം? പുതിയ തലമുറക്കുവേണ്ടി നാം ഇതിനു ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു.

നിഗംബോധ് ഘാട്ടിലെ അഗ്നിനാളങ്ങൾ
പ്രേംനാഥ് ബാനർജിയുടെ മൃതശരീരവുമായി ഞങ്ങൾ ഡൽഹിയിലെ നിഗംബോധ് ഘാട്ടിൽ എത്തുമ്പോൾ സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു.
സൃഷ്ടാവായ ബ്രഹ്‌മാവു യമുനാ നദിയിൽ ഇവിടെയാണ് സ്നാനം ചെയ്തു നഷ്ടപ്പെട്ടു പോയ ഓർമ്മ ശക്തി വീണ്ടെടുത്തത്. അതിന്റെ ഓർമ്മക്കായി ഇന്ദ്രപ്രസ്ഥത്തിൽ വാണിരുന്ന പാണ്ഡവ രാജാവ് യുധിഷ്ഠിരൻ യമുനാ നദിയുടെ തീരത്തു നിഗംബോധ് ഘാട്ട് സ്ഥാപിച്ചു എന്നാണ് ഐതിഹ്യം. ഇവിടെ ശവദാഹം നടത്തുന്നത് ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അർഹിക്കുന്നു.

പ്രേംനാഥിന്റെ ശവദാഹം സ്വന്തം സ്ഥലമായ ലക്‌നൗവിൽ നടത്താതെ, എട്ടോ ഒൻപതോ ആൾക്കാരുടെ സാന്നിധ്യത്തിൽ ഡൽഹിയിൽ തന്നെ നടത്താൻ തീരുമാനിച്ചത് സ്വന്തം സഹോദരൻ ആയിരുന്നു. ഞാനും അതിൽ പങ്കു ചേർന്നു. അങ്ങനെ ഞാനും എന്റെ സുഹൃത്തിനു അന്തിമ യാത്രാ മൊഴി ചൊല്ലാൻ ഏതാനും കുടുംബാംഗങ്ങളോടൊപ്പം അവിടെ എത്തി. യുവതിയായ അയാളുടെ ഭാര്യ മൃണാളിനിയുടെ മനസ്സ് വേർപാടിന്റെ അസഹനീയമായ വേദനയിൽ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു. അകാലത്തിൽ പൊലിഞ്ഞ ആ ചെറുപ്പക്കാരന്റെ വിയോഗത്തിൽ എല്ലാവരുടെയും മുഖത്തു ദുഃഖം തളം കെട്ടിയിരുന്നു.
വാഹനത്തിൽ നിന്നും ശവ ശരീരം എടുത്തു മണ്ഡപത്തിൽ കിടത്തി. “രാമ നാമ സത്യ ഹേ” എന്ന് കൂടെയുള്ളവർ മന്ത്രിക്കുന്നുണ്ടായിരുന്നു. അവിടെയുള്ള ഷെഡ്ഡുകളിൽ പത്തു പതിനാലു ശവങ്ങൾ കത്തിയെരിയുന്നു. കത്തിയെരിയുന്ന മാംസത്തിന്റെ ദുർഗന്ധം നാസിക ദ്വാരങ്ങളിലേക്കു തുളച്ചു കയറി. കമുകറ പുരുഷോത്തമന്റെ ഗാന വരികൾ മനസ്സിൽ തേരോട്ടം നടത്തി. “ഇല്ല ജാതികള്‍ ഭേദ വിചാരം ഇവിടേ പുക്കവര്‍ ഒരു കൈ ചാരം...മന്നവനാട്ടേ യാചകനാട്ടേ വന്നിടും ഒടുവില്‍ വന്‍ ചിത നടുവില്‍”.
തൊട്ടടുത്ത് യമുനാ നദി നിസ്സംഗതയോടെ ഒഴുകിക്കൊണ്ടിരുന്നു. പിന്നിൽ ചെങ്കോട്ട നഷ്ടപ്പെട്ട പ്രൗഢിയെ ഓർമ്മപ്പെടുത്തിക്കൊണ്ടു തല താഴ്ത്തി നിൽപ്പുണ്ടായിരുന്നു. സെക്യൂരിറ്റി ഗാർഡ് അവിടെയുള്ള പണ്ഡിറ്റ്ജിയെ വിളിച്ചു. പണ്ഡിറ്റ്ജി ഒട്ടും സമയം പാഴാക്കാതെ നേരിട്ടു ബിസിനസ്സിലേക്കു കടന്നു. ചന്ദനം, പൂക്കൾ, വെണ്ണ, പാൽ, തേൻ, ചോറ്, വിറക്, ക്രിയ എല്ലാത്തിനുമുള്ള ചിലവ് പറഞ്ഞുറപ്പിച്ചു. മരണത്തിനു ശേഷം മുക്തി നേടാൻ, ഒരു പിടി ചാരമായി മാറാൻ അധികം ചിലവുള്ളതായി തോന്നിയില്ല. ഉടനെ തന്നെ ഷെഡിൽ ഒഴിഞ്ഞു കിടന്ന ഒരു സ്ഥലത്തേക്ക് ശവം മാറ്റാൻ കല്പിച്ചു. പണ്ഡിറ്റ്ജി പ്രേതാത്മാവിന്റെ പിതൃലോകത്തിലേക്കുള്ള യാത്രക്കുവേണ്ടിയുള്ള ഹൃദിസ്തമായ ശ്ലോകങ്ങൾ ജപിക്കാൻ തുടങ്ങി. അന്തരിച്ച മനുഷ്യാത്മാവിന്റെ പുണ്യങ്ങളോ പാപങ്ങളോ അവിടെ നിരത്തിയില്ല. ഇടയ്ക്കിടയ്ക്ക് അയാളുടെ പേരു മാത്രം ചോദിച്ചിരുന്നു. ശരീരം പഞ്ച ഭൂതങ്ങൾക്കു തിരിച്ചു അർപ്പിച്ചു. അയാളുടെ ശബ്ദം ആകാശത്തിനും, കണ്ണുകൾ സൂര്യഭഗവാനും, ശ്വാസം മാരുതനും അയാൾ അർപ്പിച്ചു. അന്ത്യേഷ്ടി കർമ്മങ്ങൾ അയാൾ പെട്ടെന്നു ചെയ്തു തീർത്തു. അവസാനം സ്വന്തം സഹോദരൻ ചിതയ്ക്കു ചുറ്റും വലം വെച്ച്, ചിതയുടെ തലയ്ക്കു തീ കൊളുത്തി. ഞങ്ങൾ ചിതയ്ക്ക് ചുറ്റും വലം വച്ചു. പണ്ഡിറ്റ്ജി കപാല ക്രിയ ചെയ്തു ആ ആത്മാവിനെ പുറത്തേക്കു ചാടിച്ചു. കഷ്ടിച്ച് ഒരു മണിക്കൂർ വേണ്ടി വന്നില്ല. ആ ജീവൻ ഒരു പിടി ചാമ്പലായി. അഗ്നിദേവൻ ആ മനുഷ്യാത്മാവിനെ യമലോകത്തിലേക്കു കൂട്ടിക്കൊണ്ടു പോയി, പിതൃക്കൾക്ക് കൂട്ടിരിക്കാൻ. ആ ചിതയിൽനിന്നുള്ള ചാരം പണ്ഡിറ്റ്ജി ഒരു മണ്കുടത്തിലാക്കി . ആ കുടവും തലയിൽ വച്ച് സഹോദരൻ പണ്ഡിറ്റ്ജിയോടൊപ്പം യമുനാ നദിയിലേക്കു നീങ്ങി. ക്രിസ്ത്യാനിയായ എന്നോടും കൂടെ ചെല്ലാൻ അയാൾ പറഞ്ഞു. ഞങ്ങൾ അത് യമുനാ നദിയിൽ ഒഴുക്കി. മൃത്യുവിൽ നിന്നും അമൃത്യുവിലേക്കുള്ള ആ ആത്മാവിന്റെ യാത്ര നിർവിഘ്‌നം തുടരാൻ. ഞാൻ ആ പടവിൽ ഇരുന്നു. കൂടെ എന്റെ സുഹൃത്തും. എന്റെ മനസ്സ് നിറയെ മരിച്ചു പോയ എന്റെ കൂട്ടുകാരന്റെ ഓർമ്മകൾ ആയിരുന്നു. ജീവിതത്തെയും മരണത്തെയും കുറിച്ചുമുള്ള തീവ്രമായ വികാരങ്ങളും.
II
അയാളുടെ മരണം ആകസ്മികമായിരുന്നു. ഞങ്ങൾ തൊട്ടടുത്ത ഫ്ളാറ്റുകളിലായിരുന്നു തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിൽ താമസിച്ചിരുന്നത്. അയാളും ഭാര്യയും അടങ്ങുന്ന ഒരു ചെറിയ കുടുംബം. അയാൾക്ക് അന്ന് 33 വയസ്സോളം പ്രായം വരും. ഭാര്യ നന്നേ ചെറുപ്പം. കുട്ടികൾ ഉണ്ടായിരുന്നില്ല. ഒരു ദിവസം രാവിലെ അയാളുടെ ഭാര്യ എന്റെ ഫ്ലാറ്റിലേക്ക് ഓടിക്കിതച്ചു വന്നു പറഞ്ഞു അയാൾക്ക് ശ്വസിക്കാൻ ബുദ്ധി മുട്ടുന്നു. രാത്രിയിൽ ഉറങ്ങിയിരുന്നില്ല എന്ന്. ഉടനെ തന്നെ ഞാനും അയൽവാസിയായ മറ്റൊരു സുഹൃത്തും അയാളെ സഫ്ദർജംഗ് ഹോസ്പിറ്റലിൽ എത്തിച്ചു. രണ്ടു ദിവസം തീവ്ര പരിചരണം നടത്തിയെങ്കിലും പ്രയോജനപ്പെട്ടില്ല. ഡോക്ടർമാരുടെ അഭിപ്രായ പ്രകാരം അയാളുടെ കിഡ്‌നികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഡയാലിസിസ് ചെയ്യണം. ഉടനെതന്നെ അയാളെ മൂൽചന്ദ് ഹോസ്പിറ്റലിലേക്ക് മാറ്റി. രണ്ടാഴ്ച്ചയോളം ഡയാലിസിസ് ചെയ്‌തെങ്കിലും അയാളെ രക്ഷപെടുത്താൻ മെഡിക്കൽ സയൻസിനു കഴിഞ്ഞില്ല. അവസാനം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കു മാറ്റിയെങ്കിലും അയാൾ അന്ത്യ ശ്വാസം വലിച്ചു. ഭാര്യയും, ഒരു സഹോദരനും, ഏതാനും സുഹൃത്തുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു അയാളെ പരിചരിക്കാൻ. ലക്‌നൗവിലേക്കു ശവം കൊണ്ട് പോയാൽ വയസ്സായ മാതാപിതാക്കൾക്ക് അയാളുടെ ശവം കാണുന്നതു താങ്ങാനാവില്ല എന്ന് പറഞ്ഞാണ് സ്വന്തം സഹോദരൻ തന്നെ ഡൽഹിയിൽ ശവദാഹം നടത്താൻ തീരുമാനിച്ചത്.
III
പ്രേംനാഥ് ബാനർജി സമർത്ഥനായ ഒരു യുവാവായിരുന്നു. അലിഗാർ മുസ്ലിം യുണിവേഴ്‌സിറ്റി യിൽ നിന്നും എം. എ. പൊളിറ്റിക്കൽ സയൻസിൽ ഫസ്റ്റ് റാങ്ക് നേടി കേന്ദ്ര ഗവണ്മെന്റ് സർവിസിൽ നിഷ്പ്രയാസം കടന്നു കേറിയവൻ. ഒരേ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്നെങ്കിലും വേറെ ബ്രാഞ്ചുകളിൽ ആയിരുന്നതുകൊണ്ടും ഒരുമിച്ചു കൂടുതൽ സമയം ചിലവഴിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ അയൽവാസി എന്ന നിലയിൽ പലപ്പോഴും അയാളെയും ഭാര്യയേയും കണ്ടു മുട്ടാറുണ്ടായിരുന്നു. ഒരു ദിവസം അയാൾ എന്റെ ഉപദേശം തേടി വന്നു. സീനിയർ ഉദ്യോഗസ്ഥൻ പല കാരണങ്ങളും കൊണ്ടും തന്നോട് വെറുപ്പും നീരസവും കാണിച്ചിരുന്നു. അവസാനം ഒരു കേസിൽ കുടുക്കി റെഗുലർ ഡിപ്പാർട്മെന്റൽ എൻക്വയറി തുടങ്ങിയിരിക്കയാണ്. കേസ് പഠിച്ചു തന്നെ ഡിഫൻഡ് ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കാനാണ് അയാൾ വന്നത്. അക്കാലത്തു എനിക്ക് പിടിപ്പതു ജോലി ഉണ്ടായിരുന്നത് കൊണ്ട് അത് എനിക്ക് വിഷമമാണ് എന്ന് പറഞ്ഞു അയാളെ തിരിച്ചു വിട്ടു. നിരാശയും മാനസിക സംഘർഷവും അയാളുടെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു. ഏതാനും ആഴ്ചകൾ കഴിഞ്ഞില്ല അയാൾ അസുഖം ബാധിച്ചു ഈ ലോകത്തോട് വിട പറഞ്ഞു. ആ ചെറുപ്പക്കാരന്റെ ജീവിതവും അന്ത്യവും എന്നെ വേദനിപ്പിച്ചു. അവസാന നാളുകളിലും സഹായിക്കാൻ സാധിക്കാഞ്ഞതിലുള്ള കുറ്റബോധവും മനസിനെ ഗ്രസിച്ചു.
IV
നിഗം ബോധ് ഘാട്ടിന്റെ യമുനാ നദിയിലേക്കുള്ള പടവുകളിൽ ഞാനും കൂട്ടുകാരനും ഇരുപ്പുറപ്പിച്ചു. ആ ശ്മശാന മൂകത എന്റെ മനസ്സിന്റെ ഭാരം വർദ്ധിപ്പിച്ചു. അവിടെയുള്ള ചിതകളിലെ അഗ്നി എന്നെ ആവാഹിക്കുന്നതായി തോന്നി. “അവനിയിലെ ആത്മവിദ്യാലയത്തിൽ” ഞാൻ ഒരു വിദ്യാർത്ഥി ആയി.
“ജീവിതവും മരണവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ. ഇരട്ടകളായ ഗംഗയും യമുനയും പോലെ. യമദേവന്റെ വിളി എപ്പോൾ വേണമെങ്കിലും ആർക്കും വരാം. പല രീതിയിലും.” കൂട്ടുകാരൻ ഓർമ്മിപ്പിച്ചു.
അസ്വസ്ഥമായ എന്റെ മനസ്സ് ചിന്തയിലാണ്ടിരുന്നു. “ആ അന്ത്യ സമയവും കാത്തു ഞാനും അനന്തമായ അറിവിന്റെ പന്ഥാവിലേക്കുള്ള ആ ശാന്തി കവാടത്തിൽ ഓരോ നിമിഷവും മുട്ടുന്നു. നിഗംബോധ് ഘാട്ടിലേക്കുള്ള യാത്രയിൽ എന്റെ ജീവിതം തുടരുന്നു. സഹോദരങ്ങളായ യാമിയുടെയും യമന്റെയും കളിപ്പാട്ടങ്ങളായി. ”
“അസതോ മാ സത് ഗമയാ , തമസോ മാ ജ്യോതിർ ഗമയാ, മൃത്യോ മാ അമൃതം ഗമയാ, ഓം ശാന്തി, ശാന്തി ” എന്ന് ഞാൻ മനസ്സിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു.
യമുനാ നദി നിസ്സംഗതയോടെ ശ്യാമ സുന്ദര വശ്യതയോടെ ഒഴുകിക്കൊണ്ടേയിരുന്നു. തിരിഞ്ഞു നോക്കിയപ്പോൾ ചെങ്കോട്ട ആ ഇരുട്ടിൽ എന്നേ നോക്കി പരിഹസിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ തിരിച്ചു നടന്നു ജീവിതം തുടരാൻ.

Subscribe to:
Comments (Atom)