ചെറുപ്പം മുതലേ ജ്ഞാന പീഠം മല കയറാൻ അവനു വലിയ മോഹമായിരുന്നു. വീടിന്റെ മുൻപിൽ അങ്ങകലെ ശിരസ്സുയർത്തി നിന്നിരുന്ന ഒരു കൂറ്റൻ മല. ചുറ്റും കൊടും കാട്. പലപ്പോഴും ജ്ഞാന പീഠം മല കയറാൻ അവൻ ശ്രമിച്ചിട്ടുണ്ട്. അവിടെയുള്ള യക്ഷിയെ അവനു ഭയമായിരുന്നു. രക്തം കുടിക്കുന്ന യക്ഷി.
അടുത്തു ചെന്നപ്പോൾ ആണു മനസ്സിലായത് അത് സ്നേഹമയിയായ യക്ഷി ആയിരുന്നു എന്ന്. പക്ഷേ അവൾ ജ്ഞാന പീഠം മല കയറാൻ അവനെ വിലക്കി.
"എന്തിനു കഷ്ടപ്പെട്ട് ആ മല കയറണം?'
"കയറിയിട്ട് എന്ത് കിട്ടാനാണ്?"
"ഈ മെലിഞ്ഞ ശരീരം കൊണ്ട് അവിടം വരെ കയറാൻ പറ്റുമെന്നു തോന്നുന്നുണ്ടോ?"
അവൾ പറഞ്ഞതു ശരിയെന്നു തോന്നി. അവളുടെ മടിയിൽ തല ചായ്ച്ചു ഉറങ്ങിയതിനു ശേഷം അവൻ മടങ്ങും. അവളുടെ ആഗ്രഹ പ്രകാരം അവൻ നാട്ടിന്പുറത്തു കൃഷിയിലും ബിസിനസ്സിലും ശ്രദ്ധ പതിപ്പിച്ചു. ഒരു കോടീശ്വരനാകാൻ അധികം താമസം വന്നില്ല. എങ്കിലും മനസ്സിലെ ആ ആഗ്രഹം നില നിന്നിരുന്നു. ജ്ഞാന പീഠം മല കയറാനുള്ള ആ മോഹം.
ഒരിക്കൽ അവൾ കാണാതെ, അവളുടെ വിലക്ക് അവഗണിച്ചുകൊണ്ട് അവൻ ആ മല കയറാൻ തീരുമാനിച്ചു ശ്രമം തുടങ്ങി. കൂട്ടിനു വന്നവർ ഓരോന്നായി ഇടയ്ക്കു വച്ചു പിരിഞ്ഞു. അവസാനം അവൻ ഒറ്റയ്ക്ക്. ഇനിയും ഒന്ന് രണ്ടു മൈൽ കാട്ടിനുള്ളിലൂടെ കടന്നാൽ മലയുടെ മുകളിൽ എത്താം. പെട്ടന്ന് അവൾ മുന്നിൽ. സ്നേഹമയിയായ യക്ഷി രക്തത്തിനു വേണ്ടി കൊതിച്ചു.
ചേതനയറ്റു കിടന്ന അവന്റെ ആത്മ ശാന്തിക്കായി മതം വില പേശുമ്പോൾ അവൻ അനന്തതയിൽ ഒരു "ഡാർക്ക് മാറ്റർ" ആയി രൂപാന്തരപ്പെട്ടിരുന്നു. ജ്ഞാന പീഠം മല കുലുങ്ങി ചിരിക്കുന്നതിന്റെ മാറ്റൊലി ബഹുദൂരം കേൾക്കാമായിരുന്നു . അവന്റെ കറന്സി നോട്ടുകൾ ശക്തമായ കാറ്റിൽ പറന്നു കൊണ്ടിരുന്നു. യക്ഷിയുടെ വിറപ്പിക്കുന്ന ഗർജ്ജനം ഒരു ഭൂകമ്പമായി മാറിയിരുന്നു.

No comments:
Post a Comment