കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റൺ പ്രൊഫ. ഡാ. കെ. യു. ചാക്കോയ്ക്ക് സ്വീകരണം നൽകി.
കേരളാ റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റൺ നവംബർ 19 , 2017 ഞായറാഴ്ച്ച സ്റ്റാഫോർഡിലെ കേരള ഹൗസിൽ സമ്മേളിച്ചു. ഫോറം പ്രസിഡന്റ് ഡാ. സണ്ണി എഴുമറ്റൂർ അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തിൽ മൂവാറ്റുപുഴ നിർമല കോളേജിൽ നിന്നും വിരമിച്ച സംസ്‌ക്രൂത പണ്ഡിതൻ പ്രൊഫ. ഡാ. കെ. യു. ചാക്കോയ്ക്ക് സ്വീകരണം നൽകുകയുണ്ടായി.
തന്റെ ‘യേശു സഹസ്രനാമം’ എന്ന സംസ്‌കൃത കൃതിയെക്കുറിച്ചു അദ്ദേഹം തുടർന്ന് സംസാരിച്ചു. പ്രൊഫ. ഡാ. കെ. യു. ചാക്കോയ്ക്ക് ശ്രി മാത്യു നെല്ലിക്കുന്ന് കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ “മഴവില്ലിന് എത്ര നിറം”, “സൂര്യനിൽ ഒരു തണൽ” എന്നീ പ്രസിദ്ധീകരണങ്ങൾ സമ്മാനിക്കുകയുണ്ടായി.
അമേരിക്കയിലെ ഇ-മലയാളീ ഓൺലൈൻ വാർത്താ സാഹിത്യ മാധ്യമം നൽകിയ സ്പെഷ്യൽ റെക്കഗ്നിഷൻ അവാർഡ് ശ്രി ജോൺ കുന്തറയ്ക്കു ഡാ. സണ്ണി എഴുമറ്റൂർ സമ്മാനിക്കുകയുണ്ടായി. ഇ-മലയാളീ സാഹിത്യ അവാർഡ് ലഭിച്ച ശ്രി ജോൺ മാത്യുവിനേയും ഫോറം അനുമോദിച്ചു.
തുടർന്ന് നടന്ന സാഹിത്യ സമ്മേളനത്തിൽ ശ്രി ജോസഫ് പൊന്നോലി ‘പരദൂഷണം (പി. ഡി.) മേരി “ എന്ന തന്റെ നർമ്മ കഥ അവതരിപ്പിച്ചു. രൂക്ഷ പരിഹാസം നിറഞ്ഞ, സമകാലീന പ്രസക്തിയുള്ള, നർമത്തിൽ ചാലിച്ച തന്റെ ആക്ഷേപ കൃതി സദസ്സ് ആസ്വദിച്ചു. രാഷ്ട്രീയ സാമൂഹ്യ ആദ്ധ്യാത്മിക മേഖലകളിലെ ജീര്ണതയെ പരിഹാസ രൂപേണ കഥാകൃത്ത് ഈ നർമ്മ കഥയിലൂടെ ചൂണ്ടിക്കാണിക്കുകയാണ് .
ചർച്ചകളിൽ ഡാ. സണ്ണി എഴുമറ്റൂർ, മാത്യു നെല്ലിക്കുന്ന്, ജോൺ മാത്യു, ഡാ. മാത്യു വൈരമണ്, മാത്യു മത്തായി, പൗലോസ് പീറ്റർ, ബാബു കുരവക്കൽ, ഈശോ ജേക്കബ്, ജോസഫ് തച്ചാറ, നൈനാൻ മാത്തുള്ള,ശ്രീമതി ബോബി മാത്യു, ശ്രീമതി ഗ്രേസി നെല്ലിക്കുന്നേൽ, ജോസഫ് മണ്ഡപം,, തോമസ് കെ. വര്ഗീസ്, ജോൺ കുന്തറ, ജോസഫ് പൊന്നോലി എന്നിവർ സജീവമായി പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി.