Monday, September 12, 2016

മാത്യു നെല്ലിക്കുന്നിന്റെ 'സൂര്യ വെളിച്ചം' (1996) നോവൽ - ഒരു ആസ്വാദനം


ഇടുക്കിയിലെ മഞ്ഞൾപുരം ഗ്രാമത്തിൽ ദാരിദ്ര്യത്തിൽ ജനിച്ചു വളര്ന്ന തോമ്മായുടെ ജീവിതത്തിന്റെ വളര്ച്ചയും താഴ്ചയും.  യൌവനത്തിന്റെ  താളപ്പിഴകൾ, മദ്യം, ചീട്ടുകളി, വഴക്ക്, ലൈംഗിക ബന്ധം -  അവയിൽ  നിന്നെല്ലാം ഒരു ഒളിച്ചോട്ടം---ജീവിക്കുവാൻ വേണ്ടി.

ഏലിയാമ്മ എന്ന നേഴ്സ് ജീവിതത്തിൽ കടന്നു കൂടി ജീവിത പങ്കാളി ആകുമ്പോൾ തന്റെ ജീവിതത്തിൽ വന്ന പരിണാമം.  ബോംബെ, ഡല്ഹി ജീവിതം. പിന്നെ അമേരിക്കയിൽ ന്യൂ യോർക്ക്‌, ഹുസ്റ്റണ്‍ നഗരങ്ങളിലെ പ്രവാസി ജീവിതം. 
അവസാനം ജീവിതത്തിന്റെ അർത്ഥമില്ലായ്മ മനസ്സിനെ ഗ്രസിക്കുമ്പോൾ സൂര്യവെളിച്ചത്തിനു വേണ്ടി സ്വന്തം നാട്ടിലേക്ക് -- തന്റെ ബാല്യകാല സഖി ശൈലജയുമായി സന്യസിക്കുവാൻ 'വടക്ക് ഏതോ ലക്ഷ്യത്തിലേക്ക്'.

ലൈംഗികതയുടെ വിവിധ മുഖങ്ങൾ തോമ്മായുടെയും ചുറ്റുമുള്ള ജീവിതങ്ങളുടെയും അവിഭാജ്യ ഘടകമായി ഈ നോവലിന്റെ കഥയെ ബന്ധിപ്പിക്കുന്നു. സഭ്യതയുടെ വരമ്പുകൾ ലംഘിക്കാതെ, വളരെ തന്മയത്തത്തോടുകൂടി ലൈംഗികത നോവലിസ്റ്റ് കൈകാര്യം ചെയ്തിരിക്കുന്നു. 
അമേരിക്കൻ മലയാളി പ്രവാസി ജീവിതത്തിന്റെ ശൂന്യത.  പണം വരുമ്പോൾ മനുഷ്യനിൽ വരുന്ന മാറ്റങ്ങൾ -- പ്രത്യേകിച്ച് മനുഷ്യ ബന്ധങ്ങളിലും, കുടുംബ ബന്ധങ്ങളിലും -- ഇവ പ്രതിഫലിപ്പിക്കുവാനുള്ള ഒരു ശ്രമം -- അതാണ്‌ ചുരുക്കത്തിൽ 'സൂര്യ വെളിച്ചം'.

-പൊന്നോലി  

No comments:

Post a Comment