കേരളാ റൈറ്റേഴ്‌സ് ഫോറം കുര്യൻ മ്യാലിൽ എഴുതിയ “ചിത്ര ശലഭങ്ങൾ കുമ്പസാരിക്കുന്നു” എന്ന നോവൽ പ്രകാശനം ചെയ്തു
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റൺ ഡിസംബർ 17, 2017 ഞായറാഴ്ച്ച സ്റ്റാഫോർഡിലെ കേരള ഹൗസിൽ പ്രതിമാസ സമ്മേളനം നടത്തി. ഡോ. മാത്യു വൈരമണ് അദ്ധ്യക്ഷം വഹിച്ചു. കുര്യൻ മ്യാലിൽ എഴുതിയ “ചിത്ര ശലഭങ്ങൾ കുമ്പസാരിക്കുന്നു” എന്ന നോവൽ ഡോ. മാത്യു വൈരമണ് മാഗ് (മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ) പ്രസിഡന്റ് തോമസ് ചെറുകരക്കു ഒരു കോപ്പി നൽകി പ്രകാശനം ചെയ്തു.
രണ്ടു യുവമിഥുനങ്ങളുടെ പ്രേമബന്ധവും അവർ അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങളും സാമൂഹ്യ ബന്ധനങ്ങളും, വിധിയുടെ ബലിയാടുകളായി ആത്മീയതയിലേക്കുള്ള അവരുടെ രക്ഷപെടലും, അവയിൽനിന്ന് മോചനം നേടി വിവാഹിതരായി അമേരിക്കയിൽ പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കുന്ന കത്തോലിക്കാ സഭയിലെ ഒരു പുരോഹിതന്റെയും കന്യാസ്ത്രീയുടെയും ജീവിത കഥയാണ് നോവലിസ്റ്റ് ഈ കഥയിൽ അവതരിപ്പിക്കുന്നത്. ആത്മീയതയും ലൗകീകതയും ആണ് ഈ നോവലിലെ പ്രതിപാദ്യ വിഷയം.
ടോം വിരുപ്പൻ അവതരിപ്പിച്ച “ധ്യാനം” എന്ന ലേഖനത്തെക്കുറിച്ചു ഗഹനമായ ചർച്ച നടന്നു. വേദങ്ങളിലും ഉപനിഷദുകളിലും അധിഷ്ഠിതമായ ആർഷഭാരതത്തിന്റെ തപസിന്റെയും മന്ത്രോച്ചാരണ ധ്യാനങ്ങളുടെയും പാരമ്പര്യങ്ങൾ മനുഷ്യ മനസ്സിനെ ആധ്യാത്മിക തലങ്ങളിലേക്ക് എത്തിക്കുന്നു എന്ന് ലേഖകൻ അഭിപ്രായപ്പെട്ടു. സാധാരണ മനുഷ്യ ജീവിതത്തിന്റെ പിരി മുറുക്കങ്ങളിൽ നിന്നും മനസ്സിനെ മോചിപ്പിച്ചു മനസ്സിന് ശാന്തതയും സൗഖ്യവും ധ്യാനം പ്രദാനം ചെയ്യുന്നു. ധ്യാനം വിവേകത്തിലേക്കും ജ്ഞാനത്തിലേയ്ക്കുമുള്ള കവാടമാണെന്നും അതീന്ദ്രിയ ധ്യാനവും യോഗ പരിശീലനവും ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ പരിപോഷിപ്പിക്കുമെന്നും സദസ് അഭിപ്രായപ്പെട്ടു. അതേ സമയം ധ്യാനങ്ങളുടെ പേരിൽ നടക്കുന്ന ചൂഷണങ്ങൾ മനുഷ്യർ തിരിച്ചറിയണമെന്നും അഭിപ്രായം ഉയർന്നു.
തുടർന്ന് ടി. എൻ. സാമുവേൽ തന്റെ “പറയാതെ വയ്യ” എന്ന കവിത അവതരിപ്പിച്ചു. ശാസ്ത്രം അതിവേഗം കുതിച്ചു പായുമ്പോൾ യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന മത സംഹിതകളോടും അവയ്ക്കു ബലിയാടാകുന്ന മനുഷ്യരോടുമുള്ള കവിയുടെ രോഷമാണ് കവിതയിൽ പ്രതിഫലിക്കുന്നത്. ശാസ്ത്രവും, യുക്തിയും, വിശ്വാസങ്ങളും എങ്ങനെ പൊരുത്തപ്പെടുന്നു അല്ലെങ്കിൽ പൊരുത്തപ്പെടാതിരിക്കുന്നു എന്നതിനെക്കുറിച്ചു ചർച്ച നടന്നു.
ചർച്ചകളിൽ ജോൺ മാത്യു, മാത്യു നെല്ലിക്കുന്നേൽ, ദേവരാജ കുറുപ്പ്, അനിൽകുമാർ ആറന്മുള, ഡോ. മാത്യു വൈരമണ്, ജോൺ കുന്തറ, ഈശോ ജേക്കബ്, ടി. എൻ.സാമുവേൽ, മാത്യു മത്തായി, ടോം വിരുപ്പൻ,, തോമസ് ചെറുകര, ശ്രീമതി ബോബി മാത്യു, ശ്രീമതി ഗ്രേസി നെല്ലിക്കുന്നേൽ,, ഇന്ദ്രജിത് നായർ,, ജോസഫ് പൊന്നോലി,, മോട്ടി മാത്യു, കുരിയൻ മ്യാലിൽ, റോഷൻ ജേക്കബ് എന്നിവർ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി.