Sunday, September 18, 2016

സാഹിത്യ സല്ലാപം

ജെയിൻ മുണ്ടക്കൽ അമേരിക്കയിലെ ഡാളസിൽ നിന്നും എല്ലാ മാസവും ടെലികോൺഫറൻസ്  മുഖേന "സാഹിത്യ സല്ലാപം" നടത്താറുണ്ട്.

ഈ കഴിഞ്ഞ രണ്ടു മാസങ്ങളിൽ സാഹിത്യ സല്ലാപത്തിൽ പരിചയപ്പെടുത്തിയത് മാത്യു നെല്ലിക്കുന്ന്,   ത്രേസിയാമ്മ നാടാവള്ളി  എന്ന രണ്ടു പ്രഗത്ഭരായ  എഴുത്തുകാരെ ആയിരുന്നു. അവരുടെ ജീവിതം, സാഹിത്യ ലോകത്തിന് അവർ ചെയ്ത സംഭാവനകൾ ഇവയായിരുന്നു ചർച്ച.

വളരെ വിജ്ഞാനപ്രദവും, പ്രചോദനപരവും ആണ് എല്ലാ മാസവും നടക്കുന്ന  'സാഹിത്യ സല്ലാപം'. പങ്കെടുക്കാൻ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പർ:
1-857-232-0476 കോഡ് 365923.  
അടുത്ത സാഹിത്യ സല്ലാപം: ഒക്ടോബര്. 1, 2016 ശനിയാഴ്ച, 10 AM മുതൽ 12 വരെ (EST) "ഔസേപ്പറമ്പിലച്ചനോടൊപ്പം".  ഡാ. ഔസേപ്പറമ്പിൽ ഒരു സംസ്കൃത പണ്ഡിതനും, ഭാഷാ സ്നേഹിയും, ആത്മീയ- തത്വ ചിന്തകനുമാണ്. 

കഴിഞ്ഞ സാഹിത്യ സല്ലാപത്തെക്കുറിച്ചു മലയാള മനോരമയിൽ വന്ന റിപ്പോർട്ട്  വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക:

http://www.manoramaonline.com/news/nri-news/us/106sahithya-sallapam.html

-പൊന്നോലി 

No comments:

Post a Comment