മാത്യു നെല്ലിക്കുന്ന് എറണാകുളം ജില്ലയിൽ മൂവാറ്റുപുഴക്ക് അടുത്ത് കദളിക്കാട് എന്ന ഗ്രാമത്തിൽ 1943 ൽ ജനിച്ചു. മൂവാറ്റുപുഴ നിർമല കോളേജിൽ നിന്നും ബി. കോം. പാസ്സായതിനു ശേഷം കൊച്ചിയിലും, ബോംബയിലും ജോലി ചെയ്തു. 1974 മുതൽ അമേരിക്കയിൽ ജോലി ചെയ്തു കുടുംബസമേധം താമസിച്ചു വരികയാണ്. മൂന്നു ദശാബ്ദമായി മലയാള സാഹിത്യത്തിനു ഒരു കഥാകൃത്ത് എന്ന നിലയിൽ വിലപ്പെട്ട സംഭാവനങ്ങൾ നല്കിവരുന്നു. തന്റെ ജീവിതാനുഭവങ്ങൾ കഥയിൽക്കൂടി അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു. താൻ രചിച്ച വേലിയിറക്കം, സൂര്യ വെളിച്ചം, വേനൽ മഞ്ഞ്, പ്രയാണം, പദ് മവ്യൂഹം, അനന്തയാനം എന്നീ നോവലുകൾ പ്രസിദ്ധമാണ്. ആറു ചെറുകഥാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള റൈറ്റെർസ് ഫോറം, ജ്വാല ആര്ട്സ് ക്ലബ് എന്നീ സംഘടനകളുടെ സ്ഥാപകൻ ആണ്. എഴുത്ത് അക്കാദമിയുടെ ചെയർമാൻ, എഴുത്ത് ഓണ്‍ലൈൻ, ഭാഷാ കേരളം എന്നീ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്റർ എന്നീ നിലകളിലും പ്രവര്ത്തിക്കുന്നു.
http://www.nellickunnu.com/

No comments:
Post a Comment