സാക്ഷര കേരളത്തിലെ മലയാളി പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടി കേരളത്തിനു വെളിയിൽ, ഇന്ത്യക്കകത്തും പുറത്തും ചേക്കേറുമ്പോൾ, ഒരു വിരോധാഭാസം എന്നോണം ഇന്ന് കേരളത്തിൽ 40 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്നു. ഇതു കേരളത്തിൻറെ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥയെ എങ്ങനെ ബാധിച്ചിരിക്കുന്നു, അവർ ഉയർത്തുന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നീ ചോദ്യങ്ങളിലേക്കു വിരൽ ചൂണ്ടാനാണ് ഇവിടെ ശ്രമിക്കുന്നത്.
ഗുലാത്തി ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സഷൻ നടത്തിയ സർവ്വേ അനുസരിച്ചു 2013 ൽ 25 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ ഉണ്ടായിരുന്നത് 2016 ൽ 40 ലക്ഷമായി ഉയർന്നു. കൂടുതൽ വേതനം, കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം, ഇവ ഇവരെ കേരളത്തിലേക്കു ആകർഷിക്കുന്നു. ഓരോ വർഷവും 2.5 ലക്ഷം അന്യ സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വരുന്നു. അവരുടെ ശമ്പളമായി 25000 കോടി രൂപയാണ് ഇവർ സമ്പാദിക്കുന്നത്. ഇതിനു സമാനമായി പ്രവാസി മലയാളികളുടെ വാർഷിക വരുമാനം 75000 കോടി രൂപയാണ്. പ്രവാസി മലയാളികളുടെ സംഖ്യ വെറും 16 ലക്ഷം മാത്രം.
വര്ഷങ്ങള്ക്കു മുൻപ് കേരളത്തിൽ തമിഴ് നാട്ടിൽ നിന്നും തൊഴിലാളികൾ വന്നിരുന്നു. ആ അവസ്ഥ ഇന്ന് മാറി പശ്ചിമ ബംഗാൾ, ബിഹാർ, ആസ്സാം, ഉത്തർ പ്രദേശ്, ഒടിസ്സാ, ജാർഖണ്ഡ്, ഛത്തീസ്‌ഗട്, മദ്ധ്യ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഉത്തര ഖണ്ഡ്, മണിപ്പൂർ, നേപ്പാൾ, ബംഗ്ലാ ദേശ് എന്നിവടങ്ങളിൽ നിന്നും വൈദഗ്ദ്യം ആവശ്യമില്ലാത്ത തൊഴിൽ മേഖലയിൽ തൊഴിലാളികൾ ജോലി ചെയ്യുന്നു. കൂടുതലും കെട്ടിട നിർമ്മാണ മേഖലയിലാണ് ഇവർ ജോലി ചെയ്യുന്നത്. ആശുപത്രികൾ, കൃഷി, ഫാക്ടറികൾ, കച്ചവടം എന്നീ രംഗങ്ങളിലും അവരുടെ സേവനം ഉപയോഗപ്പെടുത്തുന്നു. വൈദഗ്ദ്യം ആവശ്യമുള്ള ചില മേഖലകളിലും അവർ ജോലി ചെയ്യുന്നു. കല്പണിക്കാർ, മരപ്പണിക്കാർ, ഇലെക്ട്രിഷ്യൻ എന്നീ ജോലികളും അവർ ചെയ്യുന്നു. കേരളത്തിൽ ജോലി ചെയ്യാതെ അവകാശങ്ങൾക്കുവേണ്ടി പൊരുതുന്ന മലയാളി തൊഴിലാളിക്കു പകരം കേരളത്തിലെ തൊഴിൽ മേഖലയിൽ അന്യ സംസ്ഥാന തൊഴിലാളികൾ ചെയ്യുന്ന സേവനം അംഗീകരിക്കാതെ പറ്റുകയില്ല.
കുറ്റ കൃത്യങ്ങൾ
കേരളം സാമ്പത്തികമായി പുരോഗമിക്കുമ്പോൾ കുറ്റ കൃത്യങ്ങൾ കൂടുന്നത് ആശങ്ക ജനിപ്പിക്കുന്നതാണ്. ഇതിൽ അന്യ സംസ്ഥാന തൊഴിലാളികളുടെ പങ്കു എന്തു മാത്രം എന്നു അന്വേഷിക്കേണ്ടിയിരിക്കുന്നു. 18 വയസ്സിനും 35 വയസ്സിനും ഇടയ്ക്കു പ്രായമുള്ള യുവാക്കളാണ് ഇവർ ഭൂരിപക്ഷവും. ഇവർ അവിവാഹിതരോ, കുടുംബത്തിൽ നിന്നും അകന്നു ജീവിക്കുന്നവരോ ആണ്. കേരളത്തിൽ ലൈംഗിക കുറ്റകൃത്യങ്ങൾ കൂടാൻ ഇതു കാരണമായിട്ടുണ്ടോ എന്നു പഠിക്കേണ്ടിയിരിക്കുന്നു. ഈ അടുത്ത കാലത്തു കേരളത്തെ ഞെട്ടിച്ച ജിഷാ വധത്തിൽ ഇപ്പോൾ അറസ്റ് ചെയ്തിരിക്കുന്നത് ആസ്സാമിൽ നിന്നുള്ള ഒരു തൊഴിലാളിയെയാണ്.
രാഷ്ട്രീയ പാർട്ടികൾ എതിരാളികൾക്കെതിരെ അക്രമം അഴിച്ചുവിടാൻ ശ്രമിക്കുമ്പോൾ അന്യ സംസ്ഥാന തൊഴിലാളികളെ ഉപയോഗിക്കുന്നുണ്ടോ എന്നും അന്വേഷിക്കുന്നത് നന്നായിരിക്കും. കുറ്റ വാസനയുള്ള തൊഴിലാളികൾ ഇവരുടെ ഇടയിൽ ഉണ്ടെങ്കിൽ അവരെ കണ്ടു പിടിച്ചു നീക്കേണ്ട കടമ പോലീസിനും അവർക്കു തൊഴിൽ കൊടുക്കുന്നവർക്കും, താമസിപ്പിക്കുന്നവർക്കും ഉണ്ട്. തിരിച്ചറിയൽ , ബാക്ക്ഗ്രൗണ്ട് ചെക്ക് എന്നിവ നിര്ബന്ധമാക്കേണ്ടതുണ്ട്.
അതേ സമയം അന്യ സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തേണ്ടതായിട്ടും ഉണ്ട്. പലരും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് താമസിക്കുന്നത്. ഇതു രോഗങ്ങൾ പരത്തുന്നതിനു കാരണമാകുന്നു. കുടുംബ സമേതം താമസിക്കാനുള്ള അവസരം അവർക്ക് നൽകിയാൽ പല കുറ്റ കൃത്യങ്ങളും ഒഴിവാക്കാൻ സാധിക്കും. പ്രവാസിയായ മലയാളി പ്രവാസികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്കു പരിഹാരം കണ്ടെത്താൻ കൂടുതൽ ശ്രമിക്കണം.
കേരള സംസ്കാരം
ഇന്ന് കേരളത്തിൽ ഹിന്ദി സംസാരിക്കാതെ പറ്റുകയില്ല എന്ന അവസ്ഥയായി. ബംഗാളി ഹോട്ടലുകൾ, ഒറിയ ഭാഷയിൽ കുർബാന, ബംഗാളി ഒറിയ ഇമാമുകൾ, ആസാമിസ്, ബംഗാളി, ഒറിയ സിനിമകൾ പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ, ഇവ കേരളത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുന്നു. ഇന്ന് കേരളത്തിന്റെ ജനസംഖ്യയുടെ 10 ശതമാനത്തോളം അന്യ സംസ്ഥാന തൊഴിലാളികൾ ആണ്. അവരുടെ സംഖ്യ വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കേരള സംസ്കാരത്തിനും ജീവിതത്തിനും പല മാറ്റങ്ങളും സംഭവിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിൽ താമസിക്കാതെ, മലയാളം സംസാരിക്കാൻ മടിക്കുന്ന മലയാളിക്ക്, ചെറിയ തൊഴിലിന്റെ മാഹാത്മ്യം അംഗീകരിക്കാൻ വിഷമിക്കുന്ന മലയാളിക്ക്, കേരളം നഷ്ടപ്പെടുന്നോ എന്ന ചോദ്യം അവശേഷിക്കുന്നു. എന്തായാലും വരും തലമുറ കാണുന്ന കേരളം ഇന്നത്തെ തലമുറയുടെ കേരളത്തിൽ നിന്നും വ്യത്യസ്ഥമായിരിക്കും. ഈ മാറ്റങ്ങളിൽ കേരള തനിമ എങ്ങനെ സംരക്ഷിക്കാം? പുതിയ തലമുറക്കുവേണ്ടി നാം ഇതിനു ഉത്തരം കണ്ടത്തേണ്ടിയിരിക്കുന്നു.
-പൊന്നോലി

No comments:
Post a Comment