Friday, December 22, 2017

കേരളാ റൈറ്റേഴ്‌സ് ഫോറം കുര്യൻ മ്യാലിൽ എഴുതിയ “ചിത്ര ശലഭങ്ങൾ കുമ്പസാരിക്കുന്നു” എന്ന നോവൽ പ്രകാശനം ചെയ്തു

കേരളാ റൈറ്റേഴ്‌സ് ഫോറം കുര്യൻ മ്യാലിൽ എഴുതിയ “ചിത്ര ശലഭങ്ങൾ കുമ്പസാരിക്കുന്നു” എന്ന നോവൽ പ്രകാശനം ചെയ്തു

കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റൺ ഡിസംബർ 17, 2017 ഞായറാഴ്ച്ച സ്റ്റാഫോർഡിലെ കേരള ഹൗസിൽ പ്രതിമാസ സമ്മേളനം നടത്തി. ഡോ. മാത്യു വൈരമണ് അദ്ധ്യക്ഷം വഹിച്ചു. കുര്യൻ മ്യാലിൽ എഴുതിയ “ചിത്ര ശലഭങ്ങൾ കുമ്പസാരിക്കുന്നു” എന്ന നോവൽ ഡോ. മാത്യു വൈരമണ് മാഗ് (മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ) പ്രസിഡന്റ് തോമസ് ചെറുകരക്കു ഒരു കോപ്പി നൽകി പ്രകാശനം ചെയ്തു.

രണ്ടു യുവമിഥുനങ്ങളുടെ പ്രേമബന്ധവും അവർ അനുഭവിക്കുന്ന മാനസിക സംഘര്ഷങ്ങളും സാമൂഹ്യ ബന്ധനങ്ങളും, വിധിയുടെ ബലിയാടുകളായി ആത്മീയതയിലേക്കുള്ള അവരുടെ രക്ഷപെടലും, അവയിൽനിന്ന് മോചനം നേടി വിവാഹിതരായി അമേരിക്കയിൽ പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കുന്ന കത്തോലിക്കാ സഭയിലെ ഒരു പുരോഹിതന്റെയും കന്യാസ്ത്രീയുടെയും ജീവിത കഥയാണ് നോവലിസ്റ്റ് ഈ കഥയിൽ അവതരിപ്പിക്കുന്നത്. ആത്മീയതയും ലൗകീകതയും ആണ് ഈ നോവലിലെ പ്രതിപാദ്യ വിഷയം.

ടോം വിരുപ്പൻ അവതരിപ്പിച്ച “ധ്യാനം” എന്ന ലേഖനത്തെക്കുറിച്ചു ഗഹനമായ ചർച്ച നടന്നു. വേദങ്ങളിലും ഉപനിഷദുകളിലും അധിഷ്ഠിതമായ ആർഷഭാരതത്തിന്റെ തപസിന്റെയും മന്ത്രോച്ചാരണ ധ്യാനങ്ങളുടെയും പാരമ്പര്യങ്ങൾ മനുഷ്യ മനസ്സിനെ ആധ്യാത്മിക തലങ്ങളിലേക്ക് എത്തിക്കുന്നു എന്ന് ലേഖകൻ അഭിപ്രായപ്പെട്ടു. സാധാരണ മനുഷ്യ ജീവിതത്തിന്റെ പിരി മുറുക്കങ്ങളിൽ നിന്നും മനസ്സിനെ മോചിപ്പിച്ചു മനസ്സിന് ശാന്തതയും സൗഖ്യവും ധ്യാനം പ്രദാനം ചെയ്യുന്നു. ധ്യാനം വിവേകത്തിലേക്കും ജ്ഞാനത്തിലേയ്ക്കുമുള്ള കവാടമാണെന്നും അതീന്ദ്രിയ ധ്യാനവും യോഗ പരിശീലനവും ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ പരിപോഷിപ്പിക്കുമെന്നും സദസ് അഭിപ്രായപ്പെട്ടു. അതേ സമയം ധ്യാനങ്ങളുടെ പേരിൽ നടക്കുന്ന ചൂഷണങ്ങൾ മനുഷ്യർ തിരിച്ചറിയണമെന്നും അഭിപ്രായം ഉയർന്നു.

തുടർന്ന് ടി. എൻ. സാമുവേൽ തന്റെ “പറയാതെ വയ്യ” എന്ന കവിത അവതരിപ്പിച്ചു. ശാസ്ത്രം അതിവേഗം കുതിച്ചു പായുമ്പോൾ യുക്തിക്കും ശാസ്ത്രത്തിനും നിരക്കാത്ത അന്ധ  വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന മത സംഹിതകളോടും അവയ്ക്കു ബലിയാടാകുന്ന മനുഷ്യരോടുമുള്ള കവിയുടെ രോഷമാണ് കവിതയിൽ പ്രതിഫലിക്കുന്നത്. ശാസ്ത്രവും, യുക്തിയും, വിശ്വാസങ്ങളും എങ്ങനെ പൊരുത്തപ്പെടുന്നു അല്ലെങ്കിൽ പൊരുത്തപ്പെടാതിരിക്കുന്നു എന്നതിനെക്കുറിച്ചു ചർച്ച നടന്നു.

ചർച്ചകളിൽ ജോൺ മാത്യു, മാത്യു നെല്ലിക്കുന്നേൽ, ദേവരാജ കുറുപ്പ്, അനിൽകുമാർ ആറന്മുള, ഡോ. മാത്യു വൈരമണ്, ജോൺ കുന്തറ, ഈശോ ജേക്കബ്, ടി. എൻ.സാമുവേൽ, മാത്യു മത്തായി, ടോം വിരുപ്പൻ,, തോമസ് ചെറുകര, ശ്രീമതി ബോബി മാത്യു, ശ്രീമതി ഗ്രേസി നെല്ലിക്കുന്നേൽ,, ഇന്ദ്രജിത് നായർ,, ജോസഫ് പൊന്നോലി,, മോട്ടി മാത്യു, കുരിയൻ മ്യാലിൽ, റോഷൻ ജേക്കബ് എന്നിവർ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

Monday, November 20, 2017

കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റൺ പ്രൊഫ. ഡാ. കെ. യു. ചാക്കോയ്ക്ക് സ്വീകരണം നൽകി


കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റൺ പ്രൊഫ. ഡാ. കെ. യു. ചാക്കോയ്ക്ക് സ്വീകരണം നൽകി.

Inline image 5
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റൺ നവംബർ 19 , 2017 ഞായറാഴ്ച്ച സ്റ്റാഫോർഡിലെ കേരള ഹൗസിൽ സമ്മേളിച്ചു. ഫോറം പ്രസിഡന്റ് ഡാ. സണ്ണി എഴുമറ്റൂർ അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തിൽ മൂവാറ്റുപുഴ നിർമല കോളേജിൽ നിന്നും വിരമിച്ച സംസ്‌ക്രൂത പണ്ഡിതൻ പ്രൊഫ. ഡാ. കെ. യു. ചാക്കോയ്ക്ക് സ്വീകരണം നൽകുകയുണ്ടായി.

Inline image 1പ്രൊഫ. ചാക്കോ തന്റെ പ്രസംഗത്തിൽ മലയാള ഭാഷയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അധഃപതനത്തെക്കുറിച്ചു സൂചിപ്പിക്കുകയുണ്ടായി. മലയാള ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾ വിരളം. നല്ല എഴുത്തുകാരുടെ അഭാവം മലയാള സാഹിത്യത്തെയും ബാധിച്ചിരിക്കുന്നു. മറുനാടൻ മലയാളികൾ ഇന്നും മലയാള ഭാഷയെ സ്നേഹിക്കുന്നതിൽ അദ്ദേഹം അത്ഭുതപ്പെട്ടു. പ്രവാസി മലയാളികളുടെ സാഹിത്യ സംഭാവനകൾ കേരളത്തിൽ അറിയപ്പെടേണ്ടതാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർഷ ഭാരത സംസ്കാരത്തെക്കുറിച്ചും, ഋഷിവര്യന്മാരുടെ ഈശ്വര സങ്കല്പത്തെക്കുറിച്ചും അദ്ദേഹം സുദീർഘം പ്രഭാഷണം നടത്തി.
തന്റെ ‘യേശു സഹസ്രനാമം’ എന്ന സംസ്‌കൃത കൃതിയെക്കുറിച്ചു അദ്ദേഹം തുടർന്ന് സംസാരിച്ചു. പ്രൊഫ. ഡാ. കെ. യു. ചാക്കോയ്ക്ക് ശ്രി മാത്യു നെല്ലിക്കുന്ന് കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ “മഴവില്ലിന് എത്ര നിറം”, “സൂര്യനിൽ ഒരു തണൽ” എന്നീ പ്രസിദ്ധീകരണങ്ങൾ സമ്മാനിക്കുകയുണ്ടായി.
അമേരിക്കയിലെ ഇ-മലയാളീ ഓൺലൈൻ വാർത്താ സാഹിത്യ മാധ്യമം നൽകിയ സ്പെഷ്യൽ റെക്കഗ്നിഷൻ അവാർഡ് ശ്രി ജോൺ കുന്തറയ്ക്കു ഡാ. സണ്ണി എഴുമറ്റൂർ സമ്മാനിക്കുകയുണ്ടായി. ഇ-മലയാളീ സാഹിത്യ അവാർഡ് ലഭിച്ച ശ്രി ജോൺ മാത്യുവിനേയും ഫോറം അനുമോദിച്ചു.
തുടർന്ന് നടന്ന സാഹിത്യ സമ്മേളനത്തിൽ ശ്രി ജോസഫ് പൊന്നോലി ‘പരദൂഷണം (പി. ഡി.) മേരി “ എന്ന തന്റെ നർമ്മ കഥ അവതരിപ്പിച്ചു. രൂക്ഷ പരിഹാസം നിറഞ്ഞ, സമകാലീന പ്രസക്തിയുള്ള, നർമത്തിൽ ചാലിച്ച തന്റെ ആക്ഷേപ കൃതി സദസ്സ് ആസ്വദിച്ചു. രാഷ്ട്രീയ സാമൂഹ്യ ആദ്ധ്യാത്മിക മേഖലകളിലെ ജീര്ണതയെ പരിഹാസ രൂപേണ കഥാകൃത്ത്‌ ഈ നർമ്മ കഥയിലൂടെ ചൂണ്ടിക്കാണിക്കുകയാണ് .


Inline image 2പിന്നീട് ശ്രി ജോസഫ് തച്ചാറ തന്റെ ‘സ്വപ്‌നപഥം’ എന്ന കവിത അവതരിപ്പിച്ചു. ഗാഢ നിദ്രയിൽ സ്വപ്ന ലോകത്തു സഞ്ചരിച്ചു അനുഭൂതികൾ അയവിറക്കിയും, അജ്ഞാത ഭൂതങ്ങളുടെ കൂടെയും, ബന്ധനങ്ങളുടെ പടുകുഴിയിൽ വീണും കഴിയുമ്പോൾ, ഞെട്ടിയുണർന്നു കാണുന്ന യുക്തിലോകം -- സ്വപ്നങ്ങളുടെയും യാഥാർഥ്യത്തിന്റെയും അന്തരം സൂചിപ്പിക്കുന്നു.




Inline image 4
ചർച്ചകളിൽ ഡാ. സണ്ണി എഴുമറ്റൂർ, മാത്യു നെല്ലിക്കുന്ന്, ജോൺ മാത്യു, ഡാ. മാത്യു വൈരമണ്, മാത്യു മത്തായി, പൗലോസ് പീറ്റർ, ബാബു കുരവക്കൽ, ഈശോ ജേക്കബ്, ജോസഫ് തച്ചാറ, നൈനാൻ മാത്തുള്ള,ശ്രീമതി ബോബി മാത്യു, ശ്രീമതി ഗ്രേസി നെല്ലിക്കുന്നേൽ, ജോസഫ് മണ്ഡപം,, തോമസ് കെ. വര്ഗീസ്, ജോൺ കുന്തറ, ജോസഫ് പൊന്നോലി എന്നിവർ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി.


അടുത്ത മീറ്റിംഗ് ഡിസംബർ 17, 2017 നു കൂടുന്നതായിരിക്കും.
Inline image 3

Friday, July 28, 2017

"നമ്മുടെ ലോകം" - ഏപ്രിൽ - ജൂൺ 2017

"നമ്മുടെ ലോകം" - ഏപ്രിൽ - ജൂൺ 2017
ജർമ്മനിയിൽ നിന്നുമുള്ള  മറുനാടൻ  പ്രസിദ്ധീകരണം

"നമ്മുടെ ലോകം" - ഏപ്രിൽ - ജൂൺ 2017

Monday, July 17, 2017

"സൂര്യനിൽ ഒരു തണൽ"

കേരളാ റൈറ്റേഴ്‌സ് ഫോറം യു.എസ്.എ. യുടെ "സൂര്യനിൽ ഒരു തണൽ" എന്ന 29 -ാമത് വാർഷിക സ്മരണിക (പതിനാലാമത്തെ പുസ്തകം--സാഹിത്യ കൃതികളുടെ സമാഹാരം) ഹ്യുസ്റ്റണിൽ ജൂൺ 18, 2017 നു മാത്യു നെല്ലിക്കുന്ന് പ്രകാശനം ചെയ്തപ്പോൾ:
https://m.youtube.com/watch?v=euxYmGDKdhU

പുസ്തകം വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക
സൂര്യനിൽ ഒരു തണൽ


Friday, March 3, 2017

കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റൺ തീവ്രവാദത്തെക്കുറിച്ചു ചർച്ച നടത്തി

16938993_10155103457889686_1695934526412022707_n.jpg
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റൺ  ഫെബ്രുവരി 26, 2017 ഞായറാഴ്ച്ച  സ്റ്റാഫോർഡിലെ ദേശി റെസ്റ്റോറന്റിൽ കൂടുകയുണ്ടായി.
ശ്രീ ദേവരാജ് കുറുപ്പ് കാരാവള്ളിൽ സാഹിത്യ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചു.
ജോസഫ്  പൊന്നോലിചാവേറുമായി ഒരഭിമുഖം” എന്ന തന്റെ ലേഖനം വായിച്ചവതരിപ്പിച്ചു.  രാജീവ് ഗാന്ധി വധക്കേസിന്റെ അന്വേഷണ സംഘങ്ങളുടെ ഭാഗമായി 1992 ൽ ശ്രീലങ്ക സന്ദർശിച്ചപ്പോൾ,  എൽ.ടി. ടി.ഈ.  യുടെ ചാവേർ പടയുടെ അംഗമായിരുന്ന  ശിവരാസന്റെ അനുജത്തിയെ കണ്ടു മുട്ടിയ  അനുഭവമാണ് അദ്ദേഹം വിവരിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ ഭീകരതയെയും തീവ്രവാദത്തെയും സൃഷ്ടിക്കുന്ന രാഷ്ട്രീയ സാമൂഹ്യ ഘടകങ്ങളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് സമകാലീന തീവ്രവാദങ്ങളിലേക്കു ലേഖനം വിരൽ ചൂണ്ടുന്നു. “ഭീകരരായി മുദ്ര കുത്തിയ മനുഷ്യക്കോലങ്ങളുടെ കാണാപ്പുറം കാണാതെ ഭീകരത തുടച്ചു മാറ്റാൻ കഴിയുമോ” എന്ന പ്രസക്തമായ ചോദ്യത്തിലാണ് ലേഖനം അവസാനിക്കുന്നത്. .
തീവ്രവാദത്തെക്കുറിച്ചു സുദീർഘമായ ഒരു ചർച്ച നടന്നു. വർഗീയതയിൽ നിന്നും ഉടലെടുക്കുന്ന അസഹിഷ്ണതയും അക്രമങ്ങളും ന്യായീകരിക്കാൻ സാധിക്കുകയില്ല.  സാമ്പത്തിക അസമത്വവും വിവേചനവും സൃഷ്ടിക്കുന്ന
സാമൂഹ്യ സംഘര്‍ഷവും സംഘട്ടനവും ഒഴിവാക്കാൻ രാഷ്ട്രീയ സാമുദായിക സാമ്പത്തിക സംവിധാനം ശ്രമിക്കേണ്ടതാണ്. അക്രമം ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. മതത്തിന്റെ പേരിൽ നടക്കുന്ന ഭീകരത തുടച്ചു മാറ്റുവാൻ മത സംഘടനകളും അംഗങ്ങളും  മുൻകൈ എടുക്കണം. അത്യന്തികമായി മനുഷ്യ മനസ്സ് മാറണം. അനീതിക്കെതിരെ പ്രതികരിക്കണം. എന്നീ ആശയങ്ങൾ ചർച്ചയിൽ നിന്നും ഉടലെടുത്തു.



തുടർന്ന് ജോസഫ് തച്ചാറ “തെരുവു നായ” എന്ന ലേഖനം അവതരിപ്പിച്ചു. കേരളത്തിലെ തെരുവു നായ പ്രശ്നത്തിനു പരിഹാരമായി നായ്ക്കളെ കൊന്നു അവയുടെ മാംസം  നായ മാംസം തിന്നുന്ന നാടുകളിലേക്ക് കയറ്റുമതി ചെയ്താൽ നായ പ്രശ്നവും, തൊഴിൽ പ്രശ്നവും പരിഹരിക്കാം എന്ന ഒരു നിർദ്ദേശമാണ് ലേഖനത്തിന്റെ ഉള്ളടക്കം.
16939150_10155103458099686_2003938092783085995_n.jpg
.
ശ്രീ ദേവരാജ് കുറുപ്പ് കാരാവള്ളിൽ  “ഒരു ചെറു കിളിപ്പാട്ട്” എന്ന കവിത ആലപിച്ചു. എഴുത്തച്ഛന്റെ കിളിപ്പാട്ടു മാതൃകയിൽ കിളിയെക്കൊണ്ട്  ഒരു ഇണക്കിളികളുടെ കദന കഥ പാടിക്കുകയാണ് കവി.


ചർച്ചയിൽ മാത്യു മത്തായി, ഈശോ ജേക്കബ്, റോയ്, ജോസഫ് തച്ചാറ, നൈനാൻ മാത്തുള്ള, ടൈറ്റസ് ഈപ്പൻ, ജോർജ് പാംസ് ആര്ട്ട്, റോഷൻ ജേക്കബ്, ഡാ. സണ്ണി എഴുമറ്റൂർ, ബാബു കുരവക്കൽ, വത്സൻ മഠത്തിപ്പറമ്പിൽ,  ശ്രീമതി ബോബി മാത്യു,  ജോൺ മാത്യു, ദേവരാജ കുറുപ്പ്  എന്നിവർ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി.  
അടുത്ത മീറ്റിംഗ് മാർച്ച് 26, 2017 നു കൂടുന്നതായിരുക്കും. പ്രൊഫ. മരിയൻ ഹില്ലർ “ഇവൊല്യൂഷൻ  ഓഫ് മോഡേൺ സോഷ്യൽ എത്തിക്സ് “ (ആധുനിക സന്മാർഗ ശാസ്ത്രത്തിന്റെ ആവിർഭാവം” എന്ന വിഷയത്തെക്കുറിച്ച്  സംസാരിക്കുന്നതായിരിക്കും.


Wednesday, February 1, 2017

കേരള റൈറ്റേഴ്‌സ് ഫോറം-ഹ്യുസ്റ്റൺ (യു. എസ്. എ) ജോൺ മാത്യുവിന്റെ ‘ഭൂമിക്കുമേലൊരു മുദ്ര’ എന്ന നോവലിനെക്കുറിച്ചു ചർച്ച നടത്തി

കേരള റൈറ്റേഴ്‌സ് ഫോറം ഹ്യുസ്റ്റൺ,  2017 ജനുവരി 29 നു സ്റ്റാഫോർഡിലെ ദേശി റെസ്റ്റാറന്റിൽ  സമ്മേളിക്കുകയുണ്ടായി.
 ശ്രീ മാത്യു മത്തായി മോഡറേറ്റർ ആയി നടന്ന സാഹിത്യ സമ്മേളനത്തിൽ ശ്രീ
ജോൺ മാത്യു (മല്ലപ്പള്ളി) എഴുതിയ ‘ഭൂമിക്കുമേലൊരു മുദ്ര’ എന്ന നോവലിനെപ്പറ്റി സുദീര്ഘവും, ഗഹനവുമായ ചർച്ച നടന്നു.  ശ്രീ പീറ്റർ ജി. പൗലോസ് നോവലിനെക്കുറിച്ചു ഒരു നീണ്ട നിരൂപണ പ്രബന്ധം  അവതരിപ്പിച്ചു. നോവലിലെ  കഥാപാത്രങ്ങളുടെയും ഇതിവൃത്തത്തിന്റെയും സങ്കീർണത അപഗ്രഥിച്ചുകൊണ്ട്, നോവലിൽ അമേരിക്കൻ മലയാളി  ജീവിതവും കുടിയേറ്റവുമാണ് പ്രധാനമായ വിഷയമെങ്കിലും, മലയാളിയുടെ ഗൃഹാതുരത്വം വിവരിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.  മറഞ്ഞുപോകുന്ന കേരള ഗ്രാമീണ ഭംഗിയും,  പഴയ കാല ഗ്രാമീണ ജീവിതവും നോവലിൽ വര്ണിക്കുന്നത്  പുതിയ തലമുറയ്ക്ക് പുതിയ അറിവും ഉത്തേജനവും നൽകട്ടെ എന്ന് ശ്രീ പൗലോസ് അഭിപ്രായപ്പെട്ടു. മലയാള സാഹിത്യത്തിന് ഈ നോവൽ ഒരു മുതൽക്കൂട്ടാണ് എന്ന് ശ്രി പൗലോസ് അഭിപ്രായപ്പെട്ടു.



തുടർന്ന് ശ്രീ ജോസഫ് പൊന്നോലി നോവലിലെ ദാര്ശനീയതയെക്കുറിച്ചുള്ള തന്റെ ലേഖനം അവതരിപ്പിച്ചു.  യാത്രയാണ് ഈ നോവലിന്റെ കേന്ദ്ര ബിന്ദു. ടോമിയുടെ ജീവിതയാത്ര. അമേരിക്കയിലെ നോർത്ത് കരോലിന, ഡിട്രോയിറ്റ്, ഹ്യുസ്റ്റൺ എന്നിവിടങ്ങളിലെ അമേരിക്കൻ ജീവിതം. അതിനോട് കെട്ടിപ്പിണഞ്ഞു കിടക്കുന്ന പല പല യാത്രകൾ. യാത്ര എന്ന ചരടു കൊണ്ട് ഏകദേശം 50 കഥാപാത്രങ്ങളെയും അവരുടെ ജീവിതത്തെയും ഈ നോവലിൽ ബന്ധിപ്പിക്കുന്നു. മനുഷ്യ യാത്രക്ക് അന്ത്യമില്ല, അത് പുതിയ പുതിയ ലോകങ്ങളിലേക്കും, പ്രതീക്ഷകളിലേക്കും തുടർന്നുകൊണ്ടേയിരിക്കുന്നു എന്നുള്ള സന്ദേശമാണ് ഈ നോവലിൽ താൻ കാണുന്ന ദാര്ശനീയ വീക്ഷണത്തിന്റെ അന്തസത്ത എന്ന്  പൊന്നോലി അഭിപ്രായപ്പെട്ടു.


ശ്രി ദേവരാജ കുറുപ്പ് തന്റെ നിരൂപണ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട്  ഈ നോവൽ അമേരിക്കൻ കുടിയേറ്റത്തെക്കുറിച്ചും, അമേരിക്കൻ മലയാളി ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും തന്റെ കഥാപാത്രങ്ങളിൽക്കൂടി വളരെ ഭംഗിയായി അവതരിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി നോവലിസ്റ്റിനെ അഭിനന്ദിച്ചു.


തുടർന്ന് നടന്ന ചർച്ചയിൽ ശ്രി ഈശോ ജേക്കബ്, ഡാ. മാത്യു വൈരമണ്, മാത്യു വി. മത്തായി, ജോൺ ബി. കുന്തറ, ജോർജ് പാംസ്, ജോസഫ് ജേക്കബ്, ബോബി മാത്യു, ജോസഫ് ജെ. തച്ചാറ, റോഷൻ ജേക്കബ്, സാലസ് എബ്രഹാം, കോറസ് പീറ്റർ, സലിം അറക്കൽ, വിൽ‌സൺ മാത്യു, റോയ് ടിറ്റി എന്നിവർ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി.

പിന്നീട് ശ്രീ ജോസഫ് തച്ചാറ ‘ദൈവങ്ങളുടെ  സ്വന്തം’ എന്ന തന്റെ കവിതാ പാരായണം നടത്തി.  മത ഭ്രാന്തിനെക്കുറിച്ചു ആകുലപ്പെടുന്ന ഒരു കവിയുടെ തേങ്ങുന്ന ഹൃദയമാണ് ഈ കവിതയിലൂടെ തച്ചാറ അവതരിപ്പിച്ചത്.


കലാഭവനിൽ ദീർഘ കാലം ഗായകനും, സംഗീത സംവിധായകനുമായി പ്രവർത്തിച്ച ശ്രി കോറസ് പീറ്റർ മനോഹരമായ ഒരു പഴയ ഗാനം പാടി സദസ്സിനെ പുളകം കൊള്ളിക്കുകയുണ്ടായി.



Sunday, January 8, 2017

പ്രൊഫ. ജോസഫ് എം. ചെറുവേലിയുടെ "A Passage to America" ഒരു ദത്തു പുത്രന്റെ ആത്മകഥ





പ്രൊഫ. ജോസഫ് എം. ചെറുവേലിയുടെ "A Passage to America" (അമേരിക്കയിലേക്ക് ഒരു  പ്രയാണം -- ഒരു  ദത്തു പുത്രന്റെ ആത്മകഥ) "A Passage to America: Notes of an Adopted Son is an anecdotal autobiography of Prof. Joseph M. Cheruvelil, a naturalized citizen of the United States. Submerged in this long narrative is a social history of three generations from British subjects in India to Baby Boomers and Millennials in America. Prof. Cheruvelil, who taught many years at St. John's University in New York, is a Catholic in religion, a Hindu in culture, a conservative in politics, and an eclectic in taste.


The book abounds with succinct comments on the major issues and potentates of the world from a global perspective. Education is its primary theme, geography and history its guides, and myths and legends its images."

സുധീർ പണിക്കവീട്ടിൽ എഴുതിയ നിരൂപണം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
http://emalayalee.com/varthaFull.php?newsId=135909