അമേരിക്ക എന്ന സ്വപ്നം തേടി കടലുകൾ താണ്ടി അമേരിക്കയിൽ എത്തുന്ന മലയാളി. കഷ്ഠപ്പെട്ട് പടുത്തുയർത്തുന്ന മോഹന സ്വപ്നങ്ങളും സൌധങ്ങളും. ഒരു സുപ്രഭാതത്തിൽ ആ സ്വപ്‌നങ്ങൾ കൊഴിഞ്ഞു വീഴുമ്പോൾ. കാല യവനികയ്ക്കുള്ളിൽ ജീവിതം കത്തിയെരിയുമ്പോൾ. ആകസ്മികമായ ഒരു ദുരന്തത്തിലേക്ക് ജീവിതം വലിച്ചെറിയപ്പെടുമ്പോൾ.
ജോർജ് ഇന്ത്യയിൽ മിലിട്ടറിയിൽ ഉദ്യോഗസ്ഥനായിരുന്നു . ഡൽഹിയിൽ വച്ചാണ് മറിയമ്മ എന്ന നേഴ്സ്മായി പരിചയപ്പെടുന്നത്. ആ പരിചയം പ്രണയമായി പുഷ്പിച്ചു വിവാഹത്തിലേക്ക് നടന്നു നീങ്ങി. ആ ദാമ്പത്യ വല്ലരിയിൽ രണ്ടു പുഷ്പങ്ങൾ വിടര്ന്നു. മോന്സും മോളിയും.
1970 ൽ ഡൽഹിയിൽ നിന്നും മറ്റും അമേരിക്കയിലേക്കുള്ള നേഴ്സ് മാരുടെ ചേക്കേറിൽ മറിയമ്മക്കും കുറി വീണു. അമേരിക്കൻ സ്വപ്നങ്ങളുമായി അവർ ന്യൂയോര്ക്കിലും ചിക്കാഗോയിലും പല ഷിഫ്റ്റ് ജോലി ചെയ്തു. ജോര്ജും കുഞ്ഞുങ്ങളും താമസിയാതെ അമേരിക്കയിലെത്തി.
ജോർജ് റീയൽ എസ്റ്റേറ്റ് ബിസിനസ്സിൽ പടി പടിയായി ഉയര്ന്നു കോടീശ്വരനായി. മറിയമ്മ പല ഹോസ്പിറ്റലുകളിലും ജോലി ചെയ്തു പണം സമ്പാദിച്ചു. നാട്ടിലുള്ള കുടുംബത്തിനു അവൾ എന്നും ഒരു കറവപ്പശു ആയിരുന്നു. കാലക്രമേണ അമേരിക്കയിലും നാട്ടിലും മണി മാളികകൾ ഉയര്ന്നു. സ്വന്തമായിട്ട് ബെൻസ് കാറുകൾ. സ്വിമ്മിംഗ് പൂളുകൾ. പള്ളി കമ്മിറ്റികളിൽ ജോർജും മറിയമ്മയും നിറ സാന്നിദ്ധ്യമായി. അഹങ്കരിക്കാനുള്ള എല്ലാ നേട്ടങ്ങളും.
കുട്ടികൾ മോന്സും മോളിയും വളര്ന്നു. രണ്ടു പേരും പഠിത്തത്തിലും മറ്റും മിടുക്കരായിരുന്നു. മോളി ഡോക്ടറായി, തന്റെ അമേരിക്കക്കാരൻ ബോയ് ഫ്രെണ്ടിനെ കല്യാണം കഴിച്ചു മാറി താമസിച്ചു. രണ്ടു വർഷങ്ങൾ വേണ്ടി വന്നില്ല അവരുടെ വിവാഹ മോചനത്തിന്.
മോൻസ് പൊതുവെ ഉഴപ്പനായിരുന്നു. തന്റെ കൂട്ടുകെട്ടുകളിൽ അമ്മയ്ക്കും അപ്പനും ആശങ്കയുണ്ടായിരുന്നു. അമേരിക്കയിൽ കുട്ടികളെ ശാസിക്കാൻ പറ്റുകയില്ലാത്തത് കൊണ്ട് അവനെ അവന്റെ സ്വാതന്ത്ര്യത്തിനു വിട്ടു. അവൻ ക്ഷോഭിക്കുമ്പോൾ ആ വീട് കുലുങ്ങും. എന്ത് ചെയ്യാം വിധിയെ പഴിക്കുകയല്ലാതെ.
നാട്ടിലെ സ്വത്തുക്കൾ അപ്പന്റെ ആൾക്കാർ സ്വന്തമാക്കുന്നു എന്ന പരാതി മറിയമ്മയ്ക്കും മകൻ മോന്സിനുമുണ്ടായിരുന്നു. ശല്യവും വഴക്കും സഹിക്ക വയ്യാതെ ഭാര്യയേയും മകനേയും കൂട്ടി ജോർജ് നാട്ടിലേക്ക് തിരിച്ചു. തിരുവല്ലായിലെ കൊട്ടാരം പോലുള്ള വീട്ടില് ചെന്നപ്പോൾ മുതൽ മറിയമ്മയുടെയും മോൻസിന്റെയും പരാതികളും വഴക്കുകളും ഏറിക്കൊണ്ടേയിരുന്നു.
തിരുവല്ലായിലെ സ്വന്തം ഷോപ്പിംഗ് സെന്റെറിൽ വച്ച് വഴക്ക് മൂത്തു. മോൻസ് തോക്ക് എടുത്തു. ഒറ്റ വെടിയിൽ ജോർജ് താഴെ വീണു. പിന്നീട് ശവം മറവു ചെയ്യുന്നതിനുള്ള വെപ്രാളമായിരുന്നു. ഗോഢൌണിൽ ശവം കുറെ കത്തിച്ചതിനു ശേഷം പമ്പാ നദിയിലേക്ക് ശവം തള്ളിയിട്ടു. മോൻസ് എവിടേക്കോ വണ്ടി കയറി. മറിയമ്മ ഒരു ഭ്രാന്തിയായി മാറിയിരുന്നു.
ആ സ്വപ്നമരീചികയെത്തേടി വിമാനത്താവളത്തിൽ ആളുകളുടെ തിക്കു തുടര്ന്നുകൊണ്ടേയിരുന്നു.
-പൊന്നോലി

No comments:
Post a Comment